Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിക്ക് സെക്സ് വീഡിയോകൾ നിരന്തരം അയച്ച് കൊടുക്കാൻ ഉപയോ​ഗിച്ചത് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്; കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ച്ചറായുള്ള അക്കൗണ്ടിൽ നിന്നും നിരന്തരം അശ്ലീല വീഡിയോകൾ എത്തിയതോടെ സംശയം കനത്തു; മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങിയത് നാട്ടുകാരനായ റോബിൻ റോയി ജോൺ

യുവതിക്ക് സെക്സ് വീഡിയോകൾ നിരന്തരം അയച്ച് കൊടുക്കാൻ ഉപയോ​ഗിച്ചത് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്; കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ച്ചറായുള്ള അക്കൗണ്ടിൽ നിന്നും നിരന്തരം അശ്ലീല വീഡിയോകൾ എത്തിയതോടെ സംശയം കനത്തു; മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങിയത് നാട്ടുകാരനായ റോബിൻ റോയി ജോൺ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: യുവതിക്ക് സെക്സ് വീഡിയോ നിരന്തരം അയച്ചുകൊടുക്കാൻ 29കാരൻ ഉപയോ​ഗിച്ചത് യുവതിയുടെ കൂട്ടുകാരിയുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കിയ വ്യാജ ഫേസ്‌ബുക് അക്കൗണ്ട്. പുനലൂർ ചെമ്മന്തൂർ സ്വദേശി റോബിൻ റോയി ജോണിനെയാണ് യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്. മഹാരാഷ്​ട്രയിൽ ജോലിചെയ്യുന്ന പുനലൂർ സ്വദേശിനിയായ യുവതിക്കാണ് ഇയാൾ ഫേ​സ്ബുക്ക് മെസഞ്ചറിലൂടെ നിരന്തരം അശ്ലീല വിഡിയോയും ചിത്രങ്ങളും അയച്ചത്.

യുവതിയുടെ പരാതിയെ തുർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റോബിൻ റോയി ജോണിനെ പുനലൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. റൂറൽ എസ്‌പി ഹരിശങ്കറിന് യുവതി ഇ- മെയിലായി നൽകിയ പരാതിയിൽ സൈബർസെല്ലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. പ്രതി വിഡിയോ അയക്കാനായി ഡെനി പുനലൂർ എന്ന വ്യാജ ഫേസ്‌ബുക്ക് വിലാസം ക്രിയേറ്റ് ചെയ്യുകയായിരുന്നു. ഇതിൽ പരാതിക്കാരിയുടെ കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറായി ഇടുകയയും ചെയ്തു.

കൂട്ടുകാരിയുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് ഫ്രണ്ട് റിക്വസ്​റ്റ്​ വന്നപ്പോൾ പരാതിക്കാരി റിക്വസ്​റ്റ്​ അക്സപ്റ്റ് ചെയ്​തു. തുടർന്ന്, ഏപ്രിൽ അഞ്ചു മുതൽ പ്രതി പെൺകുട്ടിക്ക് അശ്ലീല വിഡിയോകൾ നിരന്തരം അയച്ചിരുന്നു. ആദ്യം ഇത്തരം വീഡിയോകൾ തനിക്ക് അയക്കരുതെന്ന് യുവതി താക്കീത് ചെയ്തു. എന്നാൽ ദിവസവും നിരവധി അശ്ലീല വീഡിയോകൾ വീണ്ടും ഈ അക്കൗണ്ടിൽ നിന്നും യുവതിയുടെ ഫോണിലേക്ക് വന്നുകൊണ്ടേയിരുന്നു. ഇതോടെ പൊലീസിൽ പരാതി നൽകാൻ യുവതി തീരുമാനിക്കുകയായിരുന്നു.

നിരവധി തവണ വിലക്കിയിട്ടും പ്രതി ആവർത്തിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. റൂറൽ സൈബർസെൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി. സ്ത്രീകളെ അപമാനിച്ചതിനും ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. എസ്‌ഐമാരായ രാജ്‌കുമാർ, അജികുമാർ, ഗോപകുമാർ, എഎസ്ഐ മാരായ അനിൽകുമാർ, രാജൻ, സി.പി.ഒമാരായ ജിജോ, ശബരീഷ്, അഭിലാഷ്, രജിത് ലാൽ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. പ്രതിയിൽ നിന്ന്​ കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP