Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാപ്‌ടോപ് നിറയെ അശ്ലീല ദൃശ്യങ്ങൾ; എല്ലാത്തിലും നായിക 'ചാണ്ടി' തന്നെ; അശ്ലീല ദൃശ്യങ്ങൾ കാട്ടി കോട്ടയത്തെ രാഷ്ട്രീയ പ്രമുഖനിൽ നിന്ന് വാങ്ങിയത് നാല് ലക്ഷം; ഒരു ശതമാനം പലിശക്ക് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞും ഉന്നതരെ വല വീശി പിടിച്ചു;'ഇര'യുടെ ഇംഗിതം മനസ്സിലാക്കി കരുക്കൾ നീക്കി വീഡിയോയും ചിത്രങ്ങളും പകർത്തി സൂക്ഷിച്ച് വിലപേശൽ; മറിയാമ്മ ചാണ്ടിയുടെ തട്ടിപ്പിന്റെ വഴി തേടി പൊലീസ്

ലാപ്‌ടോപ് നിറയെ അശ്ലീല ദൃശ്യങ്ങൾ; എല്ലാത്തിലും നായിക 'ചാണ്ടി' തന്നെ; അശ്ലീല ദൃശ്യങ്ങൾ കാട്ടി കോട്ടയത്തെ രാഷ്ട്രീയ പ്രമുഖനിൽ നിന്ന് വാങ്ങിയത് നാല് ലക്ഷം; ഒരു ശതമാനം പലിശക്ക് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞും ഉന്നതരെ വല വീശി പിടിച്ചു;'ഇര'യുടെ ഇംഗിതം മനസ്സിലാക്കി കരുക്കൾ നീക്കി വീഡിയോയും ചിത്രങ്ങളും പകർത്തി സൂക്ഷിച്ച് വിലപേശൽ; മറിയാമ്മ ചാണ്ടിയുടെ തട്ടിപ്പിന്റെ വഴി തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വടക്കേത്തലയ്ക്കൽ മറിയാമ്മ ചാണ്ടിയുടെ ലാപ്‌ടോപ് നിറയെ അശ്ലീല വീഡിയോകൾ. കോട്ടയം ഡിവൈ.എസ്‌പി. ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ മാന്നാർ കടപ്രയിലെ വീട്ടിൽ പരിശോധന നടത്തവേയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കിട്ടിയത്. അതിൽ നൂറിലധികം വീഡിയോകൾ കണ്ടെത്തി. കോട്ടയെത്ത പ്രമുഖ രാഷ്ട്രീയ നേതാവും ഈ വീഡിയോകളിലുണ്ട്.

മിക്ക വീഡിയോയിലും മറിയാമ്മ തന്നെയാണ് നായിക. അല്ലാത്തവ ചുരുക്കവും. പല വീഡിയോ ദൃശ്യങ്ങളും ഉന്നതരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ചൂണ്ടകൾ തന്നെ. അവയിൽ പലതും പലർക്കും കൈമാറി ലക്ഷങ്ങളുണ്ടാക്കി. ധനികരായ ഇരകളെ വീഴ്‌ത്തുന്നതിനുള്ള തന്ത്രമാണ് വീഡിയോകൾ. മറിയാമ്മയുടെ വലയിൽ കുടുങ്ങിയ രാഷ്ട്രീയക്കാരനെ പൊലീസ് കണ്ടതായി സൂചനയുണ്ട്. ഇയാൾ നാലു ലക്ഷം രൂപ നൽകി മുഖം രക്ഷിച്ചതായും സൂചനയുണ്ട്. കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല.

ഇരകളെ കണ്ടെത്തുന്നതും കുടുക്കുന്നതും മറിയാമ്മ ഒറ്റയ്ക്കാണ്. മറിയാമ്മയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആൾ രാജേഷ് മാത്രമാണ്. രാജേഷിനൊപ്പം കഴിഞ്ഞദിവസം കോട്ടയം വെസ്റ്റ് എസ്‌ഐ. എം.എസ്.അരുൺ അറസ്റ്റ് ചെയ്ത കോഴഞ്ചേരി മേലേമണ്ണിൽ സന്തോഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെള്ളപ്പാറമലയിൽ സുജിത് (35) എന്നിവർ ഇയാളുടെ സഹായികളാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ഇവരെ രാജേഷ് കൂട്ടുക പതിവാണ്. ദിവസം ആയിരം രൂപയും ചെലവുമാണ് രാജേഷ് ഇവർക്ക് നൽകിയിരുന്നത്. അങ്ങനെ സ്വന്തമായി സംഘത്തെ മറിയാമ്മ കണ്ടെത്തി. തന്ത്രപരമായി ഇരകളെ കണ്ടെത്തും. അതിന് ശേഷം ഇവരെ വളച്ചു വീഴ്‌ത്തും.

ഇരകളെ കണ്ടെത്തി വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കയറുകയാണ് മറിയാമ്മയുടെ തട്ടിപ്പിന്റെ ആദ്യഘട്ടം. പിന്നെ 'ഇര'യുടെ ഇംഗിതം മനസ്സിലാക്കി കരുക്കൾ നീക്കും. അവസരമൊത്തുവരുമ്പോൾ കാമകേളിക്ക് പോലൂം മടിക്കാത്ത ഇവർ രഹസ്യമായി ഇതിന്റെ വീഡിയോയും ചിത്രങ്ങളും പകർത്തി സൂക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് അനുമാനം. ഇത്തരം വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്ന് ഇരകളെ ഭീഷിണിപ്പെടുത്തിയാണ് മറിയാമ്മ തട്ടിപ്പ് നടത്തിയിരുന്നത്. ഇവരുടെ തട്ടിപ്പിനിരയായവരെല്ലാം തന്നെ മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടിലുള്ളവരാണെന്നാണ് പുറത്തായ വിവരം. എന്നാൽ അഭിമാനക്ഷതം കാരണം ആരും പുറത്തു പറഞ്ഞില്ല.

ഇരകളെ ചതിയിൽ വീഴ്‌ത്തിയാൽ അവസരമൊത്തുവരുമ്പോൾ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് ഭീഷണി തുടങ്ങും. എന്നിട്ട് ഒന്നും അറിയാത്തതുപോലെ രണ്ടോ മൂന്നോ ലക്ഷം രൂപ മറിയാമ്മ ആവശ്യപ്പെടും. ഇല്ലെന്ന് പറഞ്ഞ് ഇര ഒഴിയാൻ ശ്രമിച്ചാൽ തുറുപ്പുചീട്ട് ഇറക്കും. താങ്കളുടെ അശ്ലീലചിത്രം എന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് വിരട്ടും. അതോടെ ഇര വീഴും. എന്നാൽ ഇതിലൊന്നും വീഴാത്ത ചില വില്ലന്മാരുണ്ട്. അവരെ മെരുക്കാനാണ് മറിയാമ്മയുടെ സംഘത്തിലെ രാജേഷ്. മറിയാമ്മയുടെ കൈവശമുള്ള ക്ലിപ്പിംഗുകളിലെ ചില സാമ്പിളുകൾ രാജേഷ് മൊബൈലിൽ ഇട്ടുകൊടുക്കും. ഇതോടെ പണം കിട്ടും. മറിയാമ്മയുടെ തട്ടിപ്പിന്റെ വ്യാപ്തി പൂർണ്ണമായി അറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

രണ്ടു പ്രാവശ്യമായി എട്ടുലക്ഷം രൂപ കൊടുത്ത പാലായിലെ ഡോക്ടറോട് അഞ്ചുലക്ഷംകൂടി ചോദിച്ചതോടെയാണ് കേസായതും മറിയാമ്മ കുടുങ്ങിയതും. ഡോക്ടറിൽ നിന്ന് പണം വാങ്ങാൻ മറിയാമ്മ കോട്ടയത്ത് എത്തിയപ്പോൾ രാജേഷിനെയും സംഘത്തെയും കൂടെകൂട്ടിയിരുന്നു. ഒരു ശതമാനം പലിശക്ക് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്ന് മറിയാമ്മ പണം തട്ടിയെടുത്തിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി മറിയാമ്മ ചാണ്ടിക്കെതിരെ എട്ട് കേസുകൾ നിലവിലുണ്ട്. തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

തനിക്കൊപ്പമുള്ള നഗ്‌നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തി ഡോക്ടറിൽനിന്ന് പണം തട്ടുന്നതിനുള്ള ശ്രമത്തിനിടെയാണ് മറിയാപ്പാ ചാണ്ടി പിടിയിലായത്. 3 ലക്ഷംകൂടി നൽകിയാൽ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള മെമ്മറി കാർഡ് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് മറിയാമ്മ ഡോക്ടറെ കോട്ടയത്തേയ്ക്ക് വിളിച്ചുവരുത്തിയത്.ഡോക്ടർ അപ്പപ്പോൾ വിവരങ്ങൾ കൈമാറിയതിനാലാണ് ഇവിരെ കയ്യോടെ പിടികൂടാനായത് താനും ഡോക്ടറും ഒന്നിച്ച് കാറിൽ വച്ചെടുത്ത ചിത്രങ്ങളുണ്ടെന്നാണ് മറിയാമ്മ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. പിടികൂടുമ്പോൾ ഇവരുടെ കൈവശം ഉണ്ടായിരുന്ന മെമ്മറി കാർഡിൽ ദൃശ്യങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് വീട്ടിൽ റെയ്ഡ് നടത്തിയത്.

3 ലക്ഷം വാങ്ങി ദൃശ്യങ്ങളില്ലാത്ത മെമ്മറിക്കാർഡ് കൈമാറിയ ശേഷം ദൃശ്യം പുറത്ത് വിടുമെന്ന് ഭീഷിണിപ്പെടുത്തി ഡോക്ടറിൽ നിന്നും വീണ്ടും പണം കൈപ്പറ്റുന്നതിന് ഇവർ ആസൂത്രിത നീക്കം നടത്തുകയായിരുന്നെന്നാണ് പൊലീസ് അനുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP