Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിസോർട്ടിലെ ജീവനക്കാരന്റെ മരണത്തിൽ പങ്കുണ്ടെന്ന് വാർത്ത നൽകുമെന്ന് ഭീഷണി; കൊച്ചി ബ്യൂറോ ചീഫും റിപ്പോർട്ടറും വീട്ടമ്മയെ ബ്ലാക്ക്മെയിൽ ചെയ്തെന്ന പരാതിയിൽ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മിഥുൻ പുല്ലുവഴിക്കും രാജു പോളിനും സസ്പെൻഷൻ; മംഗളം വീണ്ടും വിവാദത്തിൽ

റിസോർട്ടിലെ ജീവനക്കാരന്റെ മരണത്തിൽ പങ്കുണ്ടെന്ന് വാർത്ത നൽകുമെന്ന് ഭീഷണി; കൊച്ചി ബ്യൂറോ ചീഫും റിപ്പോർട്ടറും വീട്ടമ്മയെ ബ്ലാക്ക്മെയിൽ ചെയ്തെന്ന പരാതിയിൽ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മിഥുൻ പുല്ലുവഴിക്കും രാജു പോളിനും സസ്പെൻഷൻ; മംഗളം വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വീട്ടമ്മയെ ബ്ലാക്ക്മെയിൽ ചെയ്തെന്ന പരാതിയിൽ മംഗളം ദിനപത്രത്തിന്റെ കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടർ മിഥുൻ പുല്ലുവഴിക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. പനങ്ങാട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് മിഥുൻ പുല്ലുവഴിയെ ഒന്നാം പ്രതിയായും തൃശ്ശൂരിലെ ഓൺലൈൻ പത്രാധിപൻ പോളിയെ രണ്ടാം പ്രതിയായുമാണ് പൊലീസ് കേസെടുത്തത്. സ്വകാര്യ റിസോർട്ടിലെ ജീവനക്കാരന്റെ മരണത്തിൽ പങ്കുണ്ടെന്ന് വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി, നാല് ലക്ഷം രൂപ ആവശ്യപ്പെട്ടന്നാണ് മിഥുൻ പുല്ലുവഴിക്കെതിരെയുള്ള വീട്ടമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മംഗളം കൊച്ചി ബ്യൂറോ ചീഫ് രാജു പോളിനും, റിപ്പോർട്ടർ മിഥുൻ പുല്ലുവഴി എന്നിവർ അന്വേഷണ വിധേയമായി പത്രം സസ്പെന്റ് ചെയ്തു.

പരാതിക്കൊപ്പം മിഥുൻ പണം ആവശ്യപ്പെടുന്ന ശബ്ദരേഖയും വീട്ടമ്മ പൊലീസിന് നൽകിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മെയ് മാസത്തിലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. പരാതി സംബന്ധിച്ച് കഴിഞ്ഞ ദിവസം പനങ്ങാട് പൊലീസ് മിഥുൻ പുല്ലുവഴിയേയും രാജു പോളിനേയും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും ശബ്ദത്തിന്റ സാമ്പിളുകളും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

സൈബർ സെൽ വഴി മിഥുൻ പുല്ലുവഴിയുടെ ഫോൺ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ശബ്ദ സാംമ്പിളും ഫോണും ഫോറൻസിക് പരിശോധനയ്ക്കായി സീഡാക്കിന് കൈമാറി. രണ്ട് ശബ്ദങ്ങളും ഒന്നുതന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന സീഡാക്കിന്റെ റിപ്പോർട്ട് ലഭിച്ചയുടൻ അറസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ഉണ്ടാകുമെന്നാണ് ഉന്നതപൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

മിഥുൻ പുല്ലുവഴി പണം ആവശ്യപ്പെടുകയും പിന്നീട് ബ്യൂറോ ചീഫ് രാജു പോൾ അതേതുക തന്നെ നൽകണമെന്ന്, മിഥുന്റെ ഫോണിൽ വീട്ടമ്മയോട് ഫോണിൽ ആവർത്തിക്കുകയും ചെയ്തുവെന്നാണ് രാജു പോളിനെതിരെയുള്ള പരാതി. അവരുടെ മുൻ ഡ്രൈവറും സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനുമായ സുനിലിന്റെ മരണം സംബന്ധിച്ച് വീട്ടമ്മയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ വാർത്ത ചെയ്യുമെന്നായിരുന്നു ഭീഷണി.

വീട്ടമ്മക്കെതിരെ വാർത്ത പത്രത്തിൽ നൽകിയായിരുന്നു ഇവരുമായി ഡീലിനായി അടുത്തതെന്നാണ് പ്രഥമിക വിവരം. ഈ വർഷം ആദ്യമാണ് സുനിലിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ഭീഷണിപ്പെടുത്തി പണം തട്ടൽ, ഐടി ആക്ടുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയതിരിക്കുന്നത്. പ്രഥമദൃഷ്ട്യ ഇരുവരും കുറ്റക്കാരാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. എന്നാലും ശാസ്ത്രീയമായി ക്രൈം തെളിയിക്കപ്പെടണം. ഉന്നത പൊലീസ് സോഴ്സ് പറഞ്ഞു.

അതേസമയം, കേസിന്റെ കൂടുതൽ വിശദാംശങ്ങൾ സംബന്ധിച്ച് പനങ്ങാട് എസ്.ഐയും എണറാകുളം സൗത്ത് സിഐയും പരാതിക്കാരിയും പ്രതികരിക്കാൻ തയ്യാറായില്ല. പരാതിക്കാരിയുമായി നിരവധിത്തവണ ബന്ധപ്പെട്ടെങ്കിലും മാധ്യമപ്രവർത്തകരെ പേടിയാണെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുന്നതായും സൂചനയുണ്ട്.  

ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മുതിർന്ന ബ്യൂറോ ചീഫിനേയും സീനിയർ റിപ്പോർട്ടറേയും സസ്പെന്റ് ചെയ്തതിൽ മാനേജ്മെന്റിനെതിരെ ജീവനക്കാരിൽ അമർഷമുണ്ട്. അറസ്റ്റിലേക്ക് നീങ്ങിയാൽ ഇരുവരേയും മംഗളം പത്രത്തിൽ നിന്ന് പുറത്താക്കുമെന്നാണ് മാനേജ്മെന്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP