Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറിൽ ലിഫ്റ്റ് ചോദിച്ച് കയറും; യാത്ര തുടങ്ങിയാൽ മയക്കി വീഴത്തും; പിന്നെ ഇല്ലാത്ത അശ്ലീല ഫോട്ടോക്കഥയിൽ ഉന്നതരെ കുടുക്കും; ലക്ഷങ്ങൾ നൽകി തടിയൂരിയവരിൽ കോട്ടയത്തെ രാഷ്ട്രീയ പ്രമുഖരുമെന്ന് സൂചന; മാനം പോകാതിരിക്കാൻ പരാതി പോലും കൊടുക്കാതെ തട്ടിപ്പിനിരയായവർ; ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം വിലപേശി വാങ്ങാൻ ശ്രമിച്ചത് വിനയായി; മറിയാമ്മാ ചാണ്ടിയും സംഘവും ഉണ്ടാക്കിയത് കോടികൾ

കാറിൽ ലിഫ്റ്റ് ചോദിച്ച് കയറും; യാത്ര തുടങ്ങിയാൽ മയക്കി വീഴത്തും; പിന്നെ ഇല്ലാത്ത അശ്ലീല ഫോട്ടോക്കഥയിൽ ഉന്നതരെ കുടുക്കും; ലക്ഷങ്ങൾ നൽകി തടിയൂരിയവരിൽ കോട്ടയത്തെ രാഷ്ട്രീയ പ്രമുഖരുമെന്ന് സൂചന; മാനം പോകാതിരിക്കാൻ പരാതി പോലും കൊടുക്കാതെ തട്ടിപ്പിനിരയായവർ; ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം വിലപേശി വാങ്ങാൻ ശ്രമിച്ചത് വിനയായി; മറിയാമ്മാ ചാണ്ടിയും സംഘവും ഉണ്ടാക്കിയത് കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അശ്ലീലചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽനിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്തത് പെൺവാണിഭ മാഫിയെ എന്ന് സംശയിച്ച് പൊലീസ്. സംഭവത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചംഗസംഘം പിടിയിലായിട്ടുണ്ട്. കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി.

തിരുവല്ല കടപ്ര വടക്കേത്തലയ്ക്കൽ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെണ്ണപ്പാറമലയിൽ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്ക് ക്രിമിനൽ കേസുകളില്ലെങ്കിലും ഇവർ പല ഉന്നതരേയും സമാന രീതിയിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രതികളും സമ്മതിച്ചിട്ടുണ്ട്.

കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ മറിയാമ്മ ഡോക്ടറുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്നുള്ള അശ്ലീലചിത്രം കൈയിലുണ്ടെന്നും മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം ഭാര്യയെയും മക്കളെയും കാണിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് മൂന്നു ലക്ഷം രൂപ വാങ്ങി. തുക പോെരന്നും അഞ്ച് ലക്ഷം രൂപകൂടി നൽകണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വീണ്ടും പണം വാങ്ങി. തങ്ങളുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്നും അഞ്ച് ലക്ഷം രൂപകൂടി നൽകിയാൽ പ്രശ്‌നം അവസാനിപ്പിച്ച് കരാർ എഴുതിനൽകാമെന്നും പറഞ്ഞ് മറിയാമ്മ വീണ്ടും ഭീഷണിപ്പെടുത്തി.

ഇതോടെ ഡോക്ടർ പരാതി നൽകുകയായിരുന്നു. ബുധനാഴ്ച കോട്ടയം നഗരത്തിലെത്തിയ അഞ്ചംഗസംഘം ഡോക്ടറിൽനിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വാങ്ങി മടങ്ങുന്നതിനിടെ കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ സ്ത്രീ സമാനരീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയെത്ത പല ഉന്നതരേയും ഇവർ കുടുക്കിയിട്ടുണ്ട്. എന്നാൽ നാണക്കേട് ഭയന്ന് ആരും പൊലീസിൽ പരാതി നൽകിയില്ല.

മറിയാമ്മയാണ് സംഘത്തിലെ പ്രധാന കണ്ണി. മറ്റുള്ളവർ ഭീഷണി പെടുത്താനുള്ള സംവിധാനവും. ആണുങ്ങളെ മയക്കി വീഴ്‌ത്തുന്നതിനും ചതിയിൽ കുടുക്കുന്നതിനും മറിയാമ്മാ ചാണ്ടിക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. ഇതാണ് തട്ടിപ്പിന് കരുത്താകുന്ന പ്രധാന സംഭവം. ഇവരുടെ തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. നാണക്കേട് ഭയന്നാണ് ആരും പരാതി പറയാത്തതെന്നും പൊലീസ് തിരിച്ചറിയുന്നു. കോട്ടയത്തെ ഉന്നത രാഷ്ട്രീയക്കാരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP