Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുമായി പുറത്ത് കറങ്ങാൻ തയ്യാറായത് ലോക് ഡൗൺ വകവെക്കാതെ; സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട ചേട്ടനെ കൊന്നത് തലയ്ക്കടിച്ചും; സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ രാജേഷിനെ അറസ്റ്റ് ചെയ്ത് പൊലീസും

ഭാര്യയുമായി പുറത്ത് കറങ്ങാൻ തയ്യാറായത് ലോക് ഡൗൺ വകവെക്കാതെ; സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട ചേട്ടനെ കൊന്നത് തലയ്ക്കടിച്ചും; സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ രാജേഷിനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മുംബെ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ദുർ​ഗേഷ് എന്നയാളാണ് സഹോദരന്റെ അടിയേറ്റ് മരിച്ചത്. രാജേഷ് താക്കൂർ എന്ന യുവാവാണ് ഇളയസഹോദരനായ ദുർഗേഷിനെ 'ഫ്രയിങ് പാൻ' ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നത്. മുംബൈ കാന്തിവല്ലിയിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പുണെയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ദുർഗേഷ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വെള്ളിയാഴ്ചയാണ് മുംബൈയിലെ വീട്ടിലെത്തിയത്.

കുടുംബാംഗങ്ങളെല്ലാം സർക്കാർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ദുർ​ഗേഷ് കുടുംബാം​ഗങ്ങൾക്ക് നിർദ്ദേശം നൽകി. ഇതിനിടെ ബുധനാഴ്‌ച്ച പുറത്ത പോകാനായി ദുർ​ഗേഷിന്റെ അനുജൻ രാജേഷും ഭാര്യയും പദ്ധതിയിട്ടു. എന്നാൽ ദുർ​ഗേഷ് ഇത് എതിർത്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയായ രാജേഷ് താക്കൂർ പൊലീസ് കസ്റ്റഡിയിലാണ്. മുംബൈയിലെ ചേരികളിലെ ജനങ്ങൾ ലോക്ക് ഡൗൺ യഥാർത്ഥത്തിൽ വെല്ലുവിളി തന്നെയാണ്. ഇത് സർക്കാരിനും ആരോഗ്യ അധികൃതർക്കും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

മുംബൈയിലെ ചേരികളിലും ചൗളകളിലും നിന്നായി ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് നാലുപേരിലാണ്. നിലവിൽ മുംബൈയിലെ ആശുപത്രികളിൽ അവർ ചികിത്സയിൽ കഴിയുകയാണ്. പരേലിലെ ചൗളിൽ 65, കാലിനയിലെ ജംബ്ലിപദ ചേരിയിൽ 37, ഘട്‌കോപറിലെ ചേരിയിൽ 25, 68 എന്നീ പ്രായമുള്ളവർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പരേലിയിലെ 65 കാരൻ പ്രഭാദേവിയിൽ ഭക്ഷണശാല നടത്തുന്നയാളാണ്. കലീനയിൽ നിന്നുള്ള 37കാരൻ ഇറ്റലിയിൽ ഹോട്ടലിലെ പരിചാരകനായി ജോലി ചെയ്യുകയും ഘട്‌കോപറിലെ 68 കാരൻ വീട്ടുജോലിക്കാരനായി ജോലി ചെയ്യുന്നയാളാണ്.

കൊവിഡ് സ്ഥിരീകരിച്ച ആളുകളിൽ കൂടുതൽ പേരും വിദേശയാത്ര നടത്തുകയോ നടത്തിയ ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടാകാമെന്ന് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, കലീനയിലെ ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവ് ഇറ്റലിയിൽ നിന്നാണ് എത്തിയത്. വെയിറ്ററായി ജോലി ചെയ്തിരുന്ന ഇദ്ദേഹം തിരിച്ചെത്തിയ ശേഷം പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നെന്നും പിന്നീട് രോഗലക്ഷണങ്ങൾ കൂടുതലായി പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അതിനിടെ, കൊറോണ വൈറസ് വ്യാപനത്തിന് തടയിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്ത് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ ദിവസം ബാഡ്മിന്റൺ താരം പി.വി സിന്ധുവും സംഭവനയുമായി രംഗത്തെത്തിയിരുന്നു. കായിക ലോകത്ത് നിന്നും നിരവധി ആളുകളാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തിരിക്കുന്നത്.

ഇതുവരെ കായികതാരങ്ങളിൽ വെച്ച ഏറ്റവും വലിയ തുക സംഭാവന ചെയ്തത് സച്ചിനാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ വീതമാണ് സച്ചിൻ സംഭാവന ചെയ്തിരിക്കുന്നത്. നേരത്തെ, ജനങ്ങൾക്ക് ബോധവത്കരണവുമായി സച്ചിൻ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിനു പുറമെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP