Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇത് ഹിന്ദുക്കളുടെ കടയാണ്, ഇവിടെ നിന്നും സാധനങ്ങൾ വാങ്ങരുത്; ' യുവാവ് ശ്രമിച്ചത് മതം പറഞ്ഞ് കലാപമുണ്ടാക്കാൻ; സ്ഥാപന ഉടമയുടെ പരാതിയിൽ റഹീമിനെ അറസ്റ്റ് ചെയ്ത് പൊലീസ്

'ഇത് ഹിന്ദുക്കളുടെ കടയാണ്, ഇവിടെ നിന്നും സാധനങ്ങൾ വാങ്ങരുത്; ' യുവാവ് ശ്രമിച്ചത് മതം പറഞ്ഞ് കലാപമുണ്ടാക്കാൻ; സ്ഥാപന ഉടമയുടെ പരാതിയിൽ റഹീമിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഇത് ഹിന്ദുക്കളുടെ കടയാണ്. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങരുത്. മലപ്പുറം താനൂരിലെ ബാബുവിന്റെ കടയിൽനിന്നും വെളിച്ചെണ്ണ വാങ്ങാനെത്തിയവരെ തടഞ്ഞ് മതസ്പർധയുണ്ടാക്കിയ റഹീം അറസ്റ്റിൽ. കൂടെയുണ്ടായ കണ്ടാലറിയാവുന്ന യുവാവിനെ തിരഞ്ഞ് പൊലീസ്. താനൂരിലെ ബാബുവിന്റെ ജ്യോതി വളവിലെ വി.വി.എൻ ഓയിൽ മില്ലിൽ കയറി ഉപഭോക്താവിനെയാണ് കോർമ്മൻ കടപ്പുറം സ്വദേശി അരയരകത്ത് റഹീമും (42) കണ്ടാലറയാവുന്ന മറ്റൊരു യുവാവും ചേർന്ന് തടയുകയും മതസ്പർധ ഉണ്ടാക്കുന്ന വിധത്തിൽ അസഭ്യം പറയുകയും ചെയ്തത്.

ഇത് ഹിന്ദുക്കളുടെ കടയാണ്. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങരുത്. അപ്പുറത്തുള്ള മുസ്ലിംങ്ങളുടെ കടയിൽപോയി സാധനങ്ങൾ വാങ്ങിക്കൂവെന്നാണ് റഹീം കടയിലേക്കെത്തിയ മുസ്ലിംനാമധാരിയോട് പറഞ്ഞത്. എന്നാൽ വെളിച്ചെണ്ണ വാങ്ങാനെത്തിയ ഈ മുസ്ലിം നാമധാരി പിന്തിരിഞ്ഞില്ല. എനിക്ക് സാധനം വാങ്ങിച്ചാൽ മതി. അത് എവിടെനിന്നായാലും കുഴപ്പമില്ലെന്ന് പറഞ്ഞ് അവിടെ നിന്നു തന്നെ സാധനങ്ങൾ വാങ്ങിക്കാൻ നിന്നതോടെയാണ് റഹീമും കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവും അസഭ്യംപറയാനും തുടങ്ങിയത്. ഇതോടെ കടയിലുണ്ടായിരുന്നു ജോലിക്കാരൻ റഹീമിനോട് പ്രശ്നമുണ്ടാക്കരുതെന്നാവശ്യപ്പെട്ടു. നിങ്ങൾക്ക് സാധനങ്ങൾ വാങ്ങുന്നില്ലെങ്കിൽ വാങ്ങേണ്ട, പക്ഷെ വാങ്ങിക്കാൻ വരുന്നവരെ തടയരുതെന്ന് റഹീമിനോടും സുഹൃത്തിനോടും കടയിലെ ജോലിക്കാരൻ പറഞ്ഞതോടെ റഹീം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടർന്നാണ് വ്യാപാര സ്ഥാപനത്തിൽ കയറി ഭീക്ഷണിപ്പെടുത്തുകയും മതസ്പർധ ഉണ്ടാക്കുന്ന വിധത്തിൽ അസഭ്യം പറയുകയും ചെയ്തായി ചൂണ്ടിക്കാട്ടി കടയുടമ താനൂർ പൊലീസിൽ പരാതി നൽകിയത്. യുവാവിനെതിരെ സ്ഥാപന ഉടമയുടെ പരാതി പ്രകാരം കേസെടുത്തു. കോർമ്മൻ കടപ്പുറം സ്വദേശി അരയരകത്ത് റഹീം (42) നെയാണ് താനൂർ പൊലീസ് പരാതി പ്രകാരം അറസ്റ്റ് ചെയ്തത്. ജ്യോതി വളവിലെ വി.വി.എൻ ഓയിൽ മില്ലിൽ കയറി ഉപഭോക്താവിനോട് അപമര്യാദയായി പേരുമാറുകയും ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ അസഭ്യം പറയും ചെയ്തന്നാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അതേ സമയം റഹീമിനൊപ്പമുണ്ടായിരുന്ന കണ്ടാലറയാവുന്ന പ്രതിക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും താനൂർപൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP