Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൾക്ക് ഫാനിൽ തൂങ്ങി മരിക്കാൻ തക്കവണ്ണം ഉയരം ഉണ്ടായിരുന്നില്ലെന്ന അച്ഛന്റേയും അമ്മയുടേയും സംശയം ഗൗരവമുള്ളത്; ഫ്‌ളാറ്റിലെ ഭർത്താവിന്റേയും കൂട്ടുകാരുടേയും മദ്യപാനത്തെ എതിർത്തുവെന്നും മൊഴി; ശരീരത്തിലെ പാടുകളും സംശയാസ്പദം; ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ കരുതലോടെ അന്വേഷണത്തിന് പൊലീസ്; ബാങ്കുദ്യോഗസ്ഥനായ ഭർത്താവ് അഭിലാഷിനെ ചോദ്യം ചെയ്യും

മകൾക്ക് ഫാനിൽ തൂങ്ങി മരിക്കാൻ തക്കവണ്ണം ഉയരം ഉണ്ടായിരുന്നില്ലെന്ന അച്ഛന്റേയും അമ്മയുടേയും സംശയം ഗൗരവമുള്ളത്; ഫ്‌ളാറ്റിലെ ഭർത്താവിന്റേയും കൂട്ടുകാരുടേയും മദ്യപാനത്തെ എതിർത്തുവെന്നും മൊഴി; ശരീരത്തിലെ പാടുകളും സംശയാസ്പദം; ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ കരുതലോടെ അന്വേഷണത്തിന് പൊലീസ്; ബാങ്കുദ്യോഗസ്ഥനായ ഭർത്താവ് അഭിലാഷിനെ ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന തിരിച്ചറിവിൽ പൊലീസും. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മെറിന്റെ മാതാപിതാക്കൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടികൾ തുടങ്ങിയത്.

കഴിഞ്ഞ നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയും ആലപ്പുഴയിലെ സ്വകാര്യ കാർ ഷോറൂമിലെ ക്വാളിറ്റി മാനേജരുമായിരുന്ന മെറിനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ തിരൂർ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ അഭിലാഷുമായി മെറിന്റെ വിവാഹം കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആലപ്പുഴയിലെ ഫ്‌ളാറ്റിലാണ് മെറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മകൾക്ക് അപകടം സംഭവിച്ചു എന്ന് പറഞ്ഞാണ് അഭിലാഷും സുഹൃത്തുക്കളും തങ്ങളെ വിളിച്ചു വരുത്തിയതെന്നും അവിടെ എത്തിയപ്പോഴാണ് മകൾ മരിച്ചുവെന്ന് മനസിലാക്കിയതെന്നും മെറിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.

അഭിലാഷും സുഹൃത്തുക്കളും ചേർന്ന് ഫ്‌ളാറ്റിൽ ഇരുന്ന് മദ്യപിക്കുന്നത് മെറിൻ എതിർത്തിരുന്നു. ഇതിന്റെ പേരിൽ നിരന്തരം വഴക്കുണ്ടാകുകയും ചെയ്തിരുന്നു. മകൾക്ക് ഫാനിൽ തൂങ്ങി മരിക്കാൻ തക്കവണ്ണം ഉയരം ഉണ്ടായിരുന്നില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു. മകളുടെ ശരീരത്തിലെ പാടുകളെ കുറിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ടായില്ല. ഈ മൊഴിയിൽ കാര്യമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തിൽ ഭർത്താവിനേയും ചോദ്യം ചെയ്യും. ഭർത്താവ് അഭിലാഷിനൊപ്പമാണ് മെറിൻ താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിനു തലേന്ന് വിളിച്ചപ്പോൾ അവൾ സന്തോഷത്തിലായിരുന്നെന്നും മാതാവ് എലിസബത്ത് ബാബു പറഞ്ഞു.സംഭവശേഷം മകളുടെ ഫോണും മറ്റും തിരികെ നൽകാത്തതും സംശയത്തിനിടയാക്കുന്നു. മൃതശരീരത്തിലുണ്ടായിരുന്ന മുറിവുകളെപ്പറ്റിയും കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല. തങ്ങളുടെ മൊഴിയെടുത്തത് സിവിൽ പൊലീസ് ഓഫീസർമാരായിരുന്നെന്നും എലിസബത്ത് പറയുന്നു. മകളുടെ മരണ ശേഷം ഭർത്താവിന്റെ വീട്ടുകാർ കാര്യങ്ങൾ തിരിക്കാത്തതും സംശയത്തിന് ഇട നൽകി.

മൃതദേഹ പരിശോധന റിപ്പോർട്ടും മഹസറും കിട്ടാൻ താമസിച്ചതിനാലാണ് പരാതി നൽകാൻ വൈകിയത്. മുഖ്യമന്ത്രിക്കും റേഞ്ച് ഐ.ജി.ക്കും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കൈമാറിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP