Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംബിബിഎസ് ഒന്നാംവർഷ പരീക്ഷയിൽ തോൽവി വന്നത് ഒരു പേപ്പറിൽ; പ്രതീക്ഷ വച്ചത് റീ വാല്വേഷനിൽ; ഫലം വന്നപ്പോൾ റീ വാല്വേഷനിലും തോൽവി; അമൃത ആശുപത്രിക്ക് മുകളിൽ നിന്ന് വിയോള എടുത്ത് ചാടാൻ കാരണം പരീക്ഷതോൽവി തന്നെയെന്ന് പൊലീസ്; എംബിബിഎസ് വിദ്യാർത്ഥിനിയുടെ മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി; വിദ്യാർത്ഥിനിയുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി കൊച്ചി പൊലീസ്

എംബിബിഎസ് ഒന്നാംവർഷ പരീക്ഷയിൽ തോൽവി വന്നത് ഒരു പേപ്പറിൽ; പ്രതീക്ഷ വച്ചത് റീ വാല്വേഷനിൽ; ഫലം വന്നപ്പോൾ റീ വാല്വേഷനിലും തോൽവി; അമൃത ആശുപത്രിക്ക് മുകളിൽ നിന്ന് വിയോള എടുത്ത് ചാടാൻ കാരണം പരീക്ഷതോൽവി തന്നെയെന്ന് പൊലീസ്; എംബിബിഎസ് വിദ്യാർത്ഥിനിയുടെ മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി; വിദ്യാർത്ഥിനിയുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി കൊച്ചി പൊലീസ്

എം മനോജ് കുമാർ

കൊച്ചി: അമൃത ആശുപത്രിയിലെ എംബിബിഎസ് വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം കൊച്ചി പൊലീസ് ഊർജ്ജിതമാക്കി. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി അമൃത ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ നിലയിൽ എംബിബിഎസ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ വിയോള റസ്‌തോഗിയുടെ ചേതനയറ്റ ശരീരം കാണപ്പെട്ടത്. താഴെവീണയുടൻ വിയോളയ്ക്ക് മരണം സംഭവിച്ചതായി ചേരാനല്ലൂർ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നു രാവിലെ ഒൻപത് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ചേരാനല്ലൂർ പൊലീസ് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനു അയച്ചു. ഇന്നു രാവിലെ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുപോകും എന്നാണ് സൂചന. വിയോളയുടെ മാതാപിതാക്കൾ ഇന്നലെ രാത്രി ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിയിരുന്നു.

ഇന്നലെ വീഴ്ചയിൽ തന്നെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് വിയോളയുടെ മൃതദേഹം അമൃത ആശുപത്രിയുടെ മോർച്ചറിയിലേക്ക് ഇന്നലെ തന്നെ മാറ്റിയിരുന്നു. എംബിബിഎസ് ഒന്നാം വർഷ പരീക്ഷയിൽ ഒരു പേപ്പറിന് തോൽവി സംഭവിച്ചതിനെ തുടർന്നുള്ള നിരാശയാണ് വിയോള ജീവനൊടുക്കലിന് പിന്നിൽ എന്നാണ് ചേരാനെല്ലൂർ പൊലീസ് മറുനാടനോട് വ്യക്തമാക്കിയത്. അനാട്ടമി പേപ്പറിലാണ് വിയോള പരാജയപ്പെട്ടത്. ആ പേപ്പർ റിവാല്വെഷന് നൽകിയിരുന്നു. ആ പേപ്പറിന്റെ റിസൾട്ട് വന്നത് ഇന്നലെയായിരുന്നു. ഈ റിസൾട്ട് കണ്ടയുടൻ തന്നെയാണ് വിയോള ജീവനൊടുക്കിയതും. ഈ പരാജയം വിയോളയെ ഉലച്ചിരുന്നു. റീ വാല്വേഷനിൽ വിജയം വരും എന്നാണ് വിയോള പ്രതീക്ഷിച്ചിരുന്നത്. പരീക്ഷയിലെ തോൽവി തന്നെയാണ് വിയോളയുടെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം-ചേരാനെല്ലൂർ പൊലീസ് പറയുന്നു.

വിയോളയുടെ മാതാപിതാക്കൾ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നെങ്കിലും മരണത്തെക്കുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. പൊലീസിനോടും ഇവർ ഒന്നും സംസാരിച്ചിട്ടില്ല. മാതാപിതാക്കൾ മാത്രമാണ് എത്തിയത്. കൂടുതൽ ബന്ധുക്കൾ ഇന്നു എത്തിയേക്കും എന്ന സൂചന പൊലീസ് നൽകുന്നുണ്ട്. വിയോളയുടെ മരണം മാതാപിതാക്കളെ വല്ലാതെ ഉലച്ചിട്ടുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾക്ക് പൊലീസ് ഇവരെ സമീപിച്ചില്ല. ഇന്നു തന്നെ മാതാപിതാക്കളുമായി സംസാരിക്കാനാണ് പൊലീസ് നീക്കം. അതേസമയം വിയോളയുടെ സഹപാഠികളെയും സുഹൃത്തുക്കളെയും കണ്ടു കൂടുതൽ മൊഴിയെടുപ്പിനു പൊലീസ് തയ്യാറാവുകയാണ്. അതിനായി സുഹൃത്തുക്കളെയും സഹപാഠികളെയും കണ്ടു പൊലീസ് മൊഴിയെടുക്കും.

ആത്മഹത്യയ്ക്ക് പിന്നിൽ പരീക്ഷാ തോൽവി എന്ന പ്രാഥമിക നിഗമനം ഒന്നുകൂടി ഉറപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പ്രണയം, മാനസിക പ്രയാസങ്ങൾ എന്ന കാരണങ്ങൾ പൊലീസ് അപ്പാടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കി രാവിലെ തന്നെ പോസ്റ്റ്‌മോർട്ടം വേണം എന്ന് പൊലീസ് ആശുപത്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു കുറിപ്പും വിയോളയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മരണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന സംശയങ്ങൾ ദുരീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അതേസമയം വിയോളയുടെ മരണവുമായി ബന്ധപ്പെട്ടു സിആർപിസി 174 പ്രകാരം അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് തുടരുകയുമാണ്.

വിയോളയുടെ മരണം ദുഃഖകരമെന്നു എയിംസ് ആശുപത്രി

വിയോളയുടെ മരണം ഒരിക്കലും പ്രതീക്ഷതല്ലെന്ന് അമൃതാ ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. ഒരു പ്രശ്‌നവും വിയോളയ്ക്ക് ഉള്ളതായി തോന്നിയിരുന്നില്ല. എക്‌സാം നടന്നത് മുൻപാണ്. അടുത്തൊന്നും എക്‌സാം നടന്നിട്ടില്ല. വിയോള അസ്വസ്ഥയാണെന്ന സൂചനകളും ലഭിച്ചിരുന്നില്ല. മരണം ദുഃഖിപ്പിക്കുന്നു. ഡൽഹി സ്വദേശിയാണെങ്കിലും വിയോളയുടെ കുടുംബം ദാർജിലിങ് ആണെന്നാണ് തോന്നുന്നത്. വിയോളയുടെ കുടുംബത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ല. മരണം വിവരം അപ്പോൾ തന്നെ മാതാപിതാക്കളെ അറിയിച്ചിരുന്നു. മരണത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കും-ആശുപത്രിയുടെ പബ്ലിക് റിലേഷൻസ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP