Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുപ്പക്കാർക്കിടയിൽ അറിയപ്പെടുന്നത് മൃഗസ്നേഹിയായി; കാട്ടിറച്ചിക്ക് ആവശ്യക്കാർ എത്തുമ്പോൾ തോക്കുമെടുത്തിറങ്ങും; അതിഥികളുടെ ഇഷ്ടം സാധിച്ചു നൽകുന്നതിലും വിരുതൻ; മൃഗവേട്ടയിൽ പിടിക്കപ്പെടാതിരിക്കാൻ രാഷ്ട്രീയക്കാരെയും സൽക്കരിക്കും; മ്ലാവിനെ വെടിവെച്ച് കൊന്ന കേസിൽ പിടിയിലായ മൂന്നാർ ക്യാംലോട്ട് റിസോർട്ട് ഉടമ ദിലീപ് പൊട്ടൻകുളം ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ടവൻ

അടുപ്പക്കാർക്കിടയിൽ അറിയപ്പെടുന്നത് മൃഗസ്നേഹിയായി; കാട്ടിറച്ചിക്ക് ആവശ്യക്കാർ എത്തുമ്പോൾ തോക്കുമെടുത്തിറങ്ങും; അതിഥികളുടെ ഇഷ്ടം സാധിച്ചു നൽകുന്നതിലും വിരുതൻ; മൃഗവേട്ടയിൽ പിടിക്കപ്പെടാതിരിക്കാൻ രാഷ്ട്രീയക്കാരെയും സൽക്കരിക്കും; മ്ലാവിനെ വെടിവെച്ച് കൊന്ന കേസിൽ പിടിയിലായ മൂന്നാർ ക്യാംലോട്ട് റിസോർട്ട് ഉടമ ദിലീപ് പൊട്ടൻകുളം ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ടവൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അടുപ്പക്കാർക്കിടയിൽ അറിയപ്പെടുന്നത് മൃഗസ്നേഹിയായി. കാട്ടിറച്ചിക്ക് ആവശ്യക്കാരെത്തുമ്പോൾ തോക്കുമെടുത്തിറങ്ങും. അതിഥികളുടെ ഇഷ്ടം സാധിച്ചുനൽകുന്നതിൽ വിരുതൻ. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും സൽക്കരിക്കുന്നതിലും മുമ്പൻ. മ്ലാവിനെ വെടിവച്ചുകൊന്ന കേസ്സിൽ പിടിയിലായ മൂന്നാർ ക്യാംലോട്ട് റിസോർട്ട് ഉടമ ദിലീപ് പൊട്ടൻകുളം എന്ന പേരിൽ അറിയപ്പെടുന്ന കാഞ്ഞിരപ്പിള്ളി പൊട്ടൻകുളം കല്ലറയ്ക്കൽ കെ ജെ ദിലീപ് മുന്നാറിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ നേതൃത്വത്തിന്റെയും ഇഷ്ടക്കാരനാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

മൂന്നാറിലെ മുൻ ജ്വലറി ഉടമയും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസ്സിയേഷൻ ഭാരവാഹിയുമായിരുന്ന ദിലീപ് ഉന്നതരുമായി ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നെന്നാണ് അടുപ്പക്കാരിൽ നിന്നും ലഭിക്കുന്ന വിവരം. മൂന്നാറിൽ ലക്ഷമി എസ്റ്റേറ്റ് ഭാഗത്ത് സ്വന്തം തേയിലത്തോട്ടത്തിലാണ് റിസോർട്ട് സ്ഥാപിച്ചിരുന്നത്. സമീപത്ത് ഏലത്തോട്ടമുണ്ട്. വിസ്തൃതിയിൽ വനമേഖലയും വ്യാപിച്ചുകിടക്കുന്നു. റിസോർട്ടിന് ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിൽ കെട്ടിടങ്ങളോ ആൾതാമസമോ ഇല്ലന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരം.

റിസോർട്ടിൽ പരിശോധന നടത്തിയെന്നും ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 8 കിലോയിലേറെ മ്ലാവിറച്ചി കണ്ടെടുത്തെന്നും ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു. രണ്ട് മാസം മുമ്പ് മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുത്തിരുന്നെന്നും ഇന്നലെയാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞതെന്നും അധികൃതർ വിശദീകരിച്ചു. ദേവികുളം റേഞ്ചിലെ പള്ളിവാസൽ സെക്ഷനിൽ നടന്ന മ്ലാവു വേട്ടയിലാണ് ഇപ്പോൾ ദിലീപിനെ പ്രതി ചേർത്തിട്ടുള്ളത്. ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ മൃഗങ്ങളെ കൊന്നിട്ടുണ്ടോ എന്ന കാര്യത്തിൽ തെളിവെടുപ്പ് നടത്തുമെന്നും അധികൃതർ സൂചിപ്പിച്ചു.

വനംവകുപ്പ് ജീവനക്കാരോട് മൊടകാണിച്ചതാണ് ഇപ്പോൾ കേസ്സിൽ പിടിയിലാവാൻകാരണമെന്നാണ് അറിയുന്നത്.കേസെടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പേരിന് പോലും ഉദ്യോഗസ്ഥ സംഘം അന്വേഷണം നടത്തിയിരുന്നില്ലന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്. കോതമംഗലം ഭാഗത്തുനിന്നും മൂന്നാറിന് വരവെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ തലക്കോട് ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ വച്ച് വനപാലകർ ദിലീപിന്റെ കാറിന് കൈകാണിച്ചു. എന്നാൽ ഇയാൾ വാഹനം നിർത്താതെ ഓടിച്ചുപോയി.

വനപാലകർ പിൻതുടർന്ന് വാളറയിൽ വച്ച് ജീപ്പ് വട്ടമിട്ട് കാർതടഞ്ഞു. തുടർന്ന് ദിലീപും വനപാലകരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ധൈര്യമുണ്ടെങ്കിൽ എന്നേ അറസ്റ്റുചെയ്യടാ.. എന്നുവരെ ദിലീപ് വനപലകരെ വെല്ലുവിളിച്ചെന്നും മറ്റുമുള്ള വിവരങ്ങളും പ്രചരിച്ചിട്ടുണ്ട്. കാറിൽ ഭാര്യയും ബന്ധുക്കളും ഉണ്ടായിരുന്നതിനാലാവാം കൂടുതൽ സംഘർഷത്തിന് നിൽക്കാതെ ഇയാൾ ഉദ്യോഗസ്ഥ സംഘത്തിന് മുമ്പാകെ മെരുങ്ങി. നേര്യമംഗലം റേഞ്ച് പരിധിയിൽ വരുന്ന വാളറ സ്റ്റേഷനിലെ ബിജോയ്, ജിതിൻ, അഞ്ജിത്, ഷിബിൻ ദാസ്, അഖിൽ എന്നീ ജിവനക്കാരാണ് കുറുമ്പുകാട്ടിയ ദിലീപിനെ വരുതിയിലാക്കിയത്.

തുടർന്നുള്ള അന്വേഷണത്തിൽ മ്ലാവ് വേട്ടക്കേസ്സിൽ ദിലീപിനെതിരെ ദേവികുളം റെയിഞ്ച് പരിധിയിൽ കേസെടുത്തിട്ടുണ്ടെന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന് ബോദ്ധ്യമായി.ഇവടെ നിന്നറിയിച്ചതുപ്രകാരം ദേവികുളത്തുനിന്നെത്തിയ ഉദ്യോഗസ്ഥ സംഘം ദിലീപിനെ ഏറ്റുവാങ്ങി.തുടർന്ന് നടത്തിയ തെളിവെടുപ്പിലാണ് റിസോർട്ടിൽ നിന്നും മ്ലാവിറച്ചി കണ്ടെത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP