Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്റർനെറ്റിൽ പോണോഗ്രാഫി കാണുന്നവരാണോ നിങ്ങൾ, എങ്കിൽ നിർത്തിക്കോളൂ; പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയതോടെ കുട്ടികളുടെ അശ്ലീല വീഡിയോസ് കണ്ട യുവാവ് റാന്നിയിൽ അറസ്റ്റിൽ; ചാർജ്ജ് ചെയ്തത് അഞ്ചുവർഷം തടവ് ലഭിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ അടക്കം; യുവാവിനെ കുടുക്കിയത് ഹൈടെക് സെല്ലും സൈബർ ഡോമും ചേർന്ന്

ഇന്റർനെറ്റിൽ പോണോഗ്രാഫി കാണുന്നവരാണോ നിങ്ങൾ, എങ്കിൽ നിർത്തിക്കോളൂ; പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയതോടെ കുട്ടികളുടെ അശ്ലീല വീഡിയോസ് കണ്ട യുവാവ് റാന്നിയിൽ അറസ്റ്റിൽ; ചാർജ്ജ് ചെയ്തത് അഞ്ചുവർഷം തടവ് ലഭിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ അടക്കം; യുവാവിനെ കുടുക്കിയത് ഹൈടെക് സെല്ലും സൈബർ ഡോമും ചേർന്ന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നിങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന കുട്ടികളുടെ അശ്ളീല വീഡിയോകൾ കണ്ട് രസിക്കുന്നയാളാണോ? എങ്കിൽ,സൂക്ഷിക്കുക. പൊലീസിന്റെ ചാരക്കണ്ണുകൾ നിങ്ങൾക്ക് പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല വീഡിയോസ് കാണുകയും ഡൗൺലോഡ് ചെയ്ത് വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നിയിൽ അറസ്റ്റ് ചെയ്തു. ഉതിമൂട് മാമ്പറ പുത്തൻവീട്ടിൽ വിഷ്ണു (20)വിനെയാണ് എസ്‌പി ജി ജയദേവ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷിച്ച് പിടികൂടിയത്.

ഇയാൾ ഇപ്പോൾ മന്ദിരംപടിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. നേരത്തേ വിദേശത്ത് ജോലിയായിരുന്നു. നാട്ടിലെത്തി അല്ലറ ചില്ലറ ജോലികൾ ചെയ്തു ജീവിക്കുകയാണ്. നിരന്തരമായി പോൺ സൈറ്റ് സന്ദർശിക്കുന്ന വിഷ്ണു കുട്ടികളുടെ അശ്ലീല വീഡിയോകൾ മാത്രമാണ് കണ്ടിരുന്നത്. ഇവയെല്ലാം ഡൗൺലോഡ് ചെയ്ത് ഫോൺ ഗാലറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പത്തു വയസിൽ താഴെയുള്ള കുട്ടികളുടെ വീഡിയോകളാണ് അധികവും. സാമൂഹിക മാധ്യമങ്ങൾ വഴി വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

ഇത്തരം വീഡിയോകൾ നിരന്തരമായി കാണുന്നവരെ പൊലീസിന്റെ ഹൈടെക് സെല്ലും സൈബർ ഡോമും നിരീക്ഷിച്ച് വരികയാണ്. കുട്ടികളുടെ അശ്ലീല വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും നിരന്തരം കാണുന്നതും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യമാണ്. അഞ്ചു വർഷം വരെയാണ് ഇതിന് പരമാവധി ശിക്ഷ. രാജ്യാന്തര പൊലീസാണ് ഇത്തരക്കാരെ നിരീക്ഷിക്കുന്നത്. വീഡിയോകൾ നിരന്തരം കാണുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർ വിവരവും ലൊക്കേഷനും അതാത് രാജ്യത്തിന് കൈമാറും.

പിന്നെ അവിടുത്തെ പൊലീസ് അന്വേഷിച്ച് തുടർ നടപടി എടുക്കണം. സംസ്ഥാനത്ത് ഇത്തരം വീഡിയോകൾ കാണുന്ന നിരവധി പേരെ ഇതേ പോലെ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടാൻ കേരളാ പൊലീസ് രണ്ടു ദിവസമായി സ്പെഷൽ ഡ്രൈവ് നടത്തി വരികയാണ്. വിഷ്ണുവിനെ ബന്ധപ്പെട്ട പൊലീസുകാർ റാന്നി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യത്തെയാളാണ് വിഷ്ണുവെന്ന് കരുതുന്നു. നിരവധി പേർ നിരീക്ഷണത്തിലുണ്ട്. ഇന്നും നാളെയുമായി കൂടുതൽ അറസ്റ്റുണ്ടായേക്കും. മൂന്നു ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് വിഷ്ണു അറസ്റ്റിലായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP