Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; അമ്മയൊടൊപ്പം സഞ്ചരിച്ച കുട്ടിയ പിന്നിൽ നിന്ന് വന്ന് കഴുത്തിൽ പിടിച്ച് ഓടി; അമ്മ ബഹളം വെച്ചപ്പോൾ കുട്ടിയെ ഉപേക്ഷിച്ച് ഓടി; ഒടുവിൽ പൊലീസ് പിടിയിലായപ്പോൾ മറുപടി `ഞാൻ ദശാവതാരങ്ങളിൽ ഒന്നാണ്` എന്ന്

തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; അമ്മയൊടൊപ്പം സഞ്ചരിച്ച കുട്ടിയ പിന്നിൽ നിന്ന് വന്ന് കഴുത്തിൽ പിടിച്ച് ഓടി; അമ്മ ബഹളം വെച്ചപ്പോൾ കുട്ടിയെ ഉപേക്ഷിച്ച് ഓടി; ഒടുവിൽ പൊലീസ് പിടിയിലായപ്പോൾ മറുപടി `ഞാൻ ദശാവതാരങ്ങളിൽ ഒന്നാണ്` എന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് വെളിയംകോട് കൈനിക്കര സ്വദേശിയെ പൊലീസ് പിടികൂടിയത്.കൈനിക്കര കുഴിവിളപുത്തൻ വീട്ടിൽ രാജുവാണ് പിടിയിലായത്. തമ്പാനൂർ ഓവർ ബ്രിഡ്ജ് യുസിഒ ബാങ്കിനു സമീപത്തുനിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

അമ്മയുടെ കൂടെ നടന്നുവരികയായിരുന്നു പെൺകുട്ടി. പ്രതി ഇവർക്കൊപ്പം നടന്നെത്തി പെൺകുട്ടിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അമ്മ ബഹളം വച്ചതിനെത്തുടർന്ന് ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

തുടർന്ന് വിവരം പൊലീസിലറിയിക്കുകയും ദൃക്സാക്ഷികൾ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തി പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. തമ്പാനൂർ സിഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ചോദ്യം ചെയ്യലിൽ ഇയാൾ മാനസിക രോഗികളെപ്പോലെയാണ് പെരുമാറുന്നതെന്നും എസ്‌ഐ വി എം ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.താൻ ദശാവതാരത്തിലൊന്നാണ് എന്നും അവതാര ലക്ഷ്യമാണ് ഇതെന്നും ഇയാൾ പറഞ്ഞതായും വിവരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP