Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിന്നണി ഗായകർക്കൊപ്പം നിന്ന് പടമെടുക്കും; അതുകാണിച്ച് സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പണം വാങ്ങും; വിശ്വാസ്യത കൂട്ടാൻ ഭാര്യയുടെ ചെക്കുനൽകും; രോഗി ചികിത്സയ്ക്കായി കരുതിവച്ച 20 ലക്ഷം ഉൾപ്പെടെ കോടികൾ തട്ടിയ വീരൻ പിടിയിൽ

പിന്നണി ഗായകർക്കൊപ്പം നിന്ന് പടമെടുക്കും; അതുകാണിച്ച് സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പണം വാങ്ങും; വിശ്വാസ്യത കൂട്ടാൻ ഭാര്യയുടെ ചെക്കുനൽകും; രോഗി ചികിത്സയ്ക്കായി കരുതിവച്ച 20 ലക്ഷം ഉൾപ്പെടെ കോടികൾ തട്ടിയ വീരൻ പിടിയിൽ

രാജാക്കാട്: സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്നും തനിക്ക് സിനിമാലോകത്തെ പിടിപാട് വലുതാണെന്നും കാണിച്ചും റിയൽ എസ്റ്റേറ്റു ബിസിനസിലേക്ക് ആകർഷിക്കും പലരിൽ നിന്നായി കോടികൾ തട്ടിയ വിരുതൻ പൊലീസ് പിടിയിലായി.

മുല്ലക്കാനം പുതുപ്പള്ളിയിൽ ജിൽജോ മാത്യുവാണ് (37) അടിമാലി പൊലീസിന്റെ പിടിയിലായത്. പാഞ്ചാലിമേട്ടിലെ ലൊക്കേഷനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിലെ ജനങ്ങളാണ് കബളിപ്പിക്കപ്പെട്ടത്. സിനിമാ നിർമ്മാണത്തിന്റെയും റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെയും പേരിൽ ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളിൽ രക്താർബുദ രോഗി ഉൾപ്പെടെയുള്ള മുപ്പതോളം പേരിൽ നിന്ന് കോടികൾ തട്ടിയെടുക്കുകയായിരുന്നു.

തട്ടിപ്പിനിരയായ 19 പേർ ചേർന്ന് രാജാക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷത്തിനിടയിൽ 30 പേരിൽ നിന്നായി മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് വിവരം. ചലച്ചിത്ര താരങ്ങളോടും പിന്നണി ഗായകരോടുമൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് സിനിമാനിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന വാഗ്ദാനം നൽകിയാണ് പണം തട്ടിയെടുത്തത്. ഇയളുടെ വാക്ചാതുരിയിൽ വീണാണ് പലരും പണം നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ അറസ്റ്റിലായതോടെ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് കരുതുന്നു.

വിശ്വാസ്യതയ്ക്കായി ഭാര്യയുടെ പേരിലുള്ള തിരിച്ചറിയൽ രേഖകളും മുദ്രപത്രവും ചെക്കും നൽകിയാണ് പണം വാങ്ങുന്നത് എന്നതിനാൽ ആദ്യമൊന്നും ആർക്കും സംശയം നോക്കിയില്ല. ബ്ലഡ് കാൻസർ രോഗിയായ രാജാക്കാട് വെള്ളാപ്പിള്ളിൽ അനൂപ് ചികിത്സയ്ക്കായി ഭൂമി വിറ്റ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. ചികിത്സയിലിരിക്കുന്ന അനൂപിന്റെ വീട്ടിൽ നിത്യേന സന്ദർശനം നടത്തി വിശ്വാസമാർജിച്ച ശേഷമാണ് ഉടൻ മടക്കി നൽകാമെന്ന ഉറപ്പിൽ പണം കടമായി വാങ്ങുകയായിരുന്നു.

തുക എഴുതാത്ത ചെക്ക് ഉറപ്പിന് വേണ്ടി നൽകിയിരുന്നു. പണം തിരികെ ലഭിക്കാതെ വന്നതോടെ അനൂപ് ചെക്ക് ബാങ്കിൽ സമർപ്പിച്ചെങ്കിലും പണമില്ലാത്തതിനാൽ മടങ്ങി. കട്ടപ്പന സ്വദേശിയിൽ നിന്ന് രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയുടെ ഓഹരി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 13 ലക്ഷം രൂപ തട്ടിയെടുത്തത്. ഭൂമി നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നായി പണം വാങ്ങിയിട്ടുണ്ടെന്നും ഇത്തരത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നുമാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP