Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബെവ് ക്യൂ ആപ്പ് വഴി ബുക്കു ചെയ്തു ബീവറേജസിൽ നിന്നു ഒരു ഫുള്ളുവാങ്ങി കൊണ്ടുവന്ന് നാലു സുഹൃത്തുക്കൾ ചേർന്ന് മദ്യപാനം; മദ്യം തീർന്നതോടെ രണ്ടു സുഹൃത്തുക്കൾ തമ്മിൽ തുടങ്ങിയ വഴക്കും വാക്കേറ്റവും കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് പേർക്ക് കുത്തേറ്റപ്പോൾ ഒരാൾ കൊല്ലപ്പെട്ടു; മരിച്ചത് കൂട്ടുകാർക്കായി മദ്യം എത്തിച്ച സുഹൃത്ത് തന്നെ; മദ്യ ലഹരിയിൽ ജീവൻ പൊലിഞ്ഞ സംഭവം താനൂരിൽ

ബെവ് ക്യൂ ആപ്പ് വഴി ബുക്കു ചെയ്തു ബീവറേജസിൽ നിന്നു ഒരു ഫുള്ളുവാങ്ങി കൊണ്ടുവന്ന് നാലു സുഹൃത്തുക്കൾ ചേർന്ന് മദ്യപാനം; മദ്യം തീർന്നതോടെ രണ്ടു സുഹൃത്തുക്കൾ തമ്മിൽ തുടങ്ങിയ വഴക്കും വാക്കേറ്റവും കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് പേർക്ക് കുത്തേറ്റപ്പോൾ ഒരാൾ കൊല്ലപ്പെട്ടു; മരിച്ചത് കൂട്ടുകാർക്കായി മദ്യം എത്തിച്ച സുഹൃത്ത് തന്നെ; മദ്യ ലഹരിയിൽ ജീവൻ പൊലിഞ്ഞ സംഭവം താനൂരിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ഓൺലൈനിൽ ബുക്ക് ചെയ്തു ബീവറേജസിൽ നിന്നു ഒരു ഫുൾ മദ്യം വാങ്ങിക്കൊണ്ടുവന്ന് നാലു സുഹൃത്തുക്കൾ ചേർന്ന് മദ്യപാനം തുടങ്ങി. മദ്യം തീർന്നതോടെ ലഹരിമൂത്തവർ തമ്മിൽ തുടങ്ങിയ വാക്കേറ്റം കലാശിച്ചതുകൊലപാതകത്തിൽ. മലപ്പുറം താനൂരിലാണ് രണ്ട് പേർക്ക് കുത്തേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത് സംഭവം ഉണ്ടായത്. ലഹരി മൂത്ത രണ്ടു സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റവും കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

ബെവ്ക്യൂ ആപ്പിൽ ബുക്കു ചെയ്തു മദ്യം വാങ്ങി കൂട്ടുക്കാർ ഒന്നിച്ചുകൂടി മദ്യപിക്കുന്നതിനിടയിലാണ് വാക്കേറ്റവും അടിപിടിയും ഉണ്ടായത്. കൂടെയുള്ള രണ്ട് പേർക്ക് കത്തികുത്തേൽക്കുകയും ഇതിൽ ഒരാൾ മരണപ്പെടുകയുമായിരുന്നു. തിരൂർ തലക്കടത്തൂർ അരീക്കാട് ചട്ടിക്കൽ വീട്ടിൽ ശിഹാബുദ്ധീൻ (22) യാണ് മരണമടഞ്ഞത്, ഇയാൾക്കൊപ്പം കുത്തേറ്റ ബി.പി.അങ്ങാടി താവളം പറമ്പിൽ മുഹമ്മദ് അഹസൽ(21) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകുന്നേരം 4.30 തോടെ മൂലക്കൽ പാലക്കുറ്റിയഴി തോടിന് സമീപംവെച്ച് നാലംഗ സംഘം മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്, ഗുരുതരമായി കുത്തേറ്റ ശിഹാബുദ്ധീനേയും മുഹമ്മദ് അഹ്സലിനേയും സമീപത്തെ ദയഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ വച്ചാണ് ശിഹാബുദ്ധീൻ മരണമടഞ്ഞത്.

കൂടെ ഉണ്ടായിരുന്ന നന്നമ്പ്ര കീരിയാട്ടിൽ രാഹുൽ, ചീരാൻ കടപ്പുറം അരയന്റ് പുരക്കൽ സുഫിയാൻ എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്. ഇവർക്ക് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്, മരണമടഞ്ഞ ശിഹാബുദ്ധീനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ വാഹനമോഷണം, കവർച്ച ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടന്ന് പൊലീസ് അറിയിച്ചു. ശിഹാബുദ്ദീൻ തിരൂർ ബീവറേജിനിന്നുമാണ് മദ്യം കൊണ്ടുവന്നത്. ഒരു ഫുള്ള് നാലുപേരും ചേർന്ന് പൂർത്തിയാക്കിയ ശേഷമാണ് തർക്കമുണ്ടായതും കത്തിക്കുത്ത് നടന്നതും. നാലുപേരും ബൈക്കിലെത്തിയാണ് മദ്യപാനം തുടങ്ങിയത്.

കത്തിക്കുത്തിൽ മരണമടഞ്ഞ ചട്ടിക്കൽ വീട്ടിൽ ശിഹാബുദ്ധീന്റെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും. കോവിഡ് പരിശോധനയ്ക്കു സ്രാവം എടുത്തിട്ടുണ്ട്. ഇതിന്റെ റിസൽട്ട് വന്നശേഷമാകും പോസ്റ്റ്മോർട്ടം നടത്തുക എന്ന് പൊലീസ് അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP