Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഷണം പതിവായപ്പോൾ ഉണർന്നിരുന്നെങ്കിലും കിട്ടിയത് കള്ളന്റെ രൂപം മാത്രം; പൊലീസ് രൂപരേഖ തയ്യാറാക്കിതിന് പിന്നാലെ ലഭിച്ചത് സ്ഥിരം മലബാർ എക്‌സപ്രസിൽ താനൂർ സ്റ്റേഷനിൽ ഇറങ്ങുന്നുവെന്ന വിവരം; പിടിയിലായത് കോഴിക്കോട് സ്‌റ്റേഷനിൽ ട്രെയിനിനുള്ളിൽ നിന്നും; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഗൾഫിലെന്ന് പറഞ്ഞ് മോഷണയാത്രകൾ നടത്തുന്നതും രണ്ട് ആഡംബര വില്ലകളുടെ ഉടമസ്ഥനെന്നുമുള്ള കഥ; പിടിയിലായത് സ്വന്തമായി നാല് വക്കീലന്മാരുള്ള `കോടീശ്വരനായ കള്ളൻ` നൗഷാദ്

മോഷണം പതിവായപ്പോൾ ഉണർന്നിരുന്നെങ്കിലും കിട്ടിയത് കള്ളന്റെ രൂപം മാത്രം; പൊലീസ് രൂപരേഖ തയ്യാറാക്കിതിന് പിന്നാലെ ലഭിച്ചത് സ്ഥിരം മലബാർ എക്‌സപ്രസിൽ താനൂർ സ്റ്റേഷനിൽ ഇറങ്ങുന്നുവെന്ന വിവരം; പിടിയിലായത് കോഴിക്കോട് സ്‌റ്റേഷനിൽ ട്രെയിനിനുള്ളിൽ നിന്നും; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഗൾഫിലെന്ന് പറഞ്ഞ് മോഷണയാത്രകൾ നടത്തുന്നതും രണ്ട് ആഡംബര വില്ലകളുടെ ഉടമസ്ഥനെന്നുമുള്ള കഥ; പിടിയിലായത് സ്വന്തമായി നാല് വക്കീലന്മാരുള്ള `കോടീശ്വരനായ കള്ളൻ` നൗഷാദ്

ജംഷാദ് മലപ്പുറം

മലപ്പുറം:താനൂർ കാട്ടിലങ്ങാടി പ്രദേശത്ത് വീട് കുത്തിതുറന്നു മോഷണം നടത്തിയ കോടീശ്വരനായ മോഷ്ടാവിനെ താനൂർ സിഐ സിദ്ധീഖിന്റ നേതൃത്വത്തിലുള്ള സ്‌ക്വാഡും നാട്ടുകാരും ചേർന്ന് സാഹസികമായി പിടിക്കൂടി. ചെർപ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങൽ തൊടി നൗഷാദ് (40) നെയാണ് താനൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പാണ് കാട്ടിലങ്ങാടി ഹൈസ്‌കൂളിന് സമീപം മുണ്ടതോട് യൂസഫിന്റെ വീട്ടിലും വൈദ്യരകത്ത് കുഞ്ഞി ബാവയുടെ വീട്ടിലും മോഷണം നടത്തിയത്. രണ്ട് വീടുകളിൽ നിന്നായി പതിമൂന്നര പവൻ സ്വർണാഭരണവും പണവും മോഷണം നടത്തിയിരുന്നു. അടുത്ത ദിവസം മറ്റൊരു വീട്ടിൽ മോഷണം നടത്താൻ ശ്രമം നടന്നിരുന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ രൂപം വീട്ടുകാർക്ക് അറിയാൻ സാധിച്ചതിനാൽ പൊലീസിലും വിവരം ധരിപ്പിച്ചിരുന്നു.

താനൂർ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിന് രൂപം നൽകുകയും യുവാക്കളായ നാട്ടുകാരുടെയും സഹകരണത്തോടെ അന്വേഷിക്കുകയും റെയിൽവെ സ്റ്റേഷനിൽ ചില ദിവസങ്ങളിൽ ഈ രൂപമുള്ള ആൾ രാത്രി 12ന് മംഗലാപുരത്ത് നിന്ന് താനൂർ സ്റ്റേഷനിൽ എത്തുന്ന മലബാർ എക്സപ്രസിൽ ഇറങ്ങുന്നതായും വിവരം ലഭിച്ചു. പിന്നീട് മലബാർ എക്സപ്രസ് കേന്ദ്രീകരിച്ചായി അന്വേഷണം. ഞായറാഴ്‌ച്ച രാത്രി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ മലബാർ എക്സപ്രസിൽ കള്ളനെ കണ്ടെത്തി. ട്രെയിനിൽ കള്ളനെ പിന്തുടർന്നപ്പോൾ താനൂരിൽ ഇറങ്ങുന്നത് കണ്ടു. റെയിൽവെ സ്റ്റേഷനിൽ വെച്ച് കള്ളനെ പിടികൂടി താനൂർ പൊലീസിൽ വിവരം അറിയിച്ചു.എഎസ്ഐ. രാജേഷ്, സി.പി.ഒ. മുഹമദ് നൗഷീദ്, എന്നിവർ കള്ളനെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ പൊലീസിനെ തള്ളി കള്ളൻ ഓടി. പിന്നീട് കള്ളനെ സാഹസികമായി കീഴടക്കി പൊലീസ് സ്റ്റേഷനിലേക്ക് കോണ്ടുപോവുകയായിരുന്നു.

ചോദ്യം ചേയ്തപ്പോൾ കളവ് നടത്തിയത് സമ്മതിച്ചു.കൂടാതെ പട്ടാമ്പി, ചെർപ്പുളശ്ശേരി, എന്നിവിടങ്ങളിലായി 10-ഓളം കേസുകൾ ഉണ്ട്. എന്നാൽ തെളിവില്ലാതെ പല കേസുകളും വെറുതെ വിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാട്ടിൽ ഇയാൾ ഗൾഫിലാണന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. ആറ് മാസം കൂടുമ്പോൾ ഇയാൾ വീട്ടിൽ വരികയാണ് പതിവ്. വരുമ്പോൾ വില പിടിപ്പുള്ള സാധനങ്ങൾ ഉണ്ടാകും. ഇയാളുടെ കേസുകൾ നടത്താൻ നാല് വക്കീലുമാർ ഉള്ളതായി ഇയാൾ പറഞ്ഞു. ചേർപ്പുളശ്ശേരിയിൽ ഇയാൾക്ക് ഒന്നര കോടിയുടെ രണ്ട് ആഡംബര വീടുകൾ ഉണ്ട്. പ്രതിയുടെ പിൻ തോളിലെ ബാഗിനുള്ളിൽ മോഷണത്തിന് ഉപയോഗിക്കുന്ന സ്‌കൂർ ഡ്രൈവറുകൾ, കട്ടിംങ്ങ് പ്ലയർ, കൈയുറകൾ, ടോർച്ച് ,വൈദ്യുതി ചെക്ക് ചെയ്യാനുള്ള ടെസ്റ്റർ, എന്നിവയുണ്ടായിരുന്നു താനൂർ സിഐയെ കൂടാതെ എ എസ്‌ഐ.രാജേഷ്, സി.പി.ഒമാരായ നിഷാന്ത്, നൗഷ്യൽ, മുഹമ്മദ്, കിഷോർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്, പ്രതിയുടെ പേരിൽ കേസെടുത്ത് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP