Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയെടുത്തത് കോടികൾ; കോടതി ശിക്ഷിച്ചെങ്കിലും ഒളിവിൽ കഴിഞ്ഞയാളെ പിടികൂടി പൊലീസ്; പൂയംകുട്ടി സ്വദേശി പിടിയിലായത് ശനിയാഴ്ചകളിൽ വീട്ടിലെത്താറുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ; കബളിപ്പിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ

വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയെടുത്തത് കോടികൾ; കോടതി ശിക്ഷിച്ചെങ്കിലും ഒളിവിൽ കഴിഞ്ഞയാളെ പിടികൂടി പൊലീസ്; പൂയംകുട്ടി സ്വദേശി പിടിയിലായത് ശനിയാഴ്ചകളിൽ വീട്ടിലെത്താറുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ; കബളിപ്പിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലുള്ള നൂറ് കണക്കിന് ആളുകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം പൂയംകുട്ടി സ്വദേശി കുളത്തിനാൽ ഷിജു മാത്യുവിനെ (48) ആണ് ഇന്നലെ രാത്രി കുട്ടമ്പുഴ എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ചകളിൽ ഇയാൾ വീട്ടിലെത്താറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം വീടുവളഞ്ഞ് ഇയാളെ പിടികൂടിയത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഇയാൾ രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തതായിട്ടാണ് പൊലീസ് പുറത്തുവിട്ട വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരെ ഇയാൾ കബളിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഒരു കേസിൽ ഹരിപ്പാട് കോടതി ശിക്ഷ വിധിച്ചെങ്കിലും ഇയാൾ ഒളിവിൽ തുടരുകയായിരുന്നു. മുമ്പ് എറണാകുളത്തെ ഒരു ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ അന്ന് പൊലീസ് എത്തും മുൻപ് ഇയാൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കുട്ടമ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP