Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയ 'ടാർസൻ അപ്പു' മുമ്പും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി; ഏറെനാൾ ഒളിച്ചു നടന്ന അപ്പു പൊലീസ് വീടുവളഞ്ഞപ്പോൾ രക്ഷപ്പെടാൻ കയറി ഒളിച്ചത് തെങ്ങിന്റെ മണ്ടയിൽ; ഇലയനക്കം കണ്ടതുകൊണ്ട് മാത്രം പിടിയിലായ യുവാവ് നിരവധി പെൺകുട്ടികളെ വലയിലാക്കിയിട്ടുണ്ടെന്നും പൊലീസ്

പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയ 'ടാർസൻ അപ്പു' മുമ്പും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി; ഏറെനാൾ ഒളിച്ചു നടന്ന അപ്പു പൊലീസ് വീടുവളഞ്ഞപ്പോൾ രക്ഷപ്പെടാൻ കയറി ഒളിച്ചത് തെങ്ങിന്റെ മണ്ടയിൽ; ഇലയനക്കം കണ്ടതുകൊണ്ട് മാത്രം പിടിയിലായ യുവാവ് നിരവധി പെൺകുട്ടികളെ വലയിലാക്കിയിട്ടുണ്ടെന്നും പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കുമളി: പതിനേഴുകാരിയായ കാമുകിയെ കടത്തിക്കൊണ്ടുപോയി ഇലവീഴാപ്പൂഞ്ചിറയിൽ മലമുകളിലും കാട്ടിലുമായി മൂന്നാഴ്ചയിലേറെ താമിച്ച മേലുകാവ് സ്വദേശി അപ്പു ബലാത്സംഗം മോഷണം തുടങ്ങി നിരവധി കേസ്സുകളിലെ പ്രതിയെന്ന് പൊലീസ്. പൊലീസുകാരിൽ നിന്നും രക്ഷപെടാൻ ഇയാൾ നിരവധി തന്ത്രങ്ങൾ പയറ്റിയെന്നും പൊലീസ് വ്യക്തമാക്കുന്നു. രാത്രി വീടിന്റെ മുറ്റത്തെ തെങ്ങിൻ മുകളിൽക്കയറി ഓലകൾക്കിടയിൽ മറഞ്ഞിരുന്ന് രക്ഷപ്പെടാൻ ശ്രമിച്ച നാട്ടുകാർ 'ടാർസൻ അപ്പു' എന്ന് വിളിക്കുന്ന അപ്പു അന്ന് തന്ത്രപരമായാണ് കുടുങ്ങിയത്.

ഇപ്പോഴത്തേതു പോലെ തന്നെ മാസങ്ങൾക്ക് മുമ്പ് കോട്ടയം ചിങ്ങവനത്തെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അപ്പു സ്നേഹം നടിച്ച് കടത്തിക്കൊണ്ടുപോയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഏറെ താമസിയാതെ പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷിക്കുന്നുണ്ടന്നറിഞ്ഞ ഇയാൾ നാട്ടിൽ നിന്നും മുങ്ങി.

തുടർന്ന് പൊലീസ് പല സ്ഥലത്തും അന്വേഷിച്ചെങ്കിലും യാതൊരുസൂചനകളും ലഭിച്ചില്ല. ഇങ്ങിനെ മാസങ്ങൾ കടന്നുപോയി. ഒരു രാത്രി അപ്പു വീട്ടിലെത്തിയട്ടുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് വീട് വളഞ്ഞു. മാതാവ് വാതിൽ തുറന്നപ്പോൾ പൊലീസുകാർ ഉള്ളിൽക്കയറി മുക്കിലും മൂലയിലും പരതിയെങ്കിലും അപ്പുവിനെ കണ്ടെത്താനായില്ല.

പുറത്തേയ്ക്ക് പോയിട്ടില്ല എന്നറുപ്പുണ്ടായിരുന്നതിനാൽ പൊലീസ് സംഘം വീടിനുചുറ്റും പല തവണ ചൂറ്റിക്കറങ്ങി. സമീപപ്രദേശങ്ങളും അരിച്ചുപെറുക്കി. തുടർന്ന് നിരാശരായി മടങ്ങാനൊരുങ്ങുമ്പോഴാണ് പൊലീസുകാരിൽ ഒരാൾ അപ്പു തെങ്ങുകയറ്റക്കരനാണെന്ന് ഓർത്തത്. ഉടൻ തെങ്ങിന്റെ മണ്ടയിലേക്ക് ടോർച്ചടിച്ചു. ഓലകൾക്കിടയിൽ പെട്ടെന്നൊരനക്കം കണ്ടതോടെ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു. കാലുകൾ കണ്ടതോടെ ആൾ മുകളിലുണ്ടെന്ന് ഉറപ്പായി. അങ്ങനെയാണ് താഴെയിറക്കി അന്ന് ഇയാളെ പിടികൂടിയത്.

ഈ കേസ്സിൽ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസ്സിലും അറസ്റ്റിലാവുന്നത്. ഈ കേസ്സിലും ഇയാൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചയിലേറെ ഇലവീഴാപ്പൂഞ്ചിറയിൽ കാട്ടിൽ കഴിഞ്ഞത്. സമാനമായ രീതിയിൽ നിരവധി പെൺകുട്ടികളെ അപ്പു വലയിലാക്കി പീഡിപ്പിച്ചതായിട്ടാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.

ഇക്കഴിഞ്ഞ ആറാം തീയതിയാണ് ഏറ്റവും ഒടുവിലത്തെ സംഭവത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ഇവർ ഇലവീഴാപ്പൂഞ്ചിറ മേഖലയിൽ ഉണ്ടെന്ന് തുടക്കംമുതലേ പൊലീസിന് വിവരം ലഭിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഓരോ ഘട്ടങ്ങളിലും അടുത്തെത്തിയെന്ന് തോന്നുമ്പോഴേക്കും ഇവർ കടന്നുകളയും. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാടുകയറിയുള്ള തോ്ട്ടങ്ങളുണ്ട്. 40 ഏക്കറോളം വരുന്ന തെങ്ങിൻതോപ്പും കവുങ്ങിൻതോപ്പുമുണ്ട്. ഇവിടെയെല്ലാം നേരത്തേ വന്ന് മോഷണം നടത്തി ശീലമുള്ളയാളാണ് അപ്പുവെന്ന് പൊലീസുകാർ പറഞ്ഞു. അതിനാൽ തന്നെ ഇയാൾക്ക് ഈ പ്രദേശം കൃത്യമായി അറിയാം. അത് മുതലെടുത്താണ് പൊലീസിനെ കബളിപ്പിച്ച് പെൺകുട്ടിയുമായി 23 ദിവസത്തോളം കാട്ടിനുള്ളിൽ കഴിയാൻ ഇയാൾക്കായത്.

കാട്ടുമൃഗങ്ങളെ പിടിക്കാനും മറ്റും കാടുകയറുന്ന അപ്പു തൊഴിലാളികൾ ഉപേക്ഷിച്ചഷെഡുകളിലെ അരിയും പയറുമെല്ലാം എടുത്താണ് ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നത്. ഇതിന്റെ ലക്ഷണങ്ങൾ പലയിടത്തും പൊലീസ് കണ്ടിരുന്നു. എന്നാൽ ചെങ്കുത്തായ മലയ്ക്കുമുകളിലാണ് അപ്പുവും കാമുകിയും മിക്കപ്പോഴും താവളം ഉറപ്പിക്കുന്നത്.

അതിനാൽ പൊലീസ് എത്തുമ്പോഴേക്കും മുകളിൽ നിന്ന് അവർക്ക് അറിയാനാകും. ഇങ്ങനെ കണ്ടാലുടൻ മറ്റൊരിടത്തേക്ക് ഇരുവരും മാറും. ഇതോടെ പൊലീസിന്റെ അന്വേഷണം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. പലതവണയും ഇവരെ മലമുകളിൽ കണ്ടതായി വിവരം ലഭിച്ച് എത്തുമ്പോഴേക്കും ഇരുവരും സ്ഥലംവിടുന്ന സാഹചര്യമായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP