Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീശ വടിച്ച് നെഞ്ചിലെ രോമം കളഞ്ഞ് ബ്ലൗസും പാവാടയും പർദ്ദയുമിട്ട് മുസ്ലിം സ്ത്രീയുടെ രൂപത്തിൽ നാട്ടിലിറങ്ങി സക്കാത്ത് വാങ്ങും; ഒപ്പം പരിചയപ്പടുന്ന സ്ത്രീകളെയും കൂടെക്കൂട്ടും; നോമ്പിന്റെ മറവിൽ വേഷം മാറി തട്ടിപ്പുമായി രംഗത്തിറങ്ങിയ യുവാവും വൃദ്ധയു അറസ്റ്റിൽ; നാട്ടുകാരുടെ പിടിയിലായപ്പോൾ മദനൻ പറഞ്ഞത് മുസ്ലീമെന്ന്; ചോദ്യം ചെയ്യലിനിടയിൽ 'ആണ്ടവനാണെ സത്യം' എന്നു തമിഴിൽ പറഞ്ഞതോടെ കള്ളം പൊളിഞ്ഞു

മീശ വടിച്ച് നെഞ്ചിലെ രോമം കളഞ്ഞ് ബ്ലൗസും പാവാടയും പർദ്ദയുമിട്ട് മുസ്ലിം സ്ത്രീയുടെ രൂപത്തിൽ നാട്ടിലിറങ്ങി സക്കാത്ത് വാങ്ങും; ഒപ്പം പരിചയപ്പടുന്ന സ്ത്രീകളെയും കൂടെക്കൂട്ടും; നോമ്പിന്റെ മറവിൽ വേഷം മാറി തട്ടിപ്പുമായി രംഗത്തിറങ്ങിയ യുവാവും വൃദ്ധയു അറസ്റ്റിൽ; നാട്ടുകാരുടെ പിടിയിലായപ്പോൾ മദനൻ പറഞ്ഞത് മുസ്ലീമെന്ന്; ചോദ്യം ചെയ്യലിനിടയിൽ 'ആണ്ടവനാണെ സത്യം' എന്നു തമിഴിൽ പറഞ്ഞതോടെ കള്ളം പൊളിഞ്ഞു

ആർ പീയൂഷ്

കൊച്ചി: മീശ വടിച്ച് നെഞ്ചിലെ രോമം കളഞ്ഞ് ബ്ലൗസും പാവാടയും പർദ്ദയുമിട്ട് മുസ്ലിം സ്ത്രീയുടെ രൂപത്തിൽ നാട്ടിലിറങ്ങി സക്കാത്ത് വാങ്ങും. ഒപ്പം എവിടെ നിന്നെങ്കിലും പരിചപ്പെടുന്ന വൃദ്ധരായ സ്ത്രീകളെയും ഒപ്പം കൂട്ടും. ഇതാണ് തമിഴ് നാട് സ്വദേശിയായ മദനന്റെ സ്ഥിരം പരിപാടി. ഇന്ന് രാവിലെ നോമ്പിന്റെ മറവിൽ വേഷം മാറി തട്ടിപ്പുമായി ഇറങ്ങിയപ്പോഴാണ് മദനനെയും ഒപ്പമുണ്ടായിരുന്ന വൃദ്ധ ഫാത്തിമയെയും നാട്ടുകാർ പിടികൂടി പൊലീസിലറിയിച്ചപ്പോഴാണ് ഈ വിവരങ്ങൾ പുറത്തറിയുന്നത്. നോമ്പ് തുടങ്ങുന്ന സമയങ്ങളിൽ കേരളത്തിലെത്തി സ്ഥിരം വേഷം മാറി സക്കാത്ത് വാങ്ങുകയാണ് ഇയാളുടെ പതിവ്. മദനനെയും വൃദ്ധ സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മദനനെയും ഫാത്തിമയെയും കലൂർ ദേശാഭിമാനി റോഡിൽ നിന്നും നാട്ടുകാർ പിടികൂടുന്നത്. കറുകപ്പള്ളി ഭാഗത്ത് ഒരു വീട്ടിൽ സക്കാത്ത് ചോദിച്ചു ചെന്നപ്പോൾ വീട്ടുകാർക്ക് സംശയം തോന്നി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ വീണ്ടും അവർ ദേശാഭിമാനിയുടെ അടുത്തുള്ള വീടുകളിൽ കയറി ഭിക്ഷ യാചിച്ചപ്പോൾ നാട്ടുകാർ ഇവരെ വീണ്ടും തടഞ്ഞു വയ്ക്കുകയായിരുന്നു. മദനൻ തന്റെ നെഞ്ചിലെയും മുഖത്തെയും രോമങ്ങൾ വടിച്ചു മാറ്റിയതിന് ശേഷം ബ്ലൗസ്സും പാവാടയും പർദ്ദയുമിട്ടാണ് യാചകവേഷത്തിൽ എത്തിയത്. അമ്മ എന്ന് പറയുന്ന ഫാത്തിമയുടെ കൈ പിടിച്ച് നടത്തിയാണ് വീടുകളിൽ കയറി യാചിച്ചത്.

ഇയാൾ മുഖം മറയുന്ന തരത്തിലുള്ള ഷാൾ തലയിൽ പുതച്ചിരുന്നതിനാൽ വേഗം ആർക്കും മനസ്സിലായതുമില്ല. ആരോടും സംസാരിക്കാതെ കൈ നീട്ടുകയാണ് ചെയ്യുന്നത്. പണം കൊടുത്തില്ലെങ്കിൽ കുറേ നേരം നോക്കി നിന്നിട്ട് നടന്നു പോകും. അങ്ങനെ കറുകപ്പിള്ളിയിലെ ഒരു വീട്ടിൽ ഭിക്ഷ യാചിച്ചപ്പോൾ കൊടുത്ത പണം താഴെവീണപ്പോൾ അതെടുക്കാനായി കുനിഞ്ഞസമയം തലയിലെ ഷാൾ താഴെ വീണു. ഇതോടെയാണ് സ്ത്രീ അല്ല പർദ്ധ വേഷത്തിൽ എത്തിയത് എന്ന് വീട്ടുകാർക്ക് മനസ്സിലായി. അവിടെ വച്ച് താക്കീത് നൽകി വിട്ടയച്ചുവെങ്കിലും വീണ്ടും പർദവേഷത്തിൽ ഭിക്ഷാടനം തുടരുകയായിരുന്നു.

നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഇരുവരും മുസ്ലീങ്ങൾ അല്ല എന്ന് തെളിഞ്ഞു. മദനൻ മുസ്ലീമാണെന്ന് പറഞ്ഞുവെങ്കിലും ചോദ്യം ചെയ്യലിനിടയിൽ ആണ്ടവനാണെ ഞാൻ പറയുന്നത് സത്യമാണെന്ന് തമിഴിൽ പറയുകയുണ്ടായി. ഇതോടെയാണ് മദനന്റെ കള്ളി പുറത്തായത്. വൃദ്ധയായ സ്ത്രീയോട് മുസ്ലീങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കലിമ ചൊല്ലാൻ പറഞ്ഞപ്പോൾ അത് തെറ്റായി പറയുകയായിരുന്നു. ഇതോടെയാണ് ഇരുവരും വേഷം കെട്ടി ഇറങ്ങിയതാണ് എന്ന് മനസ്സിലായത്. മധുരയിലാണ് മദനന്റെ വീട് എന്നും ഫാത്തിമയുടെ വീട് വിരുത നഗറിലുമാണ് എന്നാണ് പറഞ്ഞത്. ആദ്യം സ്വന്തം അമ്മയാണ് ഫാത്തിമ എന്ന് മദനൻ പറഞ്ഞിരുന്നു. സംശയം തോന്നി നാട്ടുകാർ ഫാത്തിമയോട് ഇയാളുടെ പേര് ചോദിച്ചപ്പോൾ തപ്പി തടയുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വഴിയിൽ വച്ച് പരിചയപ്പെട്ടതാണ് എന്ന് മദനൻ പറയുന്നത്.

ഇതോടെ നാട്ടുാകാർ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഇരുവരെയും കസ്റ്റഡിയിലെടുത്തുകൊണ്ടു പോകുകുമായിരുന്നു. നോമ്പ് കാലത്ത് സ്‌കാത്തുകൊടുക്കുക എന്നത് മുസ്ലീ വിശ്വാസികൾക്കിടയിൽ വലിയ പുണ്യ പ്രവർത്തിയാണ്. ഭിക്ഷ യാചിച്ച് എത്തുന്നവർക്ക് വലിയ തുകകളും വസ്ത്രങ്ങളുമൊക്കെ നൽകുന്നത് പതിവാണ്. ഇത് മുതലെടുക്കാനാണ് ഇത്തരത്തിൽ വേഷം കെട്ടി ആളുകൾ ഇറങ്ങുന്നത്. ഇത്തരത്തിൽ വേഷം കെട്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന കാര്യത്തിൽ വലിയ സംശയമുണ്ടാക്കുന്നുണ്ട്. കാരണം മുസ്ലീങ്ങൾ അല്ലാത്തവർക്കും സക്കാത്തുകൊടുക്കാൻ ആരും മടി കാണിക്കാറില്ല. അപ്പോൾ ഇവരുടെ ഉദ്ധേശ ശുദ്ധി മറ്റെന്തോ ആണെന്ന കാര്യത്തിലും സംശയുളവാക്കുന്നുണ്ട്. ഭീകരാക്രമണ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ആളുകൾ എത്തുന്നതും ജനങ്ങൾക്കിടയിൽ ആശങ്കക്ക് വഴിവയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP