Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിക്ക് പോയ അമ്മ മടങ്ങിവരാൻ വൈകുമെന്ന് മനസിലാക്കി ബന്ധു ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ചത് ഒന്നര വർഷം; ഭയം കൊണ്ട് പുറത്തുപറയാൻ മടിച്ച പെൺകുട്ടി ഒടുവിൽ സത്യം അയൽവീട്ടിലെ ചേച്ചിയോട് തുറന്നു പറഞ്ഞതോടെ പ്രതി പിടിയിൽ; രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പെൺകുട്ടിയെ കൃഷ്ണകുമാർ ചൂഷണം ചെയ്തു തുടങ്ങിയെന്ന് പൊലീസ്

ജോലിക്ക് പോയ അമ്മ മടങ്ങിവരാൻ വൈകുമെന്ന് മനസിലാക്കി ബന്ധു ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ചത് ഒന്നര വർഷം; ഭയം കൊണ്ട് പുറത്തുപറയാൻ മടിച്ച പെൺകുട്ടി ഒടുവിൽ സത്യം അയൽവീട്ടിലെ ചേച്ചിയോട് തുറന്നു പറഞ്ഞതോടെ പ്രതി പിടിയിൽ;  രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പെൺകുട്ടിയെ കൃഷ്ണകുമാർ ചൂഷണം ചെയ്തു തുടങ്ങിയെന്ന് പൊലീസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: സ്‌കൂളിൽ നിന്നും മടങ്ങിയെത്തുമ്പോൾ അമ്മ ജോലിക്ക് പോയതിനാൽ വീട്ടിൽ ആരും കാണില്ലെന്ന് മനസ്സിലാക്കി അയൽവാസിയും ബന്ധുവുമായ ആൾ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ചത് കഴിഞ്ഞ ഒന്നര വർഷമായി. ഒന്നര വർഷം നീണ്ട ശാരീരിക ചൂഷണങ്ങൾക്കൊടുവിൽ കുട്ടി സംഭവം വീട്ടിൽ പറഞ്ഞതോടെയാണ് പോത്തൻകോട് ശ്രീകൃഷ്ണപുരം സ്വദേശി കൃഷ്ണകുമാർ ഇന്നലെ പൊലീസിന്റെ പിടിയിലായി. അയൽവാസിയും ബന്ധുവുമായ ഇയാൾ കുട്ടിയെ ഇത്തരത്തിൽ ചൂഷണം ചെയ്തുവെന്ന് വിശ്വസിക്കാനാകാത്ത അവസ്ഥയായിരുന്നു ബന്ധുക്കൾക്കെന്ന് പോത്തൻകോട് ക്രൈം സബ് ഇൻസ്പെക്ടർ സാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒൻപത് വയസ്സുള്ള പെൺകുട്ടിയെ ഒന്നരവർഷമായി കൃഷ്ണ കുമാർ പീഡിപ്പിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ ഇയാൾ ഭാര്യക്കും മക്കൾക്കുമൊപ്പം കുട്ടിയുടെ വീടിന് അടുത്ത് തന്നെയാണ് സംഭവം. പെൺകുട്ടി നാലാം ക്ളാസിൽ പഠിക്കുകയാണ്. രണ്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് കൃഷ്ണ കുമാർ കുട്ടിയെ ചൂഷണം ചെയ്ത് തുടങ്ങിയത്. പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അച്ഛൻ ഒപ്പമില്ലാത്തതിനാൽ അമ്മ വീട്ട് ജോലിക്കും മറ്റും പോയിട്ടാണ് കുട്ടിയെ വളർത്തിയിരുന്നതെന്നും പോത്തൻകോട് സബ് ഇൻസ്പെക്ടർ സാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കുട്ടി സ്‌കൂളിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ആരും തന്നെ വീട്ടിൽ ഉണ്ടാകില്ല. സമീപവാസിയും ബന്ധുവുമായ കൃഷ്ണകുമാറിന് ഇത് നന്നായി അറിയാം. ജോലിക്ക് പോയ മാതാവ് വരുന്ന സമയവും കൃത്യമായി അറിയാവുന്ന കൃഷ്ണകുമാർ മക്കൾ ആഹാരമൊക്കെ കഴിച്ചോ എന്നൊക്കെ ചോദിച്ച് അടുത്ത് കൂടുകയും പിന്നീട് ശാരീരികമായി കുട്ടിയെ ചൂഷണം ചെയ്യുകയുമാണ് പതിവ്. ആദ്യമൊക്കെ കുട്ടിക്ക് ഇയാൾ ശാരീരികമായി ചൂഷണം ചെയ്യുന്നത് മനസ്സിലായിരുന്നത് പോലുമില്ല. സ്ഥിരമായി മദ്യപിച്ചാണ് ഇയാൾ കുട്ടിയെ ചൂഷണം ചെയ്തിരുന്നത്.

ഒന്നര വർഷത്തോളം ചൂഷണത്തിന് വിധേയയായ കുട്ടി ഒടുവിൽ ഏതാനം ദിവസം മുൻപ് അമ്മയോട് തന്നെ അയൽവാസി ശാരീരികമായി ചൂഷണം ചെയ്യുന്നുവെന്ന വിവരം പുറത്ത് പറയുകയും ചെയ്തു. സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മയ്ക്ക് ആദ്യം വിശ്വസിക്കാനായില്ലെങ്കിലും കുട്ടി അമ്മയോട് കാര്യങ്ങൾ വിശദമായി പറഞ്ഞതോടെയാണ് ഇവർ സംഭവത്തിൽ പരാതി നൽകാൻ തീരുമാനിച്ചത്. ചൈൽഡ് ലൈൻ വഴിയാണ് കുട്ടിയുടെ മാതാവ് ആദ്യം പരാതി നൽകിയത്.

ഈ പരാതി പിന്നീട് പോത്തൻകോട് പൊലീസിലേക്ക് കൈമാറുകയായിരുന്നു. പിന്നീട് ഇന്നലെ വീട്ടിൽ നിന്നും കൃഷ്ണകുമാറിനെ പൊലീസ് പിടകൂടുകയും ചെയ്തു. ഇയാൾ പൊലീസിനോട് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.പോത്തൻകോട് സിഐ: എസ്.ഷാജി, എസ്ഐ മാരായ അശ്വനി, സാജൻ, എഎസ്ഐ വിനോദ്കുമാർ, എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാൾക്കെതിരെ പോക്സോയും ഐപിസി 377 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP