Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പന്തളം തോന്നല്ലൂരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു; മെബിൻ ഷാജിയെ അറസ്റ്റ് ചെയ്തത് വീട്ടമ്മയുടെ മൊഴിപ്രകാരമെന്ന് പൊലീസ്; കൂട്ടുപ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ; പ്രതി മെബിൻ അല്ലെന്ന് ഉറപ്പിച്ച് നാട്ടുകാർ നടത്തിയ പ്രക്ഷോഭം ശുഭാന്ത്യത്തിലേക്കോ?

പന്തളം തോന്നല്ലൂരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു; മെബിൻ ഷാജിയെ അറസ്റ്റ് ചെയ്തത് വീട്ടമ്മയുടെ മൊഴിപ്രകാരമെന്ന് പൊലീസ്; കൂട്ടുപ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ; പ്രതി മെബിൻ അല്ലെന്ന് ഉറപ്പിച്ച് നാട്ടുകാർ നടത്തിയ പ്രക്ഷോഭം ശുഭാന്ത്യത്തിലേക്കോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാടിനെ നടുക്കിയ പന്തളം തോന്നല്ലൂർ ബലാത്സംഗ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കേസിൽ അറസ്റ്റിലായ മെബിൻ ഷാജി എന്ന യുവാവ് നിരപരാധിയാണെന്നും യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ പരാതി പരിഗണിച്ച ഡിജിപിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.

ക്രൈംബ്രാഞ്ചിന്റെ ഹൊമിസൈഡ് വിങ് ആയിരിക്കും കേസ് അന്വേഷിക്കുക. തോന്നല്ലൂർ സ്വദേശിയായ വീട്ടമ്മയെ അതിക്രമിച്ചു കയറിയ രണ്ടംഗം സംഘത്തിലെ ഒരാൾ ആണ് ബലാത്സംഗം ചെയ്തത്. കൂടെയുണ്ടായിരുന്ന ആൾ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മെബിൻ ഷാജി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പന്തളം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയും ചെയ്തു. വീട്ടമ്മയുമായി നടത്തിയ തിരിച്ചറിയൽ പരേഡിലാണ് മെബിനെ തിരിച്ചറിഞ്ഞത് എന്നാണ് പൊലീസ് പറഞ്ഞത്.

തന്നെ ആക്രമിച്ചത് മകന്റെ കൂട്ടുകാരായിരിക്കുമെന്ന് വീട്ടമ്മ മൊഴി നൽകിയിരുന്നു. ഇതിൻ പ്രകാരം സുഹൃത്തുക്കളും അയൽവാസികളുമായ യുവാക്കളുടെ ചിത്രങ്ങൾ വീട്ടമ്മയെ കാണിച്ചു. അതിൽ മെബിന്റെ ചിത്രം കണ്ടതോടെ അലറിക്കൊണ്ട് ഇവർ ബോധം കെട്ടു വീഴുകയായിരുന്നു. തൊട്ടുപിന്നാലെ മെബിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ, മെബിൻ പ്രതിയല്ലെന്നും മെബിനുമായി സാമ്യമുള്ള മറ്റൊരു യുവാവ് ഉണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞത് അനുസരിച്ച് അയാളെയും പൊലീസ് വീട്ടമ്മയുടെ മുന്നിലെത്തിച്ചു. പ്രതി ഇയാളല്ല, മെബിൻ തന്നെയാണെന്ന നിലപാടിൽ വീട്ടമ്മ ഉറച്ചു നിൽക്കുകയായിരുന്നു. അതേസമയം, കൃത്യം നടത്തിയ പ്രതിയെ തിരിച്ചറിയാൻ കഴിയാതിരുന്നതും പൊലീസിന് തിരിച്ചടിയായി.

കൈയിൽ കിട്ടിയ മെബിനെ വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൂരമായി പീഡിപ്പിച്ചതായും ആരോപണം ഉയർന്നു. വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന രണ്ടംഗസംഘം 35 വയസുള്ള വീട്ടമ്മയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. ഒരാളാണ് കൃത്യം നിർവഹിച്ചത്. മറ്റൊരാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഒരു കൊറിയർ വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് ഒരാൾ ബൈക്കിലെത്തി മെബിനെ കൂട്ടിക്കൊണ്ടു പോയത്. ഏറെനേരം കഴിഞ്ഞിട്ടും ഇയാളെ കാണാതിരുന്നപ്പോഴാണ് പരിചയക്കാരനായ ഒരു പൊലീസുകാരൻ മെബിൻ സ്റ്റേഷനിൽ ഉണ്ടെന്ന് അറിയിച്ചത്.

വിവരം അറിഞ്ഞ് മാതാപിതാക്കൾ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മെബിനെ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചുവെന്നും പറയുന്നു. യഥാർഥ പ്രതികളെ പിടിക്കേണ്ടതിന് പകരം മെബിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് മാതാപിതാക്കൾ പറയുന്നത്. സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് മെബിൻ വീട്ടിലുണ്ടായിരുന്നുവെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. മെബിന്റെ നിരപരാധിത്വം നാട്ടുകാർ ഒന്നടങ്കം ചൂണ്ടിക്കാണിച്ചതോടെ ബിജെപിയും കോൺഗ്രസും പ്രക്ഷോഭവുമായി രംഗത്തു വന്നു. ഡി.ജി.പിക്ക് പരാതിയും നൽകി. ചൊവ്വാഴ്ച കോൺഗ്രസ് പൊലീസ് സ്റ്റേഷൻ ഉപരോധം നടത്താനിരിക്കേയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP