Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തിൽ നിന്നും കാണാതായിട്ട് രണ്ടാഴ്‌ച്ച; സ്വർണ്ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതെന്ന് സംശയം; കോഴിക്കോട് അരക്കിണർ സ്വദേശി നാട്ടിലെത്തിയത് സ്വർണവുമായിട്ടാകാമെന്നും നിഗമനം; അന്വേഷണം ഊർജ്ജിതമാക്കിയതായി മാറാട് പൊലീസ്

ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തിൽ നിന്നും കാണാതായിട്ട് രണ്ടാഴ്‌ച്ച; സ്വർണ്ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതെന്ന് സംശയം; കോഴിക്കോട് അരക്കിണർ സ്വദേശി നാട്ടിലെത്തിയത് സ്വർണവുമായിട്ടാകാമെന്നും നിഗമനം; അന്വേഷണം ഊർജ്ജിതമാക്കിയതായി മാറാട് പൊലീസ്

കെ.വി നിരഞ്ജൻ

കോഴിക്കോട്: രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് അരക്കിണർ സ്വദേശി മുസഫർ അഹമ്മദ് നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ മുസഫർ നാട്ടിലെത്തിയെന്നും ഉടൻ തന്നെ വീട്ടിലെത്തുമെന്നും വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ പറ്റി യാതൊരു വിവരവുമില്ല. കഴിഞ്ഞ മാസാവസാനം മുസഫറിന്റെ ബന്ധുക്കൾ മാറാട് പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് ചിലയാളുകൾ മുസഫറിന്റെ വീട്ടിലെത്തിയത്. സ്വർണ്ണവും ചോദിച്ചുകൊണ്ടായിരുന്നു സംഘത്തിന്റെ വരവ്. ഇതോടെയാണ് മുസഫറിന്റെ തിരോധാനത്തിന് സ്വർണ്ണക്കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി മാറാട് പൊലീസ് പറഞ്ഞു.

വീട്ടുകാരുടെ പരാതിയെത്തുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ മുസഫറിന്റെ തിരോധാനത്തിന് പിന്നിൽ സ്വർണ്ണക്കള്ളക്കടത്തുകാരാണെന്ന് വ്യക്തമായി. ആറു മാസം മുമ്പ് മുസഫർ നാട്ടിലേക്ക് വന്നിരുന്നു. അന്ന് ഇയാളുടെ കൈവശം കള്ളക്കടത്തു സംഘം സ്വർണം കൊടുത്തുവിട്ടു. നാട്ടിലെത്തിയാൽ ഈ സ്വർണം കൈമാറാമെന്ന വ്യവസ്ഥയോടെയായിരുന്നു സ്വർണം മുസഫറിനെ ഏൽപ്പിച്ചത്. എന്നാൽ നാട്ടിലെത്തിയ മുസഫർ ഈ സ്വർണം കൈമാറിയില്ല. പിന്നീട് ഇയാൾ വിദേശത്തേക്ക് തന്നെ മടങ്ങുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് ഇയാൾ വീണ്ടും നാട്ടിലേക്ക് തിരിക്കുന്നത്. ഈ വിവരം മനസ്സിലാക്കിയ കള്ളക്കടത്ത് സംഘം മുസഫറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്.

എന്നാൽ രഹസ്യാന്വേഷണ സംഘത്തിന്റെ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നാണ് മാറാട് പൊലീസ് പറയുന്നത്. വീട്ടിൽ സ്വർണ്ണവുമന്വേഷിച്ച് ആളുകളെത്തിയ സ്ഥിതിക്ക് സ്വർണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിമാനമിറങ്ങിയ മുസഫർ ബന്ധുക്കളെ വിളിച്ച് നാട്ടിലെത്തിയ കാര്യം അറിയിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് ഇദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലല്ല ഇറങ്ങിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാണാതായെന്ന പരാതി ലഭിച്ച ശേഷവും ഇയാൾ കോഴിക്കോട് നഗരത്തിൽ തന്നെ ഉണ്ടായിരുന്നു. മൊബൈൽ ടവർ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം പൊലീസിന് ലഭിച്ചത്.

മുസഫറിന്റെ ഫോണിപ്പോൾ സ്വിച്ച് ഓഫാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നിരന്തരം നിരീക്ഷിച്ചുവരികയാണ് പൊലീസ്. ദുബായ് പൊലീസ് ഓഫീസിലെ ജീവനക്കാരനാണ് മുസഫർ എന്നാണ് ബന്ധുക്കൾ പറഞ്ഞിട്ടുള്ളത്. എന്നാൽ ദുബായ് പൊലീസിലെ സ്ഥിരം ജീവനക്കാരനാണോ ഇയാൾ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. അവിടെ താൽക്കാലിക ജീവനക്കാരനോ മറ്റോ ആയിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ഏതായാലും വിദേശത്തു നിന്ന് നാട്ടിലെത്തിയ വ്യക്തിയുടെ തിരോധാനം വലിയ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP