Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടക്കം ഓട്ടോറിക്ഷ ഓടിച്ച്; പിന്നീട് തട്ടുക്കട നടത്തി; പണത്തിന്റെ വരവ് കൂടിയതോടെ വില കൂടിയ കാറുകൾ, സ്ത്രീകൾ; താമസം പ്രതിമാസം 15000രൂപയ്ക്ക് മുകളിൽ വാടകയുള്ള വീടുകളിൽ മാത്രം; കഞ്ചാവ് കച്ചവടക്കാരൻ 'ബോംബെ ഭായ്' പിടിയിലായത് ഇങ്ങനെ

തുടക്കം ഓട്ടോറിക്ഷ ഓടിച്ച്; പിന്നീട് തട്ടുക്കട നടത്തി; പണത്തിന്റെ വരവ് കൂടിയതോടെ വില കൂടിയ കാറുകൾ, സ്ത്രീകൾ; താമസം പ്രതിമാസം 15000രൂപയ്ക്ക് മുകളിൽ വാടകയുള്ള വീടുകളിൽ മാത്രം; കഞ്ചാവ് കച്ചവടക്കാരൻ 'ബോംബെ ഭായ്' പിടിയിലായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; കഞ്ചാവ് കച്ചവടക്കാരൻ ബോംബൈ ഭായ്..! ഒർജിനൽ പേര് ആഷിഖ്. എക്‌സൈസ് സംഘത്തിന്റെ പിടിയിലായതോടെ പുറത്തുവന്നത് ആർഭാട ജീവിതത്തിന്റെ കഥ. വളപ്പട്ടണം കെവി. ഹൗസ് എന്നതാണ് മേൽവിലാസം.നഗരത്തിൽ ഓട്ടോ ഓടിച്ചായിരുന്നു ആഷിഖിന്റെ തുടക്കം. ഇതിൽ നിന്നാണ് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുന്നത്. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു കഞ്ചാവ് വാങ്ങി 500 രൂപ മുതൽ 1000 രൂപ വരെ വിലയുള്ള പൊതികളാക്കി വിറ്റാണു തുടക്കം. അമിത ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്നതു നിർത്തി, തട്ടുകട തുടങ്ങി.

 പിന്നീട് ഇതിന്റെ മറവിൽ കച്ചവടം ആരംഭിച്ചു. ഭക്ഷണം വാങ്ങാൻ വരുന്നവരെന്ന വ്യാജേന ഇടപാടുകാരെ വിളിച്ചു വരുത്തി കഞ്ചാവ് വിതരണം വ്യാപിപ്പിച്ചു. ഇതോടെ വരുമാനവും ഡബിളായി. പിന്നെ സ്റ്റെലൊന്നു മാറ്റിപ്പിടിച്ചു. പിന്നീട് ഇന്നോവ, ഡസ്റ്റർ തുടങ്ങിയ വിലകൂടിയ കാറുകൾ വാടകയ്ക്ക് എടുത്ത്, പരിശോധന ഒഴിവാക്കാൻ സ്ത്രീകളെയും ഒപ്പമിരുത്തി കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന് എറണാകുളത്തേക്കു കഞ്ചാവ് കടത്തിത്തുടങ്ങി. ബെംഗളൂരുവിൽ നിന്നു ട്രെയിനിലും കഞ്ചാവു കടത്ത് പതിവാക്കി. മാസത്തിൽ മൂന്നോ നാലോ തവണയായി 10 മുതൽ 20 കിലോ വരെ കഞ്ചാവ് കടത്താറുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകയ്‌ക്കെടുത്ത്, ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു. കടത്തിൽ ലഹരിമാഫിയയുടെ കണ്ണിലുണ്ണിയായി. വിശ്വസ്തരായ ചില്ലറ വിൽപനക്കാർക്കു മാത്രമാണു നേരിട്ടു കഞ്ചാവ് നൽകിയിരുന്നത്. പുതിയ ആവശ്യക്കാർക്ക് ഏജന്റുമാർ വഴിയായിരുന്നു വിതരണം. ഏജന്റുമാർക്കു മാസ ശമ്പളവും ലഹരിമരുന്നുമായിരുന്നു പ്രതിഫലം.

ആവശ്യക്കാർ എന്ന വ്യാജേന വിളിച്ചു വരുത്തി, കണ്ണൂർ സ്വദേശിയായ ഇയാളിൽ നിന്ന് 2 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എറണാകുളം നോർത്ത് റെയിൽവേ പാലത്തിനു സമീപത്തുനിന്നു ബൈക്ക് സഹിതമാണ് ഇയാൾ പ്രിവന്റീവ് ഓഫിസർ എ.എസ്.ജയൻ, പി.എക്‌സ്.റൂബൻ,എം.എം.അരുൺ വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘത്തിന്റെ പിടിയിലായത്.

'ബോംബെ ഭായ്' എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വേഷത്തിലും രൂപത്തിലും മാറ്റം വരുത്തി, സംശയം തോന്നാത്ത രീതിയിലായിരുന്നു കഞ്ചാവ് വിൽപന. 15,000 രൂപയ്ക്കു മേൽ പ്രതിമാസ വാടകയുള്ള വീടുകളിലാണു താമസം. ഒരു വീട്ടിലും അധികനാൾ തങ്ങില്ല. ആർഭാട ജീവിതമായിരുന്നു 26വയസായ ഇയാൾ നയിച്ചിരുന്നതെന്നും എക്‌സൈസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP