ആദ്യ നോട്ടത്തിൽ തന്നെ കിടിലൻ ലുക്കെന്ന് ആരും സമ്മതിക്കും; ക്ലീൻ ഷേവ് മുഖത്ത് കള്ളച്ചിരി ഒളിപ്പിച്ചുവയ്ക്കും; അരക്കയ്യൻ ഷർട്ടും ജീൻസും ഇഷ്ടവേഷം; ആഡംബരബൈക്കിൽ ചീറിപ്പായും; പുകവലിയും മദ്യപാനവുമുണ്ടെങ്കിലും അധികം ഇടപഴകില്ല; ആൺവേഷം കെട്ടി ടെക്നോപാർക്ക് ജീവനക്കാരിയെ മിന്നുകെട്ടിയ 'ശ്രീറാമി'ന് ഇതൊക്കെ നിത്യത്തൊഴിൽ അഭ്യാസം
June 12, 2018 | 09:56 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആണാണെന്ന് തെറ്റിധരിപ്പിച്ച് തിരുവനന്തപുരത്തെ യുവതിയെ കെട്ടിയ കൊല്ലം സ്വദേശിയായ റാണിയുടെ കൂടുതൽ കഥകൾ പുറത്തുവരികയാണ്. ഇയാളെങ്ങനെ വ്യാജപ്പേരിൽ ടെക്നോപാർക്കിൽ കയറിപ്പറ്റിയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. വിവാഹ തട്ടിപ്പിൽ പൊലീസിന് പരാതി കിട്ടിയിട്ടില്ല. അതുകൊണ്ട് സ്പെഷ്യൽ ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വിചിത്രമായ സംഭവത്തിൽ ദുരൂഹത ഏറെയാണ്. അതുകൊണ്ടാണ് പരാതി കിട്ടിയില്ലെങ്കിലും സത്യമറിയാൻ ശ്രമിക്കുന്നത്.
ശ്രീറാം എന്ന റാണി സാമ്പത്തിക തട്ടിപ്പുകൾ അടക്കം പല തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. എട്ടുവർഷം മുമ്പ് കൊട്ടിയത്ത് ഒരു കടയിൽ നിന്നു മാർക്കറ്റിങ്ങ് എക്സിക്യുട്ടിവ് ചമഞ്ഞ് ഇവർ 3.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലറിങ്ങിയിരുന്നു. കൊല്ലം തെക്കേ് കച്ചേരി നട സ്വദേശി റാണി ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്. ദീർഘ നാളായി താൻ കണ്ട സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തോടെയാണ് യുവതി തന്റെ ഭർത്താവിന്റെ മണിയറയിലേക്ക് കാലെടുത്തു വെച്ചത്. മണിയറയിൽ പ്രാണനാഥന്റെ സ്നേഹ സംഭാഷണങ്ങൾക്കിടെയാണ് അവളുടെ ജീവിതം അടിമുടി മാറ്റിക്കൊണ്ട് ഭർത്താവിന്റെ സുഹൃത്തിന്റെ ഫോൺ കോൾ വന്നത്. നിന്റെ ഭർത്താവ് വേഷം കെട്ടി മുന്നിലിരിക്കുന്നത് ആണല്ല പെണ്ണാണെന്ന ഞെട്ടിക്കുന്ന വാർത്തയാണെന്നായിരുന്നു അത്.
പ്രണയനാളുകളിൽ ഒരിക്കൽ പോലും ഇയാൾ പെണ്ണാണ് എന്നു പെൺകുട്ടിക്കു പോലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പെൺകുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വർണ്ണവും പണം തട്ടിയെടുക്കാനായിരുന്നു റാണിയുടെ ഉദ്ദേശം എന്നു പൊലീസ് സംശയിക്കുന്നു. റാണി തെക്കൻ ജില്ലകളിൽ പല സ്ഥലത്തും പുരുഷ വേഷം കെട്ടി തട്ടിപ്പുകൾ നടത്തിയതായി പറയുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടിൽ ഇവർ ചെറുതും വലുതുമായ ഓട്ടേറെ തട്ടിപ്പുകൾ നടത്തിട്ടുണ്ട്. പുരുഷന്മാർക്കു സമാനമായ രൂപമാണു റാണിയുടേത്. പറ്റെ വെട്ടി ഇരുവശത്തേയ്ക്കും രണ്ടായി പകുത്ത മുടി, ക്ലീൻ ഷേവിനു സമാനമായ മുഖം. അരക്കയ്യ്ൻ ഷർട്ടും പാന്റും അല്ലെങ്കിൽ ജീൻസും വേഷം, കയ്യിൽ ചരട്, ആഡംബര ബൈക്കിൽ യാത്ര. ഷൂ ആണ് ധരിച്ചിരുന്നത്.
പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ശീലം ഉണ്ട്. എന്നാൽ ആരോടും അധികം അടുത്ത് ഇടപെടാത്ത പ്രകൃതമായിരുന്ന റാണിയുടേത്. കടയിൽ നിന്ന് ടൈൽസ് ഓഡറുകൾ ശേഖരിക്കലും കളക്്ഷനുമായിരുന്നു ശ്രീറാം എന്ന റാണിയുടെ ജോലി. എന്നാൽ ഈ ജോലിയിൽ നിന്ന് മൂന്നു മാസം കൊണ്ട് റാണി തട്ടിച്ചത് 3. 75 ലക്ഷം രൂപയായിരുന്നു. പണം കൈപ്പറ്റുമ്പോൾ രസീത് ബുക്കും കാർബൺ പേപ്പറും ഉപയോഗിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉൾപ്പെടെ മൂന്നു പേജുകളിലായി തുക രേഖപ്പെടുത്തും. പേന കൊണ്ട് എഴുതിയ ഒർജിനൽ രസീത് കടക്കാരന് നൽകണം. എന്നാൽ ഈ സമയം കാർബൺ ഉപയോഗിക്കാതെ യഥാർത്ഥ തുക രേഖപ്പെടുത്തി ഒർജിനൽ രസീത് കടക്കാർക്കു നൽകിയ ശേഷം തുകയുടെ ഒരുഭാഗം കീശയിലാക്കിയായിരുന്നു റാണിയുടെ തട്ടിപ്പ്. എന്നാൽ സ്ഥാപന.
ഉടമ കടകളിൽ വിളിച്ച് എക്സിക്യുട്ടിവിന് നൽകിയ തുകയും കടയിൽ എത്തിയ തുകയും കൃത്യമാണോ എന്നു ചെക്ക് ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തു വന്നത്. ഇതോടെ കടയുടമ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൾമാറാട്ടവും തട്ടിപ്പും പുറത്തായത്. തിരിച്ചറിയൽ രേഖകൾ പ്രകാരം തെക്കെ കച്ചേരിക്ക് അടുത്ത് എത്തിയ പൊലീസിനു ശ്രീകാന്ത് എന്നയാളെ പറ്റി ഒരു സൂചനയും ലഭിച്ചില്ല. ഒടുവിൽ ഫോട്ടോ കാണിച്ചപ്പോൾ നാട്ടുകാർ റാണിയാണ് എന്നു തിരിച്ചറിയുകയായിരുന്നു. കണ്ണൻ ശ്രീകാന്ത് എന്ന പേരിൽ ബി.കോം സർട്ടിഫിക്കറ്റിന്റെയും ഇലക്്ഷൻ തിരിച്ചറിയൽ കാർഡിന്റെയും പകർപ്പുസഹിതം നൽകിയാണ് എട്ടുവർഷം മുമ്പ് റാണി ആദ്യ തട്ടിപ്പു നടത്തിയത്. കൊല്ലത്തെ ഗണപതി ക്ഷേത്രത്തിനു സമീപമുള്ള അഗ്രഹാരങ്ങളിൽ ഒന്നിലായിരുന്നു താമസം.
പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ബിഎഡ് ബിരുദ ധാരിയായ ഈ പെൺകുട്ടി ഏഴ് വർഷം മുൻപാണ് ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ജോലിക്ക് പോയത്. അതേ കമ്പനിയിൽ ജോലി ചെയ്ത ശ്രീറാം എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലാവുകയും ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. ഒരുവട്ടം ഇയാൾ അച്ഛനമ്മമാരെ കാണാനെന്ന വ്യാജേന വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. എന്നാൽ, അവർ കൊച്ചിയിൽ പോയെന്ന് പറഞ്ഞതിനാൽ കാണാനായില്ല. അതിനിടെ യുവാവ് ടെക് നോപാർക്ക് വിട്ട് കരുനാഗപ്പള്ളിയിൽ മറ്റൊരു ജോലി കിട്ടിപ്പോയി. എങ്കിലും ഇരുവരും ബന്ധം തുടർന്നു. എന്നാൽ ഈ വിവാഹത്തിന് വീട്ടകാർ സമ്മതം മൂളിയില്ല. ഒടുവിൽ പൺകുട്ടിയുടെ ഇംഗിതത്തിന് വഴങ്ങി കല്ല്യാണം കഴിച്ചു കൊടുക്കാൻ വീട്ടുകാർ തയ്യാറായി.
ഒടുവിൽ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു കൂട്ടി കഴിഞ്ഞ 31ന് പോത്തൻ കോട്ടെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹവും നടന്നു. മൂന്ന് പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുഹൂർത്ത സമയമെടുത്തപ്പോൾ വരൻ ഒറ്റയ്ക്ക് കാറിലെത്തി. വീട്ടുകാർ എവിടെ എന്ന് ചോദിച്ചപ്പോൾ അവർ വന്ന വാഹനം അപകടത്തിൽപെട്ടെന്നും പിന്നാലെ വരുമെന്നും മറുപടി നൽകി. മുഹൂർത്ത സമയം ആയിട്ടും വീട്ടുകാർ എത്തിയില്ലെങ്കിലും വരൻ എത്തിയല്ലോ എന്ന ആശ്വാസത്തിൽ വിവാഹം നടന്നു. വരന്റെ നീക്കത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് സംശയം ഉണ്ടായിരുന്നെങ്കിലും അയാളുടെ വാക്ചാരുതിയിൽ പറഞ്ഞതെല്ലാം വിശ്വസിച്ചു. വാടക വീട്ടിലായിരുന്നു വരൻ താമസിച്ചിരുന്നത്. ഇരുവരെയും കൂട്ടി യുവതിയുടെ ചില ബന്ധുക്കൾ ആ വീട്ടിലെത്തി. ഒറ്റമുറിയുള്ള വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംശയം തോന്നി യുവതിയുടെ 15 പവൻ ആഭരണങ്ങൾ ബന്ധുക്കൾ രഹസ്യമായി ഊരിവാങ്ങി മടക്കിക്കൊണ്ട് പോയി.
സന്തോഷം നിറഞ്ഞ ദിവസത്തിനൊടുവിൽ വധു മണിയറയിലേക്ക് കാലെടുത്ത് വയ്ക്കുകയും ചെയ്തു. ഇടയ്ക്കിടെ വരന് കോളുകൾ വന്നു കൊണ്ടിരുന്നു. ഇതിനിടയിൽ വരന്റെ സുഹൃത്ത് വിളിച്ച ഒരു കോൾ യുവതിക്കും കൈമാറി. അങ്ങേത്തലയ്ക്കൽ നിന്നും പറഞ്ഞത് ഇങ്ങനെയായിരുന്നു: കുട്ടി നീ രക്ഷപ്പെട്ടോ അവൻ ആണല്ല പെണ്ണാണ്. വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോൾ മുതൽ നിന്നെ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും പേരോ സ്ഥലമോ ഒന്നും അറിയാത്തതിനാലാണ് നേരത്തെ അറിയിക്കാൻ കഴിയാതെ പോയത്. ബുദ്ധിപരമായി രക്ഷപ്പെടുക. ഞാൻ പറഞ്ഞ ഈ വിവരം അവൻ അറിയരുത്. അതോടെ ഫോൺ കട്ടായി.
ഇതിനിടെ, മധുര ഭാഷ്യം നടത്തിക്കൊണ്ടിരുന്ന ഭർത്താവ് യുവതിയോട് നിന്റെ ആഭരണങ്ങൾ എന്ത് ചെയ്തുവെന്നും തനിക്ക് കുറച്ച് കടമുണ്ടെന്നും പെൺകുട്ടിയോട് ആരാാഞ്ഞു. കടമെടുത്ത് വാങ്ങിയതിനാൽ തൽക്കാലം അമ്മ കൊണ്ടുപോയതായും ഒരാഴ്ചയ്ക്കകം മടക്കി തരുമെന്നും യുവതി തന്ത്രപൂർവമായ മറുപടി നൽകി. ഭർ്തതാവിന്റെ കണ്ണു വെട്ടിച്ച് ഈ വിവരം വീട്ടിൽ അറിയിക്കുകയും ചെയ്തു.
പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വരനെയും കൂട്ടി രാവിലെ തന്നെ എത്തണമെന്ന് ബോധപൂർവം വീട്ടുകാർ നിർദ്ദേശിച്ചു. നോമ്പ് ആചരിക്കുന്ന വീട്ടുകാരാണ് അയൽപക്കത്ത് ഉണ്ടായിരുന്നതിനാൽ രാത്രിയിൽ വെളിച്ചവും ആളനക്കവുമായി ഉറങ്ങാതെ വധുവും ഇരുന്നു. പിറ്റേന്ന് വരനെയും കൂട്ടി യുവതി വീട്ടിലെത്തി.വീട്ടുകാർ ഇരുവരെയും പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പരിശോധനയിൽ വരൻ ട്രാൻസ് ജെൻഡർ അല്ലെന്നും പെണ്ണ് തന്നെയാണെന്നും കണ്ടെത്തി. തിരിച്ചറിയാൻ കഴിയാത്തവിധം ആൺവേഷം കെട്ടിയാണ് ഇവർ നടന്നിരുന്നത്. വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പൊലീസ് പെണ്ണായ വരനെ പറഞ്ഞുവിട്ടു.
