Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളിക്കത്തുന്ന ശരീരവുമായി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു; തീപടർന്നത് ആശുപത്രിക്ക് എതിർവശത്ത് പണിനടന്ന കെട്ടിടത്തിൽ നിന്ന്; ആത്മഹത്യാ ശ്രമമെന്ന നിലയിൽ പരിഗണിച്ച് പൊലീസ്; 70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽവച്ച്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്

ആളിക്കത്തുന്ന ശരീരവുമായി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു; തീപടർന്നത് ആശുപത്രിക്ക് എതിർവശത്ത് പണിനടന്ന കെട്ടിടത്തിൽ നിന്ന്; ആത്മഹത്യാ ശ്രമമെന്ന നിലയിൽ പരിഗണിച്ച് പൊലീസ്; 70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽവച്ച്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്

എം പി റാഫി

പെരിന്തൽമണ്ണ: ദേഹത്ത് തീ പിടിച്ച നിലയിൽ ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. തീയുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിവരുന്നതും ഇത് കണ്ടവരെല്ലാം ഓടി മാറുന്നതും ഭയപ്പാടോടെ നിൽക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് ചുങ്കത്തറ മാമ്പൊയിൽ തച്ചുപറമ്പൻ ഹുസൈന്റെ മകൻ ഫവാസ് (27) ആണ് ഇന്ന് മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ആളിക്കത്തുന്ന ശരീരമായി ഫവാവ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ യുവാവ് ഓടിക്കയറിയത്. ഇത്തരത്തിൽ തീയാളുന്ന ദേഹവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആശുപത്രിയുടെ എതിർവശത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കടയുടെ വരാന്തയിൽ നിന്നാണ് തീ പിടിച്ച നിലയിൽ ഫവാസ് ഓടിയെത്തിയത്.

റോഡിന് കുറുകെ കടന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ എത്തുകയായിരുന്നു ഫവാസ്. ആശുപത്രിയിൽ ഉണ്ടായിരുന്നവർ തുണിയും മറ്റും എറിഞ്ഞ് തീ കെടുത്തി അടിയന്തിര ചികിത്സ നൽകി. ആത്മഹത്യാശ്രമം ആണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

70 ശതമാനം പൊള്ളലേറ്റതിനാൽ പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. അവിവാഹിതനാണ്. ഇൻക്വസ്റ്റ് നടത്താനായി പെരിന്തൽമണ്ണ പൊലീസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP