Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാർ ക്ലാസിൽ പോയപ്പോൾ കസ്റ്റഡിയിലുള്ള യുവാവ് ശുചിമുറിയിൽ പോയി; കാണാനില്ലെന്ന് വീട്ടിലേക്ക് വിളിച്ച് ചോദിച്ച ശേഷം സിസിടിവി നോക്കിയപ്പോൾ ആത്മഹത്യയുടെ സൂചന കിട്ടി; ശുചിമുറി ചവിട്ടി തുറന്ന് കയറിയപ്പോൾ കണ്ടത് കസ്റ്റഡി മരണം; യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റെന്ന പാടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; മണർകാട്ട് സ്‌റ്റേഷനിലെ നവാസിന്റെ മരണം പൊലീസിന് തലവേദനയാകും

പൊലീസുകാർ ക്ലാസിൽ പോയപ്പോൾ കസ്റ്റഡിയിലുള്ള യുവാവ് ശുചിമുറിയിൽ പോയി; കാണാനില്ലെന്ന് വീട്ടിലേക്ക് വിളിച്ച് ചോദിച്ച ശേഷം സിസിടിവി നോക്കിയപ്പോൾ ആത്മഹത്യയുടെ സൂചന കിട്ടി; ശുചിമുറി ചവിട്ടി തുറന്ന് കയറിയപ്പോൾ കണ്ടത് കസ്റ്റഡി മരണം; യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റെന്ന പാടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; മണർകാട്ട് സ്‌റ്റേഷനിലെ നവാസിന്റെ മരണം പൊലീസിന് തലവേദനയാകും

മറുനാടൻ മലയാളി ബ്യൂറോ

മണർകാട്: പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച യുവാവിന്റെ ശരീരത്തിൽ മർദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് പൊലീസിന് വെല്ലുവിളിയാകും. അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് നവാസ് (27) മണർകാട് സ്റ്റേഷനിലെ ശുചിമുറിയിലാണു തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. റിപ്പോർട്ട് നൽകാൻ പൊലീസിനു നിർദ്ദേശം നൽകി.

തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അപ്പോഴും കസ്റ്റഡി മർദ്ദനത്തിന്റെ തെളിവുകൾ ഉള്ളത് പൊലീസിന് വെല്ലുവിളിയാണ്. നവാസിന്റെ പുറത്തും കൈകളിലും മർദനമേറ്റ ചതവുകൾ കണ്ടെത്തി. മരിക്കുന്നതിന് 24 മണിക്കൂറിനുള്ളിലാണു മർദനമേറ്റതെന്നും നിഗമനം. നവാസിനെ സുരക്ഷിത തടങ്കലിൽ സൂക്ഷിക്കുന്നതിൽ വീഴ്ച വന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും ശ്രദ്ധയില്ലായ്മയുമാണു മരണത്തിനു വഴിയൊരുക്കിയതെന്നാണു പൊലീസ് റിപ്പോർട്ട്. ഇതിനൊപ്പമാണ് മർദ്ദനത്തിന്റെ പാടുകൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്.

ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ ബഹളമുണ്ടാക്കിയെന്ന സഹോദരന്റെ പരാതിയിലാണു നവാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതുകൊണ്ട് തന്നെ യുവാവിന് മർദ്ദനമേറ്റത് വീട്ടിൽ വച്ചാണെന്ന ന്യായമാണ് പൊലീസ് നൽകുന്നത്. അപ്പോഴും യുവാവിന്റെ ആത്മഹത്യയിൽ പൊലീസിന് വലിയ വീഴ്ച വന്നുവെന്നതാണ് വസ്തുത. മണർകാട് സ്റ്റേഷനിൽ പൊലീസുകാരുടെ നിരീക്ഷണത്തിൽ ഇരുത്തിയിരിക്കുകയായിരുന്നു. അന്നു രാവിലെ ഏഴരയോടെ സ്റ്റേഷൻ ഓഫിസറായി സിഐ കെ. ഷിജി ഡ്യൂട്ടിക്കു വരുമ്പോൾ നവാസിനെ കണ്ടെങ്കിലും കാരണം തിരക്കുകയോ തുടർനടപടി എടുക്കുകയോ ചെയ്തില്ല.

സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം ആഴ്ചയിലൊരിക്കൽ നടത്തുന്ന ക്ലാസിൽ പങ്കെടുക്കുന്ന സമയത്ത് നവാസ് ശുചിമുറിയിലേക്കു പോയതായാണു സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളിൽ കാണുന്നത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരനും ജിഡി ചാർജും നവാസിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധിച്ചതുമില്ല. കൂറച്ചു കഴിഞ്ഞു നവാസിനെ കാണാനില്ലെന്നു മനസ്സിലാക്കിയ പൊലീസ് അയാളുടെ വീട്ടിലേക്കു വിളിച്ചുചോദിച്ചു. ഈ സമയത്തു വൈദ്യുതി മുടങ്ങിയതിനാൽ സ്റ്റേഷനിലെ സിസി ടിവിയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ സാധിച്ചില്ല.

ഒന്നര മണിക്കൂർ കഴിഞ്ഞു വൈദ്യുതി വന്ന ശേഷം നോക്കുമ്പോഴാണു നവാസ് ശുചിമുറിയിലേക്കു പോകുന്ന ദൃശ്യം കണ്ടത്. ഉടനെയെത്തി ശുചിമുറിയുടെ കതകു ചവിട്ടിത്തുറക്കുമ്പോൾ ജനലിൽ മുണ്ടിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വീഴ്ചയുടെ പേരിൽ ജിഡി ചാർജ് പ്രസാദ്, പാറാവു ഡ്യൂട്ടി ചെയ്ത സെബാസ്റ്റ്യൻ ജോസഫ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. സ്റ്റേഷൻ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ സിഐ കെ.ഷിജിക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്.

നവാസിന്റെ പോസ്റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി. തുടർന്ന് അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് കോളനിയിലെ വസതിയിലെത്തിച്ച ശേഷം സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP