Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യാ-ഭർത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കം തീർക്കാൻ മധ്യസ്ഥനായി പോയ പള്ളിവികാരി ഭാര്യയുമായി അവിഹിതം തുടങ്ങി; ഭാര്യയെ സംശയമുള്ള ഭർത്താവ് ഒളിക്യാമറ വച്ച് കിടപ്പറയിലെ ഒളിസേവക്കാരനെ പിടിച്ചു; മറ്റൊരു വൈദികൻ 18 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടതിന്റെ ചിത്രങ്ങൾ ഭാര്യ തന്നെ ഫേസ്‌ബുക്കിലിട്ടതോടെ രായ്ക്കുരാമാനം നാടുവിട്ടു; പീഡനക്കേസിൽ പ്രതികളായി ഇരുമ്പഴി എണ്ണുന്ന മലയാളി വൈദികർ അമേരിക്കയിലും

ഭാര്യാ-ഭർത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കം തീർക്കാൻ മധ്യസ്ഥനായി പോയ പള്ളിവികാരി ഭാര്യയുമായി അവിഹിതം തുടങ്ങി; ഭാര്യയെ സംശയമുള്ള ഭർത്താവ് ഒളിക്യാമറ വച്ച് കിടപ്പറയിലെ ഒളിസേവക്കാരനെ പിടിച്ചു; മറ്റൊരു വൈദികൻ 18 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടതിന്റെ ചിത്രങ്ങൾ ഭാര്യ തന്നെ ഫേസ്‌ബുക്കിലിട്ടതോടെ രായ്ക്കുരാമാനം നാടുവിട്ടു; പീഡനക്കേസിൽ പ്രതികളായി ഇരുമ്പഴി എണ്ണുന്ന മലയാളി വൈദികർ അമേരിക്കയിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓർത്തഡോക്‌സ് സഭയിലെ നാലു വൈദികർ യുവതിയെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും, കത്തോലിക്ക സഭാ ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ ബലാൽസംഗ ആരോപണം ഉന്നയിച്ചതും വാർത്തകളിൽ നിറഞ്ഞുനില്ക്കുകയാണ്.ക്രൈസ്തവ വിശ്വാസികളെ ആകെ ആശങ്കപ്പെടുത്തുന്ന തരത്തിലാണ് വൈദികരുടെ പലതരത്തിലുള്ള ചൂഷണ കഥകൾ പുറത്തുവരുന്നത്.

കേരളത്തിൽ മാത്രമല്ല ഇവിടെ വൈദികരുടെ പീഡനം, അമേരിക്ക, നിന്ന്‌ വിദേശത്തേക്ക് പോയ ചില മലയാളി വൈദികരും ഇതുപോലെ പീഡനക്കേസുകളിൽ പ്രതികളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഎസിലെ ജയിലിൽ മാത്രം പത്തോളം മലയാളി വൈദികർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിലധികവും, കത്തോലിക്കാ സഭയിലെ വൈദികരാണ്.കേസിൽ പെടുന്നതിന് മുമ്പ് നാടുകടന്നവരും നാടുകടത്തപ്പെട്ടവരുമുണ്ട്.

പതിനാലുകാരനായ സ്‌കൂൾ വിദ്യാർത്ഥിയെ സ്ത്രീകളുടെ നഗ്‌ന ചിത്രം ഫോണിൽ കാണിച്ചതിന് അമേരിക്കയിലെ ഫ്ളോറിഡ പാം ബീച്ചിൽ ഫ്രാൻസിസ്‌കെൻ സഭാംഗവും മലയാളിയുമായ ഫാ. ജോസ് പള്ളിമറ്റത്തിനെ ശിക്ഷിച്ചെങ്കിലും പിന്നീട് ഇയാളെ നാടുകടത്തി. 2015 ജനുവരി നാലാം തിയതി ഫാ. ജോസ് വിദ്യാർത്ഥിക്ക് മെസഞ്ചറിലൂടെ ഒരു സന്ദേശം അയച്ചു, തന്റെ ഫോൺ കേടായിരിക്കുകയാണ് അതൊന്നു ശരിയാക്കി തരണം. അതിൽ ചില ചിത്രങ്ങളുണ്ട്. അത് വീണ്ടെടുത്തു തരണമെന്നായിരുന്നു മെസേജിലെ ഉള്ളടക്കം.

പള്ളിയിലെത്തിയ വിദ്യാർത്ഥി അച്ചന്റെ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് പത്തു വയസിനും പതിനെട്ട് വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങളും അവരുടെ വിവിധ പോസിലുള്ള രതിചിത്രങ്ങളുമായിരുന്നു. പരിഭ്രാന്തരായ ആൺകുട്ടി ഇക്കാര്യം ഇടവകയിലെ ക്വയർ അദ്ധ്യാപകനെയും മാതാപിതാക്കളെയും വിവരം അറിയിച്ചു. അന്നു രാത്രിതന്നെ പൊലീസ് ഇയാളെ പിടികൂടി.

പാം ബീച്ചിലെ ഹോളി നെയിം ഓഫ് ജീസസ് എന്ന പള്ളിയിൽ വികാരിയായിട്ട് രണ്ടുവർഷത്തേക്കായിരുന്നു ഇയാളുടെ നിയമനം. തുടക്കത്തിൽ തന്റെ കുറ്റം നിഷേധിച്ചെങ്കിലും ഒടുവിൽ അയാൾ വിദ്യാർത്ഥിയെ ബ്ലൂ ഫിലിം കാണിച്ചതായി സമ്മതിച്ചു. അമേരിക്കയിൽ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണിത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം അശ്ലീല ചിത്രങ്ങൾ കാണിക്കുന്നതായാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ഫ്രാൻസിസ്‌കൻ സഭാംഗമായ ഈ വൈദികനെതിരെ എന്തെങ്കിലും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

മലങ്കര യാക്കോബായ സഭയുടെ ഷിക്കാഗോയിലെ ഇടവക വികാരിയായ ഫാ. ദിലീഷ് ഏലിയാസ് എന്ന വൈദികൻ 18 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടതിന്റെ ചിത്രങ്ങൾ വൈദികന്റെ ഭാര്യ തന്നെ ഫേസ്‌ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് നാടുവിട്ട് ഓടേണ്ടി വന്നു. നാട്ടിലായിരുന്ന കാലത്തും ഇയാളുടെ ഇടപാടുകൾ ഇതൊക്കെ തന്നെയായിരുന്നുവെന്നാണ് സഭയിലെ ആൾക്കാർ പറയുന്നത്. 2013ൽ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തുവരികയും ഭാര്യ തന്നെ ഫാ. ഫ്രോഡ് ദീലീഷ് ഏലിയാസ് എന്ന പേരിൽ ഫേസ്‌ബുക്ക് പേജിൽ തുടങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ആയിരക്കണക്കിന് വിശ്വസികളിലേക്ക് എത്തപ്പെടുകയും ചെയ്തിരുന്നു. സ്ത്രീകളുമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളും നഗ്‌ന ചിത്രങ്ങളും അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ എടുത്തതാണോ എന്നതിനെ കുറിച്ച് വ്യക്തതിയില്ല. ഒറ്റനോട്ടത്തിൽ വിദേശ മലയാളികളാണെന്ന് തോന്നുന്ന ചിത്രങ്ങളാണുള്ളത്. എല്ലാവരും പാശ്ചാത്യ രീതിയിലെ വസ്ത്ര ധാരണങ്ങളും ശരീര പ്രത്യകതകൾ ഉള്ളവരുമാണ്.കിടപ്പറയിൽ നിന്നുള്ള സെൽഫികളാണ് ധാരാളമുള്ളത്. കോട്ടയത്തും എറണാകുളത്തുമുള്ള വീട്ടമ്മമാരുടെ ചിത്രങ്ങളാണ് അധികവും.

ഓർത്തഡോക്സ് സഭയിലെ അമേരിക്കയിലെ മെത്രാനായിരുന്ന വ്യക്തിക്കെതിരെ പതിനെട്ടുകാരിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അമേരിക്കയിൽ കേസ് നടക്കുകയാണ്. അവിടെയുള്ള ഒരു ഇടവകയിൽ കുർബാന അനുഷ്ഠിക്കുന്നതിന് ചെന്നപ്പോൾ ഈ പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസം. അവിടെവച്ചാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതി ഉയർന്നത്. കേസെടുക്കുമെന്ന ഘട്ടമായപ്പോൾ ഇദ്ദേഹം നാടുവിടുകയായിരുന്നു. ഈ ബിഷപ്പിന്റെ പീഡന വിവരത്തെ കുറിച്ച് പെൺകുട്ടിയും പിതാവും സഭാ മേലധ്യക്ഷനായ കാതോലിക്കാ ബാവയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. അമേരിക്കയിൽ ഈ ബിഷപ്പിന് ചുമതലയുണ്ടായിരുന്ന ഒരു പള്ളിയിലെ പെരുന്നാളിന് പോയപ്പോഴായിരുന്നു സംഭവം. ആതിഥ്യമരുളിയ വീട്ടിലെ പതിനെട്ടുകാരിയായ പെൺകുട്ടിയെയാണ് മെത്രാൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പന്തികേടാണെന്നും അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്യുമെന്നുമായപ്പോൾ ഇദ്ദേഹം കേരളത്തിലേക്കു മുങ്ങുകയായിരുന്നു.

ഈ ബിഷപ്പിനെ ഇപ്പോൾ ആലപ്പുഴ ജില്ലയിലെ ഒരു ഭദ്രാസനത്തിന്റെ ചുമതല നൽകിയിരിക്കുകയാണ്. സമാനമായ രീതിയിൽ സഭയിലെ ചില ബിഷപ്പുമാർക്കെതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്നതായി അറിയുന്നു. ഏറ്റവും ഒടുവിൽ കൂടിയ ഓർത്തഡോക്സ് സഭയുടെ സുനഹദോസിൽ ബിഷപ്പുമാരുടെ ലൈംഗിക പീഡനങ്ങളെ കുറിച്ച് ചർച്ച ഉണ്ടായെങ്കിലും കാര്യമായ തീരുമാനമെടുക്കാതെ പിരിഞ്ഞുവെന്നാണ് അറിയുന്നത്.

രണ്ടുമാസം മുമ്പ് സാൻഫ്രാൻസിസ്‌കോ മാർത്തോമ ഇടവകയിലെ ചെറുപ്പക്കാരനായ വികാരിയെ സ്ത്രീ പീഡനത്തിന്റെ പേരിൽ നാടുകടത്തി. ഇപ്പോൾ അയാളെ തിരുവനന്തപുരത്ത് മാർത്തോമ സഭയുടെ ഒരു സ്റ്റഡി സെന്ററിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണ്. സാൻഫ്രാൻസിസ്‌കോ ഇടവകയിലെ ഒരു കുടുംബത്തിലെ ഭാര്യാ-ഭർത്താക്കന്മാർ തമ്മിലെ സൗന്ദര്യപ്പിണക്കം തീർക്കാൻ മധ്യസ്ഥനായി പോയ ഇയാൾ ഭാര്യയുമായി അവിഹിതം തുടങ്ങിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. ഐടി രംഗത്തു പ്രവർത്തിക്കുന്ന ഭർത്താവിന് ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയമുണ്ടായിരുന്നു. അയാൾ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ചിരുന്നു. പള്ളിവികാരി സ്ഥിരമായി അവിടെ വന്നുപോകുന്നതും ഭാര്യയുമായി കിടപ്പറ പങ്കിടുന്നതിന്റെയും ദൃശ്യങ്ങൾ സഹിതം പരാതി അമേരിക്കയിലെ ഭദ്രാസന മെത്രാ പൊലീത്തയ്ക്ക് തെളിവ് സഹിതം നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. നെഞ്ചുവേദനയെന്ന ന്യായം പറഞ്ഞ് ആശുപത്രിയിൽ അഡ്‌മിറ്റായി. നെഞ്ചുവേദനക്കാരനായ വൈദികനു വേണ്ടി ഇടവക അംഗങ്ങൾ പ്രാർത്ഥിച്ചതിനോടൊപ്പം ഇടവകയിൽ നിന്ന് 40 ലക്ഷത്തോളം രൂപ പിരിച്ചു നൽകി വൈദികനെ നാട്ടിലേക്കു വിമാനം കയറ്റിവിട്ടു.

നാട്ടിലെത്തിയ ശേഷമാണ് ഇടവക ജനങ്ങൾ അച്ചന്റെ 'ഫാമിലി കൗൺസിലിംഗി'നെക്കുറിച്ച് വിവരം അറിയുന്നത്. ഏതായാലും അച്ചൻ ഫാമിലി കൗൺസിലിങ് നടത്തിയ ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണ്. ഈ നാണക്കേടിൽ നിന്ന് തലയൂരുന്നതിന് മുമ്പാണ് തൊട്ടടുത്ത സംസ്ഥാനമായ ലോസ് ആഞ്ചൽസിലെ മാർത്തോമ പള്ളിയിൽ ജോലിചെയ്തിരുന്ന വൈദികനും ഭാര്യയും തമ്മിലുള്ള തമ്മിൽത്തല്ലും അടിപിടിയും തെറിവിളിയും രൂക്ഷമായതിനെ തുടർന്ന് ഇരുവരെയും നാട്ടിലേക്ക് പറഞ്ഞുവിട്ടത്.ന്യൂയോർക്കിലെ ഇന്ത്യൻ കത്തോലിക്കാ പള്ളിയിൽ ജോലി ചെയ്തിരുന്ന ഫാ. സുരേഷ് യാമാർത്തി എന്ന തമിഴ് വൈദികനെ സ്ത്രീ പീഡനത്തിനും പണം തട്ടിപ്പിനും പിടിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പറഞ്ഞുവിട്ടു.പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഷിക്കാഗോയിലെ കത്തോലിക്കാ പള്ളിയിൽ നിന്ന് റവറന്റ് ഫാ. സ്ലീവാ രാജു പുലുസേത്തി എന്ന വൈദികനെ പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് നാടുകടത്തി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെും പെൺകുട്ടികളെയും പീഡിപ്പിക്കുക എന്നതായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. പള്ളിമേടകളിൽ വച്ചാണ് പീഡനങ്ങൾ അധികവും നടന്നത്. 20ലധികം ക്രിമിനൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നാട്ടിൽ നിന്ന് അമേരിക്കയിലെത്തുന്ന പല വൈദികർക്കും അമേരിക്കൻ നിയമങ്ങളെ കുറിച്ചുള്ള അജ്ഞത നിമിത്തം നാട്ടിലാവർത്തിച്ചിരുന്ന പരിപാടികൾ അവിടെ തുടരുമ്പോഴാണ് പിടി വീഴുന്നത്.

അമേരിക്കയിലെ പോലെ ശക്തമായ നിയമങ്ങൾ ഇവിടെയുണ്ടായിട്ടും രാഷ്ട്രീയ സ്വാധീനങ്ങൾ മൂലം മിക്കപ്പോഴും പാതിരിമാരുടെ ലൈംഗിക പീഡനങ്ങൾ പൊലീസ് സ്റ്റേഷനിലെത്താതെ രക്ഷപ്പെടുകയാണ് പതിവ്. കുറ്റവാളികളെ രക്ഷിക്കാൻ സഭകൾ ഒന്നടങ്കം രംഗത്തു വരുന്ന പ്രവണതയാണ് കേരളത്തിൽ നിലനിൽക്കുന്നത്. ഇത്തവണ മാധ്യമങ്ങൾ ഒന്നടങ്കം രംഗത്തു വന്നതുകൊണ്ടാണ് ഓർത്തഡോക്സ് സഭയിലെ നാലു വൈദികർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP