Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടു പോയത് പിതാവിന്റെ കൈയിൽ നിന്നും സ്വർണം കൈക്കലാക്കാൻ; സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ കാണാനില്ലെന്ന വാർത്ത പ്രചരിച്ചത് മുഹമ്മദിനെ അസ്വസ്ഥനാക്കി; സ്‌കൂൾ യൂണിഫോം മാറ്റി പുതിയ ഷർട്ട് വാങ്ങി നൽകിയെങ്കിലും പൊലീസിനെ ഭയന്നു; മേലാറ്റൂരിൽ ബൈക്കിൽ കയറ്റാനെന്ന വ്യാജേന എടുത്തുയർത്തി കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന പ്രതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടു പോയത് പിതാവിന്റെ കൈയിൽ നിന്നും സ്വർണം കൈക്കലാക്കാൻ; സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ കാണാനില്ലെന്ന വാർത്ത പ്രചരിച്ചത് മുഹമ്മദിനെ അസ്വസ്ഥനാക്കി; സ്‌കൂൾ യൂണിഫോം മാറ്റി പുതിയ ഷർട്ട് വാങ്ങി നൽകിയെങ്കിലും പൊലീസിനെ ഭയന്നു; മേലാറ്റൂരിൽ ബൈക്കിൽ കയറ്റാനെന്ന വ്യാജേന എടുത്തുയർത്തി കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന പ്രതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മേലാറ്റൂർ: 12 ദിവസം മുമ്പ് മേലാറ്റൂരിൽ നിന്നും കാണാതായ ഒമ്പതു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് വ്യക്തമായി. പുഴയിൽ തള്ളിയിട്ടു കൊന്നതാണെന്ന് വെളിപ്പെടുത്തി പിതൃസഹോദരൻ കൂടിയായ പ്രതി എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് രംഗത്തെത്തുകയായിരുന്നു. ഇതോടയാണ് ഞെട്ടിക്കുന്ന തിരോധാനത്തിന്റെയും കൊലപാതകത്തിന്റെയും കഥ പുറത്തുവന്നത്. എടയാറ്റൂർ മങ്കരത്തൊടി അബ്ദുൽസലാം ഹസീന ദമ്പതികളുടെ മകനും എടയാറ്റൂർ ഡിഎൻഎം എയുപി സ്‌കൂൾ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷഹിനെയാണ് ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയിട്ടു കൊന്നത്. കുട്ടിയുടെ പിതാവിൽ നിന്നും സ്വർണം കൈക്കലാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

കുട്ടിയെ ബൈക്കിൽ കയറ്റുകയാണെന്ന് ഭാവിച്ച് ഉയർത്തിയശേഷം ആനക്കയം പാലത്തിൽനിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് പ്രതി നോക്കിനിന്നു. സ്വർണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്നും മുഹമ്മദ് മൊഴി നൽകി. കുട്ടിക്കുവേണ്ടി കടലുണ്ടിപ്പുഴയിൽ തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതിയെ നിലമ്പൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വർണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലിൽ പാർപ്പിച്ച് സ്വർണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളിൽ കറങ്ങി. സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത പ്രചരിച്ചത് പ്രതിയെ അസ്വസ്ഥനാക്കി. സ്‌കൂൾ യൂണിഫോം മാറ്റി പകരം പുതിയ ഷർട്ട് വാങ്ങി നൽകി. പൊലീസ് പിടിയിലാകുമെന്ന സംശയം ബലപ്പെട്ടതോടെ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഈ മാസം 13ന് രാത്രി ഒൻപതരക്കാണ് കുട്ടിയെ ബൈക്കിൽ എത്തിച്ച പ്രതി ആനക്കയം പാലത്തിന്റെ മധ്യഭാഗത്തു നിന്ന് പുഴയിലേക്കെറിഞ്ഞത്. ബൈക്കിൽ കയറ്റുകയാണന്ന് ഭാവിച്ച് കുട്ടിയെ പൊക്കിയെടുത്ത് എറിയുകയായിരുന്നു. കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് പ്രതി നോക്കി നിന്നു. മരിച്ചൂവെന്ന് ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയത്.

യൂണിഫോം ബാഗിലാക്കി തറവാട് വീടിനടുത്ത പുള്ളീലങ്ങാടി ജുമാമസ്ജിദിന് സമീപം ഉപേക്ഷിച്ചു. കുട്ടിയെ കണ്ടെത്താൻ പൊലീസും ഫയർഫോഴ്‌സും ട്രോമ കെയർ വളണ്ടിയർമാരുടെ കൂടി സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. കുട്ടിക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP