1 usd = 71.65 inr 1 gbp = 92.45 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
17
Sunday

ടോം തോമസിന്റെ മരണത്തിലും മഞ്ചാടി മാത്യുവിന് സംശയമുണ്ടായിരുന്നു; ആൺസുഹൃത്തുക്കൾ വീട്ടലേക്ക് വരുന്നതിനേയും എതിർത്തു; റോയി തോമസിന്റെ പോസ്റ്റ്‌മോർട്ടം നടന്നതോടെ പക ഇരട്ടിച്ചു; പലരോടും സംശയം പറയുന്നുവെന്ന് മനസ്സിലാക്കിയതോടെ ചതിയുടെ തന്ത്രങ്ങളൊരുക്കി; തെറ്റുകൾ സമ്മതിച്ച് കരഞ്ഞു കൊണ്ട് ക്ഷമ ചോദിച്ചത് ഭർത്താവിന്റെ അമ്മാവനെ വശത്താക്കാൻ; രാത്രി മദ്യപാനത്തിലൂടെ കൂടുതൽ അടുത്തു; കപ്പ പുഴുക്കിൽ സയൈനൈഡ് നൽകി കൊല; ജോളിയുടെ വെളിപ്പെടുത്തൽ തുടരുമ്പോൾ

October 15, 2019 | 08:17 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലയിൽ മഞ്ചാടി മാത്യുവിനെ കൊലപ്പെടുത്തിയത് തന്ത്രങ്ങളൊരുക്കിയെന്ന് ജോളിയുടെ മൊഴി. തനിക്ക് ഏറ്റവും പക തോന്നിയത് ഭർത്താവ് റോയിയൂടെ അമ്മാവൻ മഞ്ചാടി മാത്യുവിനോടായിരുന്നെന്ന് ജോളി സമ്മതിച്ചു. ജോളിയുടെ കുടുംബ വഴിയിലും അടുത്ത ബന്ധുവാണ് മഞ്ചാടി മാത്യു. മാത്യുവിന്റെ വീട്ടിൽ വച്ചാണ് റോയി തോമസുമായി ജോളി അടുക്കുന്നത്. ഈ പരിചയമാണ് ജോളിയെ പൊന്നാമറ്റം കുടുംബത്തിലെ അംഗമാക്കിയതും. ഒടുവിൽ തന്റെ വിവാഹത്തിന് വഴിയൊരുക്കിയ ബന്ധുവിനെയും ക്രൂരമായി തന്നെ ജോളി കൊന്നു തള്ളി. മാത്യുവിന്റെ സംശയങ്ങളാണ് പിന്നീട് ജോളിയെ കുടുക്കിയതെന്നതാണ് വസ്തുത.

ടോം തോമസിന്റെ മരണത്തിൽ തന്നെ ഏറ്റവും സംശയിച്ചിരുന്നത് മാത്യവായിരുന്നു. തന്റെ ആൺസുഹൃത്തുക്കൾ വീട്ടിൽ വരുന്നത് ഏറ്റവും എതിർത്തിരുന്നതും മാത്യു ആയികുന്നു. ടോംതോമസിന്റെ സഹോദരനും ഷാജുവിന്റെ പിതാവുമായ സഖറിയാസ് വീട്ടിൽ വരുന്നതിനേയും എതിർത്തു. സഖറിയാസിനെ വീട്ടിൽ കയറ്റരുതെന്ന് ടോം തോമസ് പറഞ്ഞിരുന്നില്ലേ എന്ന് മാത്യൂ ചോദിക്കുമായിരുന്നു. ഇതിനൊപ്പം തന്നെ നിരീക്ഷിക്കുകയൂം തന്റെ ബന്ധങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ടോം തോമസിന്റെ മരണത്തിൽ തന്നെ സംശയമുണ്ടെന്ന് മാത്യു പലരോടും പറഞ്ഞു. മാത്യുവിന്റെ പിതൃസഹോദര പൂത്രൻ ഷാജിയിൽ നിന്നാണ് ഇക്കാര്യങ്ങൾ ജോളി അറിഞ്ഞത്. ഇതോടെയാണ് മഞ്ചാടി മാത്യുവിനെ കൊല്ലാൻ തീരുമാനിച്ചത്. റോയി തോമസിന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം നടന്നതും മാത്യുവിന്റെ ഇടപെടലോടെയാണ്.

ഇതോടെ മാത്യുവിനെ കൊല്ലാൻ തീരുമാനിച്ചു. ഇതിനായി ആദ്യം മാത്യുവുമായി അടുപ്പമുണ്ടാക്കി. തന്റെ വീഴ്ചയിൽ കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചാണ് മാത്യുവിനെ തന്റെ അടുപ്പക്കാരനായി ജോളി മാറ്റിയത്.ഈ അടുപ്പം മുതലാക്കി ഒരു ദിവസം ഭാര്യ വീട്ടിൽ ഇല്ലാതിരുന്നപ്പോൾ കൊല്ലുന്നതിന്റെ തലേ ദിവസം മാത്യുവുമായി ഒന്നിച്ച് മദ്യപിക്കുകയും ചെയ്തു. അടുത്ത ദിവസം സയനൈഡ് ചേർത്ത് കപ്പ വേവിച്ചു കൊടുക്കുകയായിരുന്നു. കപ്പ വേവിച്ച് പുഴക്ക് ആക്കി ഇറച്ചി കറിയും വയ്ച്ചു. തുടർന്ന് മാത്യുവിന് അന്ത്യത്താഴമായി ജോളി കപ്പയും ഇറച്ചി കറിയും വിളമ്പി. തുടർന്ന് പാത്രത്തിൽ വിളമ്പിയ കപ്പ പുഴുക്കിൽ സൈനൈഡ് ഇട്ട് ഇളക്കുകയായിരുന്നു. രുചി വ്യത്യാസം അറിയാതിക്കാൻ കപ്പ പുഴുക്കിൽ ഇറച്ച് കറി ഒഴിച്ചു. മുഴുവൻ കഴിക്കാനും ആയി കുറച്ച് കപ്പ പുഴുക്കേ ജോളി മാത്യുവിനു വിളമ്പിയുള്ളു. കാരണം ഒരുപാട് കപ്പ പുഴുക്ക് വിളമ്പിയാൽ അത് കഴിച്ച് തീരും മുമ്പേ ഇര അവശ നിലയിൽ ആകും എന്നും ജോളിക്ക് അറിയാമായിരുന്നു.

അങ്ങിനെ കൊടുത്ത ഇഷ്ട ഭക്ഷണം മുഴുവൻ മാത്യു ആർത്തിയോടെ തന്നെ കഴിച്ചതായും ജോളി പറഞ്ഞു. ഇത്തരത്തിൽ സൈനൈഡ് ഭക്ഷണം കഴിക്കുന്നത് ആദ്യം മുതൽ അവസാനം വരെ ജോളി ആസ്വദിച്ച് തന്നെ നോക്കി നിന്നു. കുറച്ച് കപ്പയേ കൊടുത്തുള്ളു എന്നതിനാൽ ബാക്കി ഒട്ടും വയ്ക്കാതെ മാത്യു എല്ലാം കഴിച്ചു. കപ്പ കഴിച്ച ശേഷം മാത്യു ഛർദ്ദിച്ചു. ഈ ശബ്ദം കേട്ടുകൊണ്ട് ഓടിച്ചെല്ലുന്നത് പോലെ ചെല്ലുകയും മാത്യൂ തറയിൽ കിടന്നു പിടയുന്ന വിവരം അയൽക്കാരെ അറിയിക്കുകയുമായിരുന്നു. മാത്യുവിനോടും സഹോദരിയും ഭർത്തൃമാതാവുമായ അന്നമ്മയോടും ആയിരുന്നു ഏറ്റവും കൂടുതൽ വൈരാഗ്യം. അതുകഴിഞ്ഞാൽ ഭർത്താവ് റോയിയോട് ആയിരുന്നെന്നും ജോളി പൊലീസിനോട് സമ്മതിച്ചു.

രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളിയുടെ മൊഴി. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണെ സ്വന്തമാക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താൻ ആഗ്രഹിച്ചത്. ജോൺസണുമായി വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകി. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ ജോളി സമ്മതിച്ചിരുന്നു. ജോളി ഏറ്റവും കൂടുതൽ തവണ ഫോണിൽ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എൻ എൽ ജീവനക്കാരൻ ആണ് ജോൺസൺ. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു . കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണെ കാണാൻ പോയിട്ടുണ്ടെന്നും പൊലീസ് ടവർ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ നിരന്തരം കോയമ്പത്തൂർ സന്ദർശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്.

ഷാജുവും ജോളിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോൺസനെ വിവാഹം കഴിക്കാൻ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോൺസന്റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോളിയുടെയും ജോൺസന്റെയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇവർ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാൽ ആണ് ജോൺസന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയിൽ പറയുന്നു. എന്നാൽ കൊലപാതകത്തിൽ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോൺസൺ നേരത്തെ പൊലീസിനെ അറിയിച്ചത്. ആറ് മണിക്കൂറിൽ അധികമെടുത്താണ് ജോൺസന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോൺസൺ ഫോണിൽ ദീർഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ കൊലപാതകങ്ങളിലടക്കം ജോൺസന് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇനി കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങും. കോയമ്പത്തൂരിൽ പോയി തെളിവെടുക്കുന്നതടക്കം അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്.

തന്നെയും അപായപ്പെടുത്തുമോ എന്ന ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴികൾ ശരി വയ്ക്കുന്നതായി ജോളിയുടെ പുതിയ മൊഴി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു വ്യക്തമാക്കിയിരുന്നു.ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു...അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടിൽ നിർത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്‌കൂളിൽ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആണ് ഷാജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

വടകര റൂറൽ എസ്‌പി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ അന്നമ്മ ഒഴികെ മറ്റെല്ലാവരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് നൽകിയാണെന്ന് ജോളി അന്വേഷണ സംഘത്തിനു മുന്നിൽ സമ്മതിച്ചിരുന്നു. തുർന്ന് ഇന്നലെ നടന്ന തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തോട് കൊലപാതക രീതി സംബന്ധിച്ച് ജോളി വിശദീകരിച്ചു. ഓരോ കൊലപാതകവും ജോളി നടത്തിയതായി അന്വേഷണ സംഘം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം
ഈ മുറി തങ്ങൾക്കു താമസിക്കാൻ കൊള്ളാമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു കെണിയൊരുക്കി; സ്റ്റോർ മുറിയിൽ കയറിയ ചെറിയാനെ അവിടെ വെച്ചു കൊലപ്പെടുത്തി; അടുക്കളയിൽ എത്തി ലില്ലിയെയും; പ്രതികൾ കൊല നടത്തി മുങ്ങിയെങ്കിലും പൊലീസിന്റെ ചടുല നീക്കങ്ങളിൽ കുടുങ്ങി; കൊലപാതകത്തിന്റെ രീതി കണ്ടപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം തോന്നി; വട്ടംചുറ്റിച്ച ഫോൺ കോളിലും പൊലീസ് വീണില്ല; വെൺമണി ഇരട്ടക്കൊലക്കേസ് പൊലീസ് തെളിയിച്ചത് ഇങ്ങനെ
മോഷണം തുടങ്ങിയത് ഇരുപതാം വയസിൽ; പിടിവീഴുന്നത് 76ാം വയസിലും; മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും; തുടരൻ കവർച്ചകൾക്കിടെ സിസിടിവിയിൽ പതിഞ്ഞത് കുപ്രസിദ്ധ മോഷ്ടാവിന്റെ മുഖം; പഴനിയിൽ എത്തിയ പൊലീസ് കണ്ടത് പഴനിയാണ്ടവന്റെ ഭക്തനായി മുഖത്തും ദേഹത്തും ഭസ്മംപൂശി ശുദ്ധ സാത്വികനായ കള്ളനെ; രാത്രിയിൽ വീടിന്റെ കതകിൽ തട്ടിയ പൊലീസ് നൈസായി പൊക്കി; കുപ്രസിദ്ധ മോഷ്ടാവ് അരിമ്പൂർ നന്ദനൻ ചാലക്കുടി പൊലീസിന്റെ പിടിയിലായത് ഇങ്ങനെ
കോളേജിൽ പഠിക്കുമ്പോൾ പ്രണയിച്ചത് അടുത്തുള്ള കടയുടമയെ; അടുപ്പം പ്രണയമായപ്പോൾ വീട്ടുകാർ വിവാഹം ഉറപ്പിച്ചത് മാള സ്വദേശിയുമായി; വിവാഹത്തിനു ശേഷം അഞ്ചാം നാൾ വിരുന്നിനെത്തിയപ്പോൾ നിറം മാറിയ നവവധു തീരുമാനിച്ചത് ഇനിയുള്ള ജീവിതം കാമുകനൊപ്പമെന്ന്; കാമുകനൊപ്പം പോയ ഭാര്യയെ തനിക്ക് വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്ന് നവവരനും; വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളുമായി കാമുകനൊപ്പം പോകാൻ ഉറപ്പിച്ച യുവതിയെ തടയാതെ കേസ് കൊടുക്കാൻ ഒരുങ്ങി യുവാവ്
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ

തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ