Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമുദായിക നവോത്ഥാനത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമാണ് വിശ്വദേവൻ മാസിക എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു; രണ്ടര ലക്ഷം രൂപ നൽകിയപ്പോൾ പണം പോയത് മാഗസിൻ എഡിറ്ററായ നിധീഷ് സോമന്റെ സ്വന്തം അക്കൗണ്ടിലേക്ക്; മാഗസിൻ വരുമാനവും പോകുന്നത് ഇതേ അക്കൗണ്ടിലേക്ക്; ചോദ്യം ചെയ്തപ്പോൾ മാഗസിന്റെ കോർഡിനേറ്റർ തസ്തികയിൽ നിന്നും നീക്കി; ലക്ഷങ്ങൾ അപഹരിച്ചതിനും വഞ്ചനയും നടത്തിയതിനു വിശ്വദേവൻ മാഗസിന്റെ എഡിറ്റർക്കെതിരെ പരാതിയുമായി പ്രവാസി മലയാളി

സാമുദായിക നവോത്ഥാനത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമാണ് വിശ്വദേവൻ മാസിക എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു; രണ്ടര ലക്ഷം രൂപ നൽകിയപ്പോൾ പണം പോയത് മാഗസിൻ എഡിറ്ററായ നിധീഷ് സോമന്റെ സ്വന്തം അക്കൗണ്ടിലേക്ക്; മാഗസിൻ വരുമാനവും പോകുന്നത് ഇതേ അക്കൗണ്ടിലേക്ക്; ചോദ്യം ചെയ്തപ്പോൾ മാഗസിന്റെ കോർഡിനേറ്റർ തസ്തികയിൽ നിന്നും നീക്കി; ലക്ഷങ്ങൾ അപഹരിച്ചതിനും വഞ്ചനയും നടത്തിയതിനു വിശ്വദേവൻ മാഗസിന്റെ എഡിറ്റർക്കെതിരെ പരാതിയുമായി പ്രവാസി മലയാളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിശ്വകർമ്മ സമുദായത്തിന്റെ വിശ്വദേവൻ മാസികയുടെ എഡിറ്റർ പണാപഹരണം നടത്തുകയും തന്നെ വഞ്ചിക്കുകയും ചെയ്തതായി പ്രവാസി മലയാളിയുടെ പരാതി. വിശ്വദേവൻ മാസികയുടെ എഡിറ്റർ നിധീഷ് സോമനെതിരെയാണ് പ്രവാസി മലയാളി എൻ.ഗോപാലകൃഷ്ണൻ ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ കേസ് ഫയൽ ചെയ്തത്. വിശ്വദേവൻ മാസികയുടെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് നിധീഷ് സോമൻ രണ്ടര ലക്ഷം രൂപ തന്നിൽ നിന്നും അപഹരിച്ചെടുത്തതായാണ് ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നത്. ഒരു ഓഫീസ് പോലും ഇല്ലാതെ പ്രവർത്തനം തുടങ്ങിയിരുന്ന വിശ്വദേവൻദേവൻ മാസികയ്ക്ക് ഓഫീസ് ലഭിച്ചതും കമ്പ്യൂട്ടറും മറ്റ് സാധന സാമഗ്രികൾ ലഭിച്ചതും താൻ നൽകിയ പണം വഴിയാണെന്ന് പരാതിയിൽ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.

മാസികയുടെ വരുമാനവും ട്രസ്റ്റിലെ ധനവുമെല്ലാം നിധീഷ് സോമന്റെ വ്യക്തിഗത ബാങ്ക് അകൗണ്ടിലാണെന്നു മനസിലാക്കി താൻ അത് ചോദ്യം ചെയ്തപ്പോൾ മാഗസിന്റെ ഡയറ്കടർ ബോർഡ് മെമ്പർ ആയി നിലന്നിരുന്ന തന്നെ മാഗസിന്റെ കോർഡിനേറ്റർ പദവിയിൽ നിന്ന് നീക്കുകയും മാഗസിന്റെ പേജിൽ നിന്നും തന്റെ ഫോട്ടോ ഉൾപ്പെടെ എടുത്ത് മാറ്റുകയും ചെയ്തതായി ഗോപാലകൃഷ്ണന്റെ പരാതിയിൽ പറയുന്നു. മാഗസിൻ ഉടമ ട്രസ്റ്റിലുള്ള ശരത് കുമാർ ആണ്. പക്ഷെ മാഗസിന്റെ അകൗണ്ട് നിധീഷിന്റെ പേരിലാണ്. എല്ലാ വരുമാനവും നിധീഷിന് തന്നെയാണ് ലഭിക്കുന്നത്. താൻ രണ്ടര ലക്ഷം രൂപ നൽകി അതിന്റെ കണക്കുകൾ ആവശ്യപ്പെട്ടപ്പോൾ നിധീഷ് കണക്കുകൾ നൽകിയില്ല.

കണക്കുകൾ നൽകണമെന്നു ശരത് കുമാർ അടക്കമുള്ള ട്രസ്റ്റികളും ആവശ്യപ്പെട്ടു. പക്ഷെ നിധീഷ് കണക്കുകൾ ഹാജരാക്കിയില്ല. പകരം മാഗസിനിൽ നിന്നും ട്രസ്റ്റിൽ നിന്നും തന്നെ ഒഴിവാക്കുകയാണ് ചെയ്തത്. ''കബളിപ്പിക്കൽ മനസിലായപ്പോൾ കറുകച്ചാൽ പൊലീസിലും ജില്ലാ പൊലീസ് സുപ്രണ്ടിനും താൻ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് തന്റെ പരാതി അവഗണിച്ചു. അതിനാലാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്-ഗോപാലകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

വിശ്വദേവൻ മാസികയുടെ പേരിൽ നടന്ന കബളിപ്പിക്കലിന്റെ കഥ ഗോപാലകൃഷ്ണൻ പറയുന്നത് ഇങ്ങിനെ:

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഞാൻ പ്രവാസിയാണ്. വരുമാനത്തിന്റെ ചെറിയ ശതമാനം സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ അഭിവൃദ്ധിക്കും ഉൽക്കർഷത്തിനും വേണ്ടി ചിലവഴിക്കുന്നു. 2015 ജനുവരി മാസം ഫെയ്സ് ബുക്കിലെ വിശ്വദേവൻ മാസികയുടെ പരസ്യം കണ്ടാണ് നിധീഷ് സോമനെ പരിചയപ്പെടുന്നത്. അഞ്ചു പേരുള്ള ഒരു ഗ്രൂപ്പ് ആയിരുന്നു അവർ. സന്തോഷ്, ശ്യാം, ശരത്, സന്തോഷ്, പിന്നെ ലതിൻ ഒമാനും. ആദ്യത്തെ നാലുപേർ 20000 രൂപയും ലതിൻ 25000 രൂപയും മുടക്കിയിരുന്നു. ശ്രീജിത്തിനെ സർക്കുലേഷൻ മാനേജർ ആയും നിധീഷിനെ ചീഫ് എഡിറ്ററും ആക്കിയാണ് മാഗസിൻ പ്രവർത്തനം തുടങ്ങിയത്.

2015 ഏപ്രിൽ മാസം ഞാൻ നാട്ടിൽ എത്തിയപ്പോൾ നിധീഷ് എന്നെ വിളിച്ചു. മാഗസിന് ഓഫീസ് തുടങ്ങാനും ടേബിൾ, ചെയർ, കമ്പ്യുട്ടർ എന്നിവ വാങ്ങാനും വേണ്ടി 50000 രൂപ എന്റെ വീട്ടിൽ വന്നു വാങ്ങി. ഇങ്ങിനെയാണ് മാഗസിന് ഓഫീസ് ഉണ്ടായത്. ഇതിനു ശേഷം നിധീഷ് എനിക്ക് മാഗസിന്റെ കോർഡിനേറ്റർ സ്ഥാനം ഞാൻ ആവശ്യപ്പെടാതെ തന്നെ നൽകി. അതിനുശേഷം രണ്ടു തവണയായി നിധീഷ് എന്റെ കയ്യിൽ നിന്ന് രണ്ടു ലക്ഷം രൂപ വാങ്ങി. നിധീഷിന്റെ കൂത്താട്ടുകുളം ഫെഡറൽ ബാങ്ക് അകൗണ്ടിലേക്കാണ് ഞാൻ ഈ തുക നൽകിയത്.

ഞാൻ നാട്ടിൽ എത്തിയപ്പോൾ നിധീഷിന്റെ കയ്യിൽ നിന്നും കണക്ക് ചോദിച്ചു. നിധീഷ് കണക്കുകൾ നൽകിയില്ല. പകരം കൈമലർത്തി. അപ്പോഴാണ് അകൗണ്ട് നിധീഷിന്റെ പേരിലും വരുമാനമെല്ലാം നിധീഷ് വ്യക്തിപരമായി ചിലവഴിക്കുന്ന ചെയ്യുന്നത് എന്ന് മനസിലാക്കിയത്. ഈ ഘട്ടത്തിലാണ് മാഗസിന്റെ മുന്നോട്ടുള്ള വരുമാനം ചിലവഴിക്കാൻ ഒരു ട്രസ്റ്റ് രൂപീകരിക്കുക എന്ന ആശയം നിധീഷ് അവതരിപ്പിക്കുകയും എന്നെ വിശ്വസിപ്പിക്കുകയും ചെയ്തത്. ട്രസ്റ്റിലെ വരുമാനം ചാരിറ്റിക്കാണ് എന്നാണ് നിധീഷ് എന്നോട് പറഞ്ഞത്. നിധീഷിന്റെ കീഴിലാണ് ആറുപേരടങ്ങിയ ട്രസ്റ്റ് പിന്നെ രജിസ്റ്റർ ചെയ്തത്.

ട്രസ്റ്റ് രൂപീകരിച്ചിട്ടും പിന്നെയും ട്രസ്റ്റിന്റെ വരുമാനം ട്രസ്റ്റിലേക്ക് വരാതെ നിധീഷിന്റെ അകൗണ്ടിലേക്ക് തന്നെ പോയിക്കൊണ്ടിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ മാഗസിന്റെ കോർഡിനെറ്റർ സ്ഥാനത്ത് നിന്ന് എന്നെ നീക്കി. മാഗസിനിൽ നിന്ന് എന്റെ ഫോട്ടോ നീക്കം ചെയ്യുകയും ചെയ്തു. പിന്നീടുള്ള നിധീഷിന്റെ പ്രവർത്തനങ്ങൾ ബോർഡ് മെമ്പർമാരെക്കൂടി അറിയിക്കാതെ ഏകപക്ഷീയമായി ആയിരുന്നു. പണം മുടക്കിയ ഞങ്ങളെ പിന്നീട് നിധീഷ് കറിവേപ്പില പോലെ വലിച്ചെറിയുകയാണ് ഉണ്ടായത്. ഞാൻ മുടക്കിയ പണം തിരികെ ചോദിച്ചപ്പോൾ നിയമനടപടികൾ സ്വീകരിക്കാനാണ് നിധീഷ് ആവശ്യപ്പെട്ടത്.

വഞ്ചനയുടെയും ചതിയുടെയും വഴിയേ നീങ്ങി രണ്ടരലക്ഷം രൂപ നിധീഷ് മാഗസിന്റെ പേരിൽ എന്നിൽ നിന്നും തട്ടിയെടുക്കുകയാണ് ഉണ്ടായത്. സാമുദായിക പ്രവർത്തനത്തിനാണ് വിശ്വദേവൻ മാഗസിൻ തുടങ്ങിയത് എന്നാണ് നിധീഷ് വിശ്വസിപ്പിച്ചത്. ഞങ്ങളിൽ നിന്നെല്ലാം സ്വരൂപിച്ച പണം സ്വന്തം ആഡംബര ജീവിതത്തിനാണ് നിധീഷ് ഉപയോഗിച്ചത്. വഞ്ചനയും പണാപഹരണവും നടന്നതിനാൽ ഈ പരാതിയിൽ നിധീഷിനെതിരെ കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിടണം. കോടതിയിൽ നൽകിയ ഹർജിയിൽ ഗോപാലകൃഷ്ണൻ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP