Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിപാടിക്കു വൈകി എന്നാരോപിച്ച് മിമിക്രി ആർട്ടിസ്റ്റിനു നെയ്യാറ്റിൻകരയിൽ മർദനം; കോമഡി സ്റ്റാർ താരം അസീസിന്റെ ചെവിക്കുറ്റി അടിച്ചു തകർത്തു; ആക്രമണം നടന്നത് വെള്ളറട ചാമവിള ക്ഷേത്രത്തിൽ; പ്രതിഷേധവുമായി മിമിക്രി ആർട്ടിസ്റ്റുകൾ

പരിപാടിക്കു വൈകി എന്നാരോപിച്ച് മിമിക്രി ആർട്ടിസ്റ്റിനു നെയ്യാറ്റിൻകരയിൽ മർദനം; കോമഡി സ്റ്റാർ താരം അസീസിന്റെ ചെവിക്കുറ്റി അടിച്ചു തകർത്തു; ആക്രമണം നടന്നത് വെള്ളറട ചാമവിള ക്ഷേത്രത്തിൽ; പ്രതിഷേധവുമായി മിമിക്രി ആർട്ടിസ്റ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരിപാടിക്ക് എത്താൻ വൈകി എന്നാരോപിച്ച് മിമിക്രി ആർട്ടിസ്റ്റിനു മർദനം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാൻ പരിപാടിയിലുടെ ശ്രദ്ധേയനാവുകയും സിനിമയിലെത്തുകയും ചെയ്ത അസീസിനാണ് ക്രൂര മർദനം ഏറ്റത്. ഇദ്ദേഹത്തിന്റെ ഒരു ചെവി പ്രവർത്തനരഹിതമായി. ഇന്നലെ രാത്രി നെയ്യാറ്റിൻകര വെള്ളറട ചാമവിള ക്ഷേത്രത്തിലാണ് അസീസിന് മർദനം ഏറ്റത്. അസീസിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മിമിക്രി കലാകാരന്മാർ രംഗത്തെത്തി.

ഇന്നലെ രാത്രി 10.30നാണ് സംഭവം ഉണ്ടായത്. ചാമവളി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് അസീസിന്റെ പരിപാടി സംഘാടകർ ബുക് ചെയ്തിരുന്നത്. 9.30നായിരുന്നു പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഒരു മണിക്കൂർ വൈകി എന്നാരോപിച്ചാണ് സംഘാടകർ കലാകാരനെ മർദിച്ചത്.

ദുബായിൽ ഷോ അവതരിപ്പിക്കാൻ പോയിരുന്ന അസീസ് ഇന്നലെ രാത്രി 9.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് പരിപാടി സ്ഥലത്ത് എത്തിയപ്പോൾ 10.30 ആയിരുന്നു. വൈകി എത്തിയതിനെ സംഘാടകർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഒരു സംഘാടകൻ അസീസിനെ മർദിച്ചുവെന്നാണു പരാതി.

മർദനത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അസീസിന്റെ കർണപടം തകർന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. വെള്ളറട പൊലീസ് പരാതി നല്കിയിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള ചിത്രങ്ങളിലും അസീസ് അഭിനയിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രതിഷേധക്കൂട്ടായ്മ നടത്താൻ മിമികി കലാകാരന്മാർ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരിൽ മർദിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്ന് മിമിക്രി അസോസിയേഷൻ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു. വൈകിയെത്തിയതിന് വേണെങ്കിൽ സ്റ്റേജിൽ കയറേണ്ടെന്നു പറയാം, അല്ലെങ്കിൽ പണം നല്കാതിരിക്കാം. വൈകി എത്തിയതിന്റെ പേരിൽ മർദിക്കേണ്ട കാര്യമില്ല. കേരളത്തിന്റെ തെക്കുഭാഗത്ത് വളരെ മോശമായ അനുഭവങ്ങളാണ് മിമിക്രി കലാകാരന്മാർ നേരിടുന്നതെന്നും കെ.എസ്. പ്രസാദ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP