Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ബിജു എം പൗലോസ് എത്തിയത് മുൻ നഗരസഭാ കൗൺസിലറുടെ റേഷൻകടയിൽ; പണം നൽകാനാകില്ലെന്ന് തീർത്ത് പറഞ്ഞതോടെ ശ്രമിച്ചത് കടയുടമയെ അടക്കം മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ; അക്രമിയെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ

മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ബിജു എം പൗലോസ് എത്തിയത് മുൻ നഗരസഭാ കൗൺസിലറുടെ റേഷൻകടയിൽ; പണം നൽകാനാകില്ലെന്ന് തീർത്ത് പറഞ്ഞതോടെ ശ്രമിച്ചത് കടയുടമയെ അടക്കം മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ; അക്രമിയെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ

എസ് രാജീവ്

തിരുവല്ല: മദ്യപിക്കാൻ പണം നൽകാത്തതിന്റെ കലിപ്പ് യുവാവ് തീർത്തത് റേഷൻ കട ഉൽപ്പന്നങ്ങൾക്കും റേഷൻ കടയുടമയ്ക്കും മേൽ മണ്ണെണ്ണ അഭിഷേകം നടത്തി. കടയുടമയെ അടക്കം കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സംഭവം നാട്ടുകാർ ഏറ്റെടുത്തു. നാട്ടുകാർ വട്ടം കൂടിയതോടെ ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മന്നൻ കരച്ചിറ ചാലക്കുഴി മാളിയേക്കൽ വീട്ടിൽ ബിജു എം പൗലോസ് എന്ന മുപ്പത്തിയഞ്ചു കാരനെയാണ് നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

തിരുവല്ല മന്നൻ കരച്ചിറയിൽ ഇന്ന് വൈകിട്ട് ആറു മണിയോടെ ആയിരുന്നു സംഭവം അരങ്ങേറിയത്. യുവാവിന്റെ മണ്ണെണ്ണ പ്രയോഗത്തിൽ 20 ചാക്കോളം റേഷൻ അരിയും ഒരു ചാക്ക് പഞ്ചസാരയും ഉപയോഗ ശൂന്യമായി. മുൻ നഗരസഭാ കൗൺസിലറായ കെ കെ സോമശേഖരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള 85-ാം നമ്പർ റേഷൻ കടയ്ക്ക് നേരെയായിരുന്നു യുവാവിന്റെ അതിക്രമം. കടയിലെത്തിയ ബിജു കടയുടമയോട് മദ്യപിക്കാൻ 500 രൂപ ആവശ്യപ്പെട്ടു, പണം നൽകില്ലെന്ന് കടയുടമ പറഞ്ഞതോടെ കടയുടെ തിണ്ണയിൽ ബാരലിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലിറ്ററോളം വരുന്ന മണ്ണെണ്ണ എടുത്ത് അരിച്ചാക്കുകൾ ഉൾപ്പടെയുള്ളവയുടെ മുകളിലേക്ക് ഒഴിക്കുകയായിരുന്നു.

ഇത് തടയാൻ ശ്രമിക്കുന്നതിനിടെ കടയുടമയും സഹായിയും മണ്ണെണ്ണയിൽ കുളിച്ചു. തുടർന്നായിരുന്നു പോക്കറ്റിൽ നിന്നും തീപ്പെട്ടി എടുത്ത് കാട്ടി കടയടക്കം കത്തിക്കുമെന്ന യുവാവിന്റെ ഭീഷണി. ഇതോടെ കടയുടമയും സഹായിയും ബഹളം വെച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടുന്നത് കണ്ടതോടെയാണ് ബിജു സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചത്. തുടർന്നാണ് നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടിച്ചത്. പിടികൂടിയ നാട്ടുകാർക്ക് നേരെ കൈയേറ്റത്തിന് മുതിർന്നതോടെ യുവാവിന്റെ കൈകൾ നാട്ടുകാരിൽ ചിലർ ചേർന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ബന്ധിച്ചു. കടയുടമ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബിജുവിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവം സംബന്ധിച്ച് കടയുടമ തിരുവല്ല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP