Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പതിനഞ്ചുകാരിയെ ആളൊഴിഞ്ഞ ഇടവഴിയിൽ കടന്നു പിടിച്ച് പീഡിപ്പിക്കാൻ അയൽവാസി യുവാവിന്റെ ശ്രമം; കുതറിയോടി രക്ഷപെട്ട പെൺകുട്ടിയെ ബൈക്കിൽ പിൻതുടർന്ന പീഡകൻ ആൾക്കൂട്ടത്തെ കണ്ട് പിന്മാറി; അമ്പൂരിയിൽ അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ മകളെ ആക്രമിച്ച യുവാവ് ഒളിവിൽ

പതിനഞ്ചുകാരിയെ ആളൊഴിഞ്ഞ ഇടവഴിയിൽ കടന്നു പിടിച്ച് പീഡിപ്പിക്കാൻ അയൽവാസി യുവാവിന്റെ ശ്രമം; കുതറിയോടി രക്ഷപെട്ട പെൺകുട്ടിയെ ബൈക്കിൽ പിൻതുടർന്ന പീഡകൻ ആൾക്കൂട്ടത്തെ കണ്ട് പിന്മാറി; അമ്പൂരിയിൽ അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ മകളെ ആക്രമിച്ച യുവാവ് ഒളിവിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: അമ്പൂരിയിൽ 15 വയസ്സുകാരിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത് കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യത്തെ തുടർന്ന്. ജില്ലയിലെ മലയോര മേഖലയായ അമ്പൂരിയിൽ പതിനഞ്ചുകാരിയെ പകൽ പൊതു സ്ഥലത്ത് വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. യുവാവ് തന്നെ പീഡിപ്പിക്കാൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി നെയ്യാർഡാം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 4.30തോടെ അമ്പൂരി കുമ്പിച്ചൽ കടവിനു സമീപം പീക്കിപ്പാറയിലാണ് സംഭവം. സംഭവത്തിന് ശേഷം യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ എവിടെയാണെന്നതിനെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ പിടിയിലകുമെന്നും നെയ്യാർ ഡാം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

10ാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞു ട്യൂഷൻ പഠനത്തിന് ശേഷം വീട്ടിലേയ്ക്ക് പോകും വഴി അയൽവാസിയായ യുവാവ് വഴിയിൽ തടഞ്ഞു നിറുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡന ശ്രമത്തിനിടെ അതുവഴി വന്നവർ ശ്രദ്ധിക്കുന്നത് കണ്ടു ഇയാൾ സ്ഥലത്തു നിന്ന് മുങ്ങി. സംഭവത്തിന് ശേഷം ബുധനാഴ്ച രാത്രി 9.30തോടെ പെൺകുട്ടിയും ബന്ധുക്കളും നെയ്യാർ ഡാം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പൂരി കാരികുഴി സ്വദേശിയായ ജോബി ജോസെഫിനെതിരെ പോക്സോ പ്രകാരം ക്രൈം നമ്പർ 264/2017ൽ നെയ്യാർഡാം പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 

പെൺകുട്ടിയുടെ അച്ഛനും ജോബിയും കൂലിപ്പണിക്കാരാണ്. ഇവർ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിൽ പെൺകുട്ടിയുടെ അച്ഛനോട് ജോബിക്ക് കടുത്ത വിരോധവുമുണ്ടായി. കഴിഞ്ഞ ദിവസം പെൺകുട്ടി ട്യൂഷൻ ക്ലാസിൽ പോയ ശേഷം മടങ്ങിവരുന്ന വഴിക്ക് ജോബി പെൺകുട്ടിയുടെ പിന്നാലെ ബൈക്കിൽ പിന്തുടരുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ വഴിയിൽ വെച്ച് കുട്ടിയുടെ ചുണ്ടിൽ ചുംമ്പിക്കുകയും നെഞ്ചിൽ കടന്ന് പിടിക്കുകയുമായിരുന്നു. ഇയാളെ തള്ളിമാറ്റ്ിയ ശേഷം പെൺകുട്ടി കുതറിയോടിയെങ്കിലും ഇയാൾ ബൈക്കിൽ പിന്തുടർന്നു. ആളൊഴിഞ്ഞ വഴിയിലൂടെ പെൺകുട്ടി ഓടിയതാണ് പിന്തുടരാൻ ഇയാളെ പ്രേരിപ്പിച്ചതെന്നും നെയ്യാർഡാം പൊലീസ് പറയുന്നു.

പെൺകുട്ടി ഒടിയെത്തിയ സ്ഥലത്ത് ചെറിയ ആൾക്കൂട്ടം കണ്ടതിനെതുടർന്ന് ജോബി ബൈക്കിൽ അവിടെ നിന്നും മുങ്ങുകയും ചെയ്തു. എന്തോ പന്തികേട് തോന്നിയ ചില നാട്ടുകാർ കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് തന്നെ ജോബി ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം തുറന്ന് പറയുകയായിരുന്നു. രാത്രി മാതാപിതാക്കൾക്കൊപ്പം നെയ്യാർഡാം സ്റ്റേഷനിലെത്തി പെൺകുട്ടി പരാതിയും നൽകി.

28 കാരനായ ജോബി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇയാൾക്കെതിരെ മുൻപും പെൺകുട്ടികളെ ശല്യം ചെയ്തതിന് ആരോപണങ്ങളുണ്ടെന്നും എന്നാൽ കേസൊന്നുമില്ലെന്നും പൊലീസ് പറയുന്നു. ഇന്നലെ വൈകുന്നേരം മുതൽ ഇയാൾ വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഇന്ന് രാവിലെ നെയ്യാർഡാം സബ് ഇൻസ്പെക്ടർ പിആർ കിരണിന്റെ നേതൃത്വത്തിൽ പൊലീസ് വീണ്ടും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP