Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നു; തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹപ്രവർത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു; മഞ്ചേശ്വരത്തെ അദ്ധ്യാപികയുടെ മരണത്തിൽ ആരോപണങ്ങളുമായി മകൻ; തലയിലെ മുടി കൊഴിഞ്ഞുപോയ നിലയിൽ മൃതദേഹം കാണപ്പെട്ടെങ്കിലും മുങ്ങി മരിച്ചതെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്; മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കൾ; അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും രൂപശ്രീയുടെ മരണത്തിൽ ദുരൂഹത ഒഴിഞ്ഞില്ല

ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നു; തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹപ്രവർത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു; മഞ്ചേശ്വരത്തെ അദ്ധ്യാപികയുടെ മരണത്തിൽ ആരോപണങ്ങളുമായി മകൻ; തലയിലെ മുടി കൊഴിഞ്ഞുപോയ നിലയിൽ മൃതദേഹം കാണപ്പെട്ടെങ്കിലും മുങ്ങി മരിച്ചതെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്; മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കൾ; അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും രൂപശ്രീയുടെ മരണത്തിൽ ദുരൂഹത ഒഴിഞ്ഞില്ല

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് അദ്ധ്യാപികയെ മരിച്ച നിലയിൽ കാരണപ്പെട്ട സംഭവത്തിലെ ദൂരൂഹത നീങ്ങുന്നില്ല. മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപിക രൂപശ്രീയുടെ മൃതദേഹമാണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് നിന്നും കണ്ടെത്തുന്നത്. അദ്ധ്യാപികയെ സഹപ്രവർത്തകൻ ശല്യപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എങ്കിലും കേസിൽ ദുരൂഹത ഒഴിഞ്ഞിട്ടില്ല.

രൂപശ്രീയുടെ മരണത്തിൽ സഹപ്രവർത്തകന് പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സഹപ്രവർത്തകനായ അദ്ധ്യാപകൻ രൂപശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതായും മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാൽ സഹപ്രവർത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന് മകൻ കൃതികും പറഞ്ഞു.

അദ്ധ്യാപകനെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. മരണകാരണം എന്താണെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. അധ്വാപകനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നുവെന്നേയുള്ളൂവെന്നും അദ്ധ്യാപകനെതിരേ മറ്റ് തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നുമാണ് മഞ്ചേശ്വരം എസ്‌ഐ. ബാലചന്ദ്രൻ വ്യക്തമാക്കിയത്. രൂപശ്രീയെ അവസാനമായി ഫോണിൽ വിളിച്ചത് ഈ അദ്ധ്യാപകനാണെന്നും ഇവർതമ്മിൽ നേരത്തേ അടുപ്പമുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഭർത്താവിന്റെ പരാതിയുടെയും കുടുംബാംഗങ്ങളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അദ്ധ്യാപിക മുങ്ങിമരിച്ചതാകാമെന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ട്. മരണം എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ചല്ല, മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. തലയിലെ മുടിമുഴുവൻ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം.

വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. ഇത്രയധികം സമയം കടലിലകപ്പെട്ടാൽ ശക്തമായ തിരയിൽപ്പെട്ട് വസ്ത്രമിളകിപ്പോകാനും മുടി കൊഴിഞ്ഞുപോകാനും സാധ്യതയുണ്ടെന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ടിലെ പ്രാഥമികനിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ ഇങ്ങനെ സംഭവിക്കാൻ നേരിയ സാധ്യതയേ ഉള്ളൂവെന്ന് എസ്‌ഐ. ബാലചന്ദ്രൻ പറഞ്ഞു. ഞായറാഴ്ച സ്‌കൂളിലെ പല അദ്ധ്യാപകരെയും രൂപശ്രീയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്തു. അതേസമയം രൂപശ്രീ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി. ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം ശനിയാഴ്ച രാത്രി മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അദ്ധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടർന്ന് രൂപശ്രീയുടെ ഭർത്താവ് ചന്ദ്രശേഖരന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP