Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണമാഘോഷിക്കാൻ സുഹൃത്തുക്കൾ തമ്പാനൂരിലെ ഹോട്ടൽ മുറിയിലെത്തിയത് ഇന്ന് രാവിലെ; മൂക്കറ്റം മദ്യപിച്ചപ്പോൾ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായത് പല തവണ; ഒടുവിൽ ബിയർ കുപ്പി പൊട്ടിച്ച് ശ്രീനിവാസിനെ കുത്തിയത് കലേഷ്; നിലവിളി കേട്ട് ഹോട്ടൽ ജീവനക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവാവിനെ; കുത്തി വീഴ്‌ത്തിയത് കലേഷ് എന്ന് തെളിഞ്ഞത് പിടിയിലായ സന്തോഷിന്റേയും ഗിരീഷിന്റേയും മൊഴിയിൽ

ഓണമാഘോഷിക്കാൻ സുഹൃത്തുക്കൾ തമ്പാനൂരിലെ ഹോട്ടൽ മുറിയിലെത്തിയത് ഇന്ന് രാവിലെ; മൂക്കറ്റം മദ്യപിച്ചപ്പോൾ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായത് പല തവണ; ഒടുവിൽ ബിയർ കുപ്പി പൊട്ടിച്ച് ശ്രീനിവാസിനെ കുത്തിയത് കലേഷ്; നിലവിളി കേട്ട് ഹോട്ടൽ ജീവനക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവാവിനെ; കുത്തി വീഴ്‌ത്തിയത് കലേഷ് എന്ന് തെളിഞ്ഞത് പിടിയിലായ സന്തോഷിന്റേയും ഗിരീഷിന്റേയും മൊഴിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഹോട്ടൽ മുറിയിൽ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ബോബൻ പ്ലാസ ഹോട്ടലിലാണ് സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസൻ ആണ് മരിച്ചത്. ശ്രീനിവാസനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ വാക്ക് തർക്കത്തിനെ തുടർന്ന് കലേഷ് എന്ന മറ്റൊരു സുഹൃത്താണ് ബിയർ ബോട്ടിൽ പൊട്ടിച്ച് ശ്രീനിവാസനെ കുത്തിയത് എന്നാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളവർ നൽകിയ മൊഴി.

മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതായും തുടർന്ന് ശ്രീനിവാസനെ സുഹൃത്തുക്കൾ ബിയർ കുപ്പി ഉപയോഗിച്ച് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. ശ്രീനിവസന്റെ നിലവിളി കേട്ട് ഹോട്ടൽ ജീവനക്കാർ മുറിയിലെത്തി. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറൻസിക് വിദക്തർ എത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് ഇവർ എത്തി മുറി എടുത്തത്. എന്നാൽ കലേഷും ശ്രീനിവാസും തമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടോ എന്ന കാര്യവും പൊലീസ് പിടിയിലുള്ള സന്തോഷ് ഗിരീഷ് എന്നിവരിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.

രാവിലെ എത്തിയത് മുതൽ മുറിയിൽ നിന്ന് ഉച്ചത്തിൽ സംസാരം കേട്ടിരുന്നുവെന്നും പലപ്പോഴും ഇത് ബഹളമായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഹോട്ടലിലെ മറ്റ് ചില താമസക്കാർ ഇതിനെതിരെ ജീവനക്കാർക്ക് പരാതിയും നൽകി. രാവിലെ മുതൽ മദ്യപാനം തുടർന്നിരുന്ന ഇവർ പല കാര്യങ്ങൾ പറഞ്ഞും തർക്കമായത് വാക്കേറ്റ്തതിലേക്കും ചെറിയ രീതിയിൽ കയ്യാങ്കളിയിലേക്കും എത്തിയിരുന്നു. പിന്നീടാണ് വാക്കേറ്റത്തിൽ പ്രകോപിതനായ കലേഷ് ബിയർ കുപ്പി നിലത്ത് അടിച്ച് പൊട്ടിച്ച ശേഷം ശ്രീനിവാസിനെ കുത്തി വീഴ്‌ത്തിയത്.

കലേഷും ശ്രീനിവാസും തമ്മിൽ മുൻപ് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നതാണ് ഇപ്പോൾ പൊലീസ് ഇരുവരുടേയും ഒപ്പമുണ്ടായിരുന്ന സന്തോഷിനോടും ഗിരീഷിനോടും ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത്.എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ വിശദമായി തന്നെ സാക്ഷികളെ ചോദ്യം ചെയ്യണം എന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ചിട്ടുള്ളതിനാൽ തന്നെ ഗിരീഷും സന്തോഷും പറയുന്ന പല കാര്യങ്ങളിലും വ്യക്തത വരേണ്ടതുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP