1 usd = 71.30 inr 1 gbp = 93.25 inr 1 eur = 78.62 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.69 inr

Jan / 2020
25
Saturday

വിമാനത്തിൽ ബോംബ് കേസ്: ഗോകുലിന്റെ കാമുകിയും കരുക്കാൻ ശ്രമിച്ച ഭർത്താവും മലയാളികൾ; ബിഷപ്പിന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കി രഹസ്യങ്ങൾ ചോർത്തിയ ശേഷം കാമുകിക്ക് ചോർത്തി നൽകി കലാപത്തിന് ശ്രമിച്ചു; കെണിയിൽ വീണ യുവാവ് അവിഹിത ബന്ധത്തിന്റെ കഥകൾ തുറന്നുപറഞ്ഞു

September 10, 2015 | 08:07 AM IST | Permalinkവിമാനത്തിൽ ബോംബ് കേസ്: ഗോകുലിന്റെ കാമുകിയും കരുക്കാൻ ശ്രമിച്ച ഭർത്താവും മലയാളികൾ; ബിഷപ്പിന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കി രഹസ്യങ്ങൾ ചോർത്തിയ ശേഷം കാമുകിക്ക് ചോർത്തി നൽകി കലാപത്തിന് ശ്രമിച്ചു; കെണിയിൽ വീണ യുവാവ് അവിഹിത ബന്ധത്തിന്റെ കഥകൾ തുറന്നുപറഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: വിമാനത്തിലെ വ്യാജ ബോംബ് ഭീഷണി കേസ് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കാമുകിയെ സ്വന്തമാക്കാൻ ഗോകുൽ മേച്ചേരിയെന്ന മലയാളിയുടെ കുതന്ത്രങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതുമായി ബന്ധപ്പെട്ട എല്ലാവരും മലയാളികളാണെന്നതും വ്യക്തമായി. ഗോകുലിന്റെ കാമുകി ധന്യയും അവരുടെ ഭർത്താവ് സജുവുമെല്ലാം മലയാളി തന്നെ. സജുവിനെ കുരുക്കിൽ വീഴ്‌ത്താൻ ആൾമാറാട്ടം നടത്തിയെന്നതാണ് അന്വേഷണത്തിൽ നിന്ന് പുറത്തുവരുന്ന പുതിയ വിവരം. സജുവിനേയും ധന്യയേയും തെറ്റിക്കാനായിരുന്നു ഇത്. എന്നാൽ, കഥകളൊന്നും ശരിയല്ലെന്നും തന്റെ മകൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഗോപകുമാർ മേച്ചേരിയെത്തി. ഗോകുലിന്റെ രണ്ടു വയസുള്ള മകൾ ഗോപകുമാറിന്റെ സംരക്ഷണയിലാണ്. 

മുൻ കാമുകിയെ സ്വന്തമാക്കാനും അവളെ ഭർത്താവുമായി തെറ്റിക്കാനും ഗോകുൽ ആൾമാറാട്ടം നടത്തിയത് ബിഷപ്പായിട്ടായിരുന്നു. കാമുകിയായ ധന്യയുടെ ഭർത്താവ് സജു ജോസിനെ ഭീകരനായി ചിത്രീകരിച്ചു ജയിലിലാക്കാൻ ശ്രമിച്ചത് തന്ത്രപരമായ നീക്കങ്ങളിലൂടെയായിരുന്നു. ഈ ആസൂത്രണങ്ങളെല്ലാം കൃത്യമായി നിർവ്വഹിച്ച ശേഷമാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത്. അതിനിടെ സ്വന്തം ഭാര്യയെ കൊന്നത് പുറത്തായതോടെ ഗോകുൽ പ്രതിക്കൂട്ടിലായി. ഇതോടെ എല്ലാം പൊലീസിനോട് തുറന്ന് സമ്മതിക്കേണ്ടിയും വന്നു. ഈ നീക്കങ്ങൾക്ക് ധന്യയുടെ സമ്മതം ഉണ്ടായിരുന്നില്ലെ്‌ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ ഘട്ടത്തിൽ നൽകുന്നത്. എന്നാൽ ഇതൂ പൂർണ്ണമായും സ്ഥിരീകരിക്കാനും തയ്യാറല്ല. ഏതായാലും സിനിമാകഥപോലെയാണ് കാര്യങ്ങൾ ഗോകുൽ നീക്കിയത്.

സജുവിന്റെ പേരിൽ മൊബൈൽ ഫോൺ എടുത്ത ഗോകുൽ ഇതിനായി സജുവിന്റെ തിരിച്ചറിയൽ രേഖകൾ സ്വന്തമാക്കിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ധന്യ തന്നെയാണോ ഇതു നൽകിയതെന്ന സംശയവും ബാക്കിയാണ്. തിരിച്ചറിയൽ രേഖയും ഫോട്ടോയും താൻ മോഷ്ടിച്ചതാണെന്നാണു ഗോകുലിന്റെ മൊഴി. സ്‌കൂളിൽ നിന്നു കുട്ടികൾ എത്തുമ്പോൾ വീട് തുറന്നുകൊടുക്കാൻ താക്കോലുകളിലൊന്ന് ഗോകുലിനു കൈമാറിയിരുന്നെന്ന് ധന്യയും മൊഴി നൽകിയിട്ടുണ്ട്. ഗോകുലും താനുമായി പ്രണയത്തിലായിരുന്നുവെന്നു ധന്യ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. രേഖകൾ എങ്ങനെയാണ് ഗോകുലിന് ലഭിച്ചതെന്ന് വ്യക്തമായാൽ കേസിൽ ധന്യയുടെ പങ്കുവെളിവാകും. അതിനുള്ള ശ്രമത്തിലാണ് പൊലീസ്.

അതിനിടെ ഗോകുൽ തനിക്കു വേണ്ടി ഒരുപാട് റിസ്‌കെടുത്തിട്ടുണ്ടെന്നും പൊലീസ് ഏർപ്പെടുത്തിയ കൗൺസിലറോടു ധന്യ പറഞ്ഞു. അതുകൊണ്ട് ഞാനായിട്ട് ചതിക്കാൻ ആഗ്രഹിക്കുന്നില്ല. ഗോകുലിന്റെ മകളെ ഞാൻ എന്റെ മകൾക്കൊപ്പം വളർത്തും. ഗോകുലിന്റെ ഭാര്യ അനുരാധ മരിച്ചശേഷം മകൾ എന്റെ കൂടെയാണ്. ഗോകുൽ പുറത്തുവന്നാൽ ഗോകുലിനെ ഞാനെന്റെ പങ്കാളിയായി സ്വീകരിക്കുമെന്നും ധന്യ സമ്മതിച്ചതായി സൂചനയുണ്ട്. സാജുവുമായി വിവാഹം ചെയ്ത് ഒരു വർഷത്തിനകം തന്നെ താൻ വിവാഹമോചനം നേടാൻ തയാറായിരുന്നെന്നും ഇവർ വ്യത്തമാക്കി.

2011 മുതൽ സാജുവിനെയും ഗോകുലിന്റെ ഭാര്യ അനുരാധയെയും ഇല്ലാതാക്കാനുള്ള ആലോചനയിലായിരുന്നു ഗോകുലും യുവതിയും. അതിന്റെ തുടർച്ചയായിരുന്നു അനുരാധയുടെ മരണം. അയൽവാസികളെന്ന നിലയിൽ ഗോകുലും സാജുവിന്റെ ഭാര്യയും അടുത്തിടപഴകിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലാതിരുന്ന സാജു ഇവരുടെ അടുത്തിടപഴകലിനെ എതിർത്തതുമില്ല. ഗോകുലുമായി ഒരുമിക്കാൻ ശ്രമിക്കുമ്പോഴും സാജുവുമായി ഒരു പ്രശ്‌നത്തിനും പോകാതെ യുവതി ശ്രദ്ധിച്ചിരുന്നെന്നും ആസൂത്രിതമായ നീക്കമാണ് ഇരുവരും നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ബിഷപ്പെന്ന വ്യാജേന ഇമെയിൽ വിലാസമുണ്ടാക്കിയാണു തൃശൂർ സ്വദേശിയായ ഗോകുൽ അതിലൂടെ സജുവുമായി അടുത്തത്. ക്രമേണ ആ ബന്ധം തുറന്നുപറച്ചിലിന്റെ വക്കോളമെത്തി. ഈ ഘട്ടത്തിന്റെ തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിച്ച് പാപമോചനം നേടാനായിരുന്നു വ്യാജ ബിഷപ്പിന്റെ ഉപദേശം. ഉപദേശം ശിരസാവഹിച്ച സജു തന്റെ പാപങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു. ഭാര്യ ബംഗളൂരുവിൽ ഇല്ലാതിരുന്ന സമയം വേശ്യാലയങ്ങൾ സന്ദർശിച്ചു എന്നതടക്കമുള്ള ഈ ഏറ്റുപറച്ചിൽ ഗോകുലിനു പിടിവള്ളിയാകുകയായിരുന്നു. ''നിന്റെ ശരീരത്തിനും മനസിനും ഒരുപോലെ ശാന്തി വേണം. അതിന് വിവസ്ത്രനായി മനസ്താപത്തോടെ മുട്ടുകുത്തി പാപങ്ങൾ ഏറ്റുപറയണം. എന്നിട്ടത് റെക്കോഡ് ചെയത് അയച്ചു തരിക. അതിലൂടെ ശരീരത്തിന്റെയും മനസിന്റെയും പാപങ്ങൾ കഴുകി നിന്നെ ദൈവം വെടിപ്പാക്കട്ടെ...'' ഗോകുലിലെ വ്യാജ ബിഷപ്പിന്റെ ഈ വാക്കുകളുടെ കുരുക്ക് മനസിലാക്കാൻ സജുവിനായില്ല.

ഇതിനൊപ്പം തൃശൂരിലുള്ള ബിഷപ്പെന്നു തെറ്റിദ്ധരിപ്പിച്ച് ഇമെയിലിലൂടെ ധന്യയുമായി അടുത്ത് ഇടപഴകിയ ഗോകുൽ, സജുവിന്റെ 'വീഡിയോ മനസ്താപം' മുൻ കാമുകി കൂടിയായ ധന്യയെ സ്വന്തമാക്കാനുള്ള തുറുപ്പ് ചീട്ടാക്കുകയായിരുന്നു. വീഡിയോ കാട്ടി ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയശേഷം ''നീ നിരാശപ്പെടേണ്ട, നല്ല മനസുള്ള ഒരുവൻ നിന്നെ കാത്തിരിപ്പുണ്ടെന്ന് എന്റെ മനസു പറയുന്നു.'' എന്നൊരു പ്രവചനവും വ്യാജ ബിഷപ് തട്ടിവിട്ടു. അതിന് ശേഷമാണ് മുൻ കാമുകിയുമായി വീണ്ടും ഗോകുൽ അടുത്തത്. അതുവരെയുള്ള കാര്യങ്ങളെല്ലാം ഗോകുൽ വിചാരിച്ചത് പോലെ തന്നെ നീങ്ങി.

പിന്നീട് സജുവിനെ കുടുക്കാനുള്ള സീനും ഗോകുൽ വെടിപ്പാക്കി. മുസ്ലിം തലപ്പാവും പ്രാർത്ഥനയ്ക്കുള്ള വിരിപ്പും സജുവിന്റെ വീടിനുള്ളിൽ കൊണ്ടിട്ടു. ഒരു കുത്തുവാളും അവിടെ നിക്ഷേപിച്ചു. സജുവിനെ ഭീകരനാക്കി ഭാര്യയ്ക്കു മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താനും പിന്നീട് വിമാനത്താവളം ബോംബ് ഭീഷണിക്കേസിൽ ഇത് ബലമുള്ള സാക്ഷിമൊഴിയാക്കി നിലനിർത്താനുമായിരുന്നു പദ്ധതി. ഗോകുൽ ഈ തൊപ്പിയും കത്തിയുമൊക്ക ആരിൽ നിന്നാണു വാങ്ങിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

അതിനിടെ, ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഗോകുൽ സമ്മതിച്ചതായാണ് വിവരം. ധന്യയുമായി സ്‌കൂൾ കാലം മുതലുള്ള സൗഹൃദം പിന്നീടു പ്രണയമായെങ്കിലും വ്യത്യസ്ത മതസ്ഥരായതിനാൽ വിവാഹത്തെ വീട്ടുകാർ എതിർത്തു. തുടർന്നു കൊൽക്കത്ത സ്വദേശിനിയെ വിവാഹം ചെയ്ത ഗോകുൽ ജോലി സംബന്ധമായി ഡൽഹിയിൽ നിന്നു ബംഗളൂരുവിൽ എത്തിയതോടെയാണ് മുൻ കാമുകിയുടെ അയൽവാസിയായി താമസം തുടങ്ങിയത്. എന്നാൽ ധന്യ ബംഗ്ലുരുവിലുണ്ടെന്ന് മനസ്സിലാക്കിയാണ് ഗോകുൽ ഇവിടെ എത്തിയതെന്നും സൂചനയുണ്ട്.

വിനയായത് കാർ യാത്ര, ഗോകുൽ വിവാഹ മോചനത്തിനും ശ്രമിച്ചിരുന്നു

ധന്യയുമായുള്ള സ്ഥിരമായ കാർ യാത്രയാണ് ഗോകുലിനെ കുടുക്കിയത്. ബോംബ് ഭീഷണി വന്ന ഫോൺ അന്വേഷിച്ച പൊലീസിന് അത് സജുവിന്റെ അഡ്രസിലുള്ളതാണെന്ന് വ്യക്തമായി. കാറിലോ മറ്റോ സഞ്ചരിക്കുമ്പോഴായിരുന്നു ഭീഷണി സന്ദേശം അയച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സജുവിന്റെ ഭാര്യ ധന്യയുടെ കാറിലായിരുന്നു ഫോൺ എന്നും വ്യക്തമായി. ഇതോടെ സജു തന്നെയാണ് ഭീഷണി അയച്ചതെന്നും പൊലീസ് ഉറപ്പിച്ചു. സജുവിനേയും ധന്യയേയും പൊലീസ് ചോദ്യം ചെയ്തു. ഇരുവർക്കും ഒന്നും അറിയില്ലായിരുന്നു. ഈ ഘട്ടത്തിലാണ് ധന്യയോട് കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് തിരക്കിയത്. അസ്വാഭാവികതയൊന്നും കൂടാതെ ഗോകുലിന്റേ പേരും പറഞ്ഞു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ധന്യ പള്ളിയിൽ പോകുന്നത് പതിവാണ്. ഈ സമയത്ത് ഗോകുലും ഒപ്പം കൂടാറുണ്ടായിരുന്നു. ഇവരുടെ സൗഹൃദത്തിൽ സംശയമില്ലാത്തതിനാൽ സജുവും എതിർക്കാറില്ലായിരുന്നു. അത്തരമൊരു യാത്രയിലാണ് ഭീഷണി സന്ദേശം പോയത്. പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ ഗോകുൽ ഒന്നും സമ്മതിച്ചില്ല. എന്നാൽ കാർ യാത്രയുടെ കാര്യം അന്വേഷണ ഉദ്യോഗസ്ഥർ എടുത്തിട്ടതോടെ എല്ലാം പൊളിഞ്ഞു. സത്യം ഒന്നൊന്നായി പറയുകയും ചെയ്തു. ഇതോടെയാണ് കള്ളത്തരങ്ങളുടെ ചരുൾ അഴിഞ്ഞത്.

ധന്യയെ സ്വന്തമാക്കാനായി ഭാര്യ അനുരാധയെ ഒഴിവാക്കാൻ നിയമപരമായി തന്നെ ഗോകുൽ ശ്രമിച്ചിരുന്നു. വിവാഹ മോചനം തേടുന്നത് ഇരുവരും ചർച്ച ചെയ്തു. അഭിഭാഷകനെ കാണാനും തീരുമാനിച്ചു. എന്നാൽ നിശ്ചയിച്ചുറപ്പിച്ച ദിവസം അഡ്വക്കേറ്റ് ഓഫീസിൽ എത്തിയില്ല. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മരണത്തെ തുടർന്ന് അവധി നൽകിയതായിരുന്നു കാരണം. ഈ ദിവസം രാത്രിയാണ് അനുരാധ കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ അനുരാധയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന ബന്ധുക്കളുടെ നിലപാട് അന്ന് ഗോകുലിന് തുണയായി.

 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു
സഞ്ജു..സഞ്ജു...സഞ്ജു കി ജയ്...തങ്ങളുടെ കണ്ണിലുണ്ണിക്കായി ശബ്ദമുയർത്തി ഓക്ലൻഡിലെ മലയാളികൾ; അയ്യോ വേണ്ടേ എന്ന മട്ടിൽ നാണം പുരണ്ട ചിരിയോടെ കൈ കൊണ്ട് അംഗ്യം കാട്ടി സഞ്ജു സാംസൺ; ട്വന്റി-20 ടീമിൽ വീണ്ടും ഇടം പിടിച്ചിട്ടും റിസർവ് ബഞ്ചിലിരിക്കേണ്ടി വന്ന താരത്തിന് വേണ്ടിയുള്ള മുറവിളി കൗതുകത്തോടെ നോക്കി നായകൻ കോഹ്ലിയും
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സ്‌കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിര്; സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അത് പറ്റില്ല; മതേതരത്വം നിലനിർത്തുന്നതിന് മതപഠന ക്ലാസുകൾ തടസ്സം; സർക്കാർ അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം അരുത്; പ്രത്യേകമതത്തിന്റെ സ്വകാര്യ അൺഎയ്ഡഡ് സ്‌കൂൾ ആണെങ്കിലും പാടില്ല; വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും നിർണായ വിധിയിൽ ഹൈക്കോടതി
'ഇടതുകാലിന് മഴുകൊണ്ട് പലതവണ വെട്ടിയശേഷം അവർ എന്നെ തൂക്കിയെടുത്ത് റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി; ഉടൽ ടാർറോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയിൽ എന്നെ മലർത്തിയിട്ടു; മഴു പിടിച്ചയാൾ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ വിപരീത ദിശയിൽ ചെരിച്ച് രണ്ടു വെട്ടുവെട്ടി; അസ്ഥികൾ മുറിഞ്ഞ് കൈത്തണ്ട മുക്കാൽ ഭാഗം അറ്റു; കൈക്കുഴയോട് ചേർന്ന് പലതവണ വെട്ടി; അങ്ങനെ അവർ എന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി'; നടുക്കുന്ന ഓർമ്മകളുമായി ജോസഫ് മാഷിന്റെ അത്മകഥ വൈറലാവുമ്പോൾ
രൂപശ്രീയും വെങ്കിട്ടരമണയും ഒരേ സമയം ജോലിക്ക് കയറിയവർ; സൗഹൃദത്തിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങൾ; മറ്റൊരാളുമായി കൂട്ടൂകാരിക്ക് അടുപ്പമുണ്ടെന്ന തോന്നൽ ഡ്രോയിങ് മാഷിന്റെ മനോനില തെറ്റിച്ചു; സാമ്പത്തിക തർക്കങ്ങൾ പ്രതികാരം ഇരട്ടിച്ചു; സ്‌കൂളിൽ വിളിച്ചു വരുത്തി വീട്ടിൽ കൊണ്ടു പോയി ബക്കറ്റിൽ തല മുക്കി കൊലപാതകം; കൂട്ടുകാരന്റെ സഹായത്താൽ കടലിൽ മൃതദേഹം ഉപേക്ഷിച്ചതും രക്ഷപ്പെടൽ തന്ത്രത്തിന്റെ ഭാഗം; മിയാപദവിലെ അദ്ധ്യാപികയുടെ കൊലയിൽ നിർണ്ണായകമായത് ഫോറൻസിക് പരിശോധന
മുസ്ലീങ്ങൾ രാജ്യം വിടേണ്ടി വരുമെന്ന തരത്തിലുള്ള പ്രചാരണം ചെറുക്കണം; പൗരത്വം നൽകുന്നതിൽ നിന്ന് അഭയാർഥികളായ മുസ്ലീങ്ങളെ ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്; ഹിന്ദുക്കളെ മുഴുവൻ ശത്രുക്കളായി കണ്ടുള്ള സമരരീതി തിരിച്ചടിക്കും; എസ്ഡിപിഐയും വെൽഫയർ പാർട്ടിയും രാഷ്ട്രീയ മുതലെടുപ്പിന് നോക്കുമ്പോൾ സിപിഎമ്മിന്റെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്ക്; ലീഗിന്റെ പേടി പരമ്പരാഗത വോട്ടുകൾ തീവ്രവാദ സംഘടനകൾ കൈക്കലാക്കുമെന്നും; ജന്മഭൂമി അഭിമുഖത്തിൽ എല്ലാം തുറന്നടിച്ച് ആര്യാടൻ മുഹമ്മദ്
അമിതമായി എംസാന്റ് കയറ്റിയതിന് പിഴ ചുമത്തിയപ്പോൾ ഇപ്പോൾ പണമില്ലെന്നും ലോഡ് ഇറക്കിയതിന് ശേഷം കായംകുളം ആർ.ടി ഓഫീസിൽ അടയ്ക്കാമെന്നും അപേക്ഷ; മനസ്സലിവ് തോന്നിയ മോട്ടോർ വാഹന ഉദ്യോഗസ്ഥരെ പറ്റിച്ച് മടങ്ങി വരാതെ ഡ്രൈവർ; റോഡ് ടെസ്റ്റിനിറങ്ങിയപ്പോൾ പെറ്റി അടയ്ക്കാതെ മുങ്ങിയ ടോറസ് വീണ്ടും മുന്നിൽ; കണ്ടപാടേ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ തേടി നെട്ടോട്ടം
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു