Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ ക്‌ളാസ് റൂമിൽ കയറി വെട്ടിയും കഴുത്തറുത്തും കൊന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; കടലൂരിലെ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടത് ഗ്രാമത്തിലെ കശുമാവ് പ്‌ളാന്റേഷനിൽ; ആത്മഹത്യ ചെയ്യുമെന്ന് സഹോദരിക്ക് സന്ദേശം അയച്ചതിന് പിന്നാലെ മരണമെന്ന് പൊലീസ്

പ്രണയാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ ക്‌ളാസ് റൂമിൽ കയറി വെട്ടിയും കഴുത്തറുത്തും കൊന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; കടലൂരിലെ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടത് ഗ്രാമത്തിലെ കശുമാവ് പ്‌ളാന്റേഷനിൽ; ആത്മഹത്യ ചെയ്യുമെന്ന് സഹോദരിക്ക് സന്ദേശം അയച്ചതിന് പിന്നാലെ മരണമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കടലൂർ: ക്‌ളാസ് മുറിയിൽ കയറി അദ്ധ്യാപികയെ വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രേമത്തിന്റെ പേരിലായിരുന്നു അദ്ധ്യാപികയുടെ അരുംകൊല. ഇതിന് പിന്നാലെ തന്നെ പ്രതി ആത്മഹത്യ ചെയ്തതായാണ് സൂചനകൾ. തമിഴ്‌നാട്ടിലെ കടലൂരിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് അദ്ധ്യാപികയെ കൊലപ്പെടുത്തിയ സംഭവം നടന്നത്. അദ്ധ്യാപികയായ എസ്. രമ്യ (23) ആണ് പ്രണയം നിരസിച്ചതിന്റെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ക്ലാസ് മുറിയിൽ ഒറ്റയ്ക്കിരുന്ന രമ്യയെ രാജശേഖർ എന്ന യുവാവ് കൊലപ്പെടുത്തുകയായിരുന്നു.

സ്‌കൂളിനു സമീപത്ത് തന്നെ വീട്ടിൽ താമസിക്കുന്ന അദ്ധ്യാപിക എല്ലാ ദിവസങ്ങളിലും നേരത്തെ സ്‌കൂളിലെത്തുന്നത് പതിവാണ്. വെള്ളിയാഴ്ച രാവിലെ ക്ലാസ് മുറിയിലിരുന്ന രമ്യയോട് രാജശേഖർ വീണ്ടും വിവാഹാഭ്യർഥന നടത്തിയിരിക്കാമെന്നും ഇതു നിരസിച്ചതിനെ തുടർന്ന് രാജശേഖർ അവരെ ആക്രമിച്ചതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. കോളജ് പഠനകാലം മുതൽ രാജശേഖർ പ്രണയാഭ്യർഥനയുമായി രമ്യയുടെ പിന്നാലെ കൂടിയതാണ്.

രമ്യയെ വിവാഹം കഴിച്ചു നൽകണമെന്ന് ആറു മാസം മുമ്പ് രാജശേഖർ രമ്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അതു നിരസിച്ചു. കൃത്യത്തിനു ശേഷം താൻ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖർ സഹോദരിക്കു സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ രാജശേഖറിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് അയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അദ്ധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖർ (25) സ്വയം ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ചയാണ് ഇയാൾ രമ്യയെ വെട്ടിക്കൊന്നത്. രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടിയിലെ സ്വകാര്യ സ്‌കൂളിലെത്തി ക്ലാസ് മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപെട്ടുവെങ്കിലും ഇയാൾ വന്ന ബൈക്കിന്റെ നമ്പർ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കാടുപിടിച്ചു കിടന്ന ഒരു കശുമാവ് പ്‌ളാന്റേഷനിലാണ് ഇയാളുടെ ജഡം കണ്ടത്.

രമ്യയുടെ കൊലപാതകം നടത്തിയ വെള്ളിയാഴ്ച തന്നെ രാജശേഖർ ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. ഇയാളുടെ കുടുംബാംഗങ്ങൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടർനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

വെള്ളിയാഴ്ച രാവിലെ രമ്യ സ്‌കൂളിൽ നേരത്തേ എത്തിയിരുന്നു. മറ്റ് സഹപ്രവർത്തകർ എത്തുന്നതിന് മുന്നേ. കുറിഞ്ഞിപ്പാടിക്ക് സമീപമായിരുന്നു സ്‌കൂൾ. ക്‌ളാസ് മുറികൾ നേരത്തേ തുറന്നിരുന്നു. ഒരു ക്‌ളാസ് മുറിയിൽ വച്ചാണ് രാജശേഖർ രമ്യയെ കൊലപ്പെടുത്തുന്നത്. മൂർച്ചയേറിയ ആയുധംകൊണ്ട് മുഖത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടത്. സംഭവസ്ഥലത്തുതന്നെ രമ്യ മരിച്ചതായാണ് പൊലീസ് സ്ഥിരീകരിച്ചത്.

സ്‌കൂൾ വൃത്തിയാക്കാനെത്തിയ സ്വീപ്പർ രമ്യയുടെ കരച്ചിൽ കേട്ടതായി പറയുന്നു. പക്ഷേ, അവർ ഓടിയെത്തുമ്പോഴേക്കും രമ്യ മരിച്ചിരുന്നു. പ്രതി രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്‌കൂൾ മാനേജ്‌മെന്റാണ് പൊലീസിനെ ഇക്കാര്യം അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രതി രാജശേഖർ ബൈക്കിൽ രക്ഷപ്പെടുന്നത്. ഇതിന്റെ നമ്പർ കണ്ടെത്തി അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP