Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവിന് തളർവാതം പിടിപെട്ടപ്പോൾ മക്കളേയും കൂട്ടി കാമുകനുമായി താമസം തുടങ്ങി; 'അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന്' പറഞ്ഞപ്പോൾ കുരുന്നിന് നേരെ കാമുകന്റെ മർദ്ദനം; പൊലീസ് പിടിയിലായി റിമാൻഡ് കാലം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ പ്രതികാരം തീർത്ത് അമ്മയും; കൊടും ക്രൂരത പുറംലോകമറിഞ്ഞത് കുരുന്ന് വല്യമ്മയോട് പറഞ്ഞപ്പോൾ; നെഞ്ചു പിളർക്കുന്ന സംഭവം ഏഴുവയസുകാരൻ ക്രൂരമായി കൊല്ലപ്പെട്ട ഇടുക്കിയിൽ

ഭർത്താവിന് തളർവാതം പിടിപെട്ടപ്പോൾ മക്കളേയും കൂട്ടി കാമുകനുമായി താമസം തുടങ്ങി; 'അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന്' പറഞ്ഞപ്പോൾ കുരുന്നിന് നേരെ കാമുകന്റെ മർദ്ദനം; പൊലീസ് പിടിയിലായി റിമാൻഡ് കാലം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ പ്രതികാരം തീർത്ത് അമ്മയും; കൊടും ക്രൂരത പുറംലോകമറിഞ്ഞത് കുരുന്ന് വല്യമ്മയോട് പറഞ്ഞപ്പോൾ; നെഞ്ചു പിളർക്കുന്ന സംഭവം ഏഴുവയസുകാരൻ ക്രൂരമായി കൊല്ലപ്പെട്ട ഇടുക്കിയിൽ

മറുനാടൻ ഡെസ്‌ക്‌

കട്ടപ്പന: അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് തൊടുപുഴയിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ട് ആഴ്‌ച്ചകൾ മാത്രം പിന്നിടുമ്പോഴാണ് പെൺകുട്ടിയെ അമ്മയും കാമുകനും ക്രൂരമായി മർദ്ദിച്ച വാർത്തയും പുറത്ത് വരുന്നത്. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. കുട്ടിയെ അതിക്രൂരമായി മർദ്ദിച്ചത് സ്വന്തം അമ്മയാണെന്നത് ഏവരേയും ഞെട്ടിച്ചിരുന്നു. ഈ മാസം 13ന് അമ്മയുടെ കാമുകനിൽ നിന്നും കുട്ടിക്ക് അതിക്രൂരമായി മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നു. സംഭവത്തിൽ പത്തേക്കർ സ്വദേശി അനീഷിനെയും കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകൻ കുട്ടിയെ മർദിച്ചപ്പോൾ ഇവർ പ്രതികരിച്ചില്ലെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

അമ്മയ്ക്ക് രഹസ്യബന്ധമുണ്ടെന്ന വിവരം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് കുരുന്നിനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ചത്. ചൂരൽകൊണ്ട് പെൺകുട്ടിയെ അനീഷ് മർദ്ദിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് അമ്മയേയും കാമുകനേയും അറസ്റ്റ് ചെയ്തത്. എന്നാൽ റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ അമ്മ താൻ ജയിലിൽ പോകാൻ കാരണം കുട്ടിയാണെന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കുട്ടിയുടെ വല്യമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തതും അനീഷിനെ അറസ്റ്റ് ചെയ്തത്. കുട്ടിയും സഹോദരിമാരും ഇപ്പോൾ വല്ല്യമ്മയുടെ സംരക്ഷണയിലാണ്. മർദ്ദനമേറ്റ കുട്ടിയുടെ അച്ഛൻ തളർവാതം വന്നു കിടപ്പിലായപ്പോൾ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു. മർദ്ദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണം: അമ്മയക്ക് എതിരെ പൊലീസ് ചുമത്തിയത് ജാമ്യം കിട്ടാവുന്ന നിസ്സാര കുറ്റങ്ങൾ

തൊടുപുഴയിലെ ഏഴ് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്താൻ കാമുകനൊപ്പം നിന്ന അമ്മയുടെ ജയിൽ വാസം ഒഴിവാക്കാൻ ഉന്നത തലങ്ങളിൽ നടന്ന നീക്കം വിജയിച്ചു. ആശുപത്രിയിൽ ഏഴ് വയസ്സുകാരന് ചികിൽസ കിട്ടാതിരിക്കാൻ കൊലപാതകിയായ അരുൺ ആനന്ദിനൊപ്പം ചേർന്ന് നാടകം കളിച്ച അമ്മയക്ക് എതിരെ പൊലീസ് ചുമത്തിയത് ജാമ്യം കിട്ടാവുന്ന നിസ്സാര കുറ്റങ്ങൾ മാത്രം. സോഷ്യൽ മീഡിയാ കൂട്ടായ്കൾ പ്രതിഷേധിക്കാൻ ഇറങ്ങിയതും ബാലാവകാശ കമ്മീഷൻ നടപടികളെ ഭയന്നും കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്റെ നടപടികളെ ഭയന്ന് അറസ്റ്റും രേഖപ്പെടുത്തി.

എന്നാൽ ഒരു ദിവസം പോലും ജയിലിൽ കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഇതോടെ കേസിലെ പ്രതിക്ക് മജിസ്ട്രേട്ടിന് ജാമ്യം അനുവദിക്കേണ്ടിയും വന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201, 212 വകുപ്പുകളാണ് ചുമത്തിയത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഇത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടുകയും ചെയ്തു. കേസിൽ പ്രതിയാകാതിരിക്കാൻ മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലും വരുത്താൻ ശ്രമമുണ്ടായിരുന്നു. ഇടതു പക്ഷത്തെ പ്രധാന എംഎൽഎയും ഇടുക്കിയിലെ ഭരണകക്ഷിയിലെ പ്രമുഖനും പ്രതിക്ക് വേണ്ടി ചരട് വലികൾ നടത്തി. ഇതോടെയാണ് ജാമ്യമുള്ള കേസുകളിലേക്ക് ചാർജ്ജ് എത്തിയത്.

മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം അവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിട്ടയയ്ക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛൻ ദുരൂഹ സാഹചര്യത്തിൽ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതിലും യുവതിയെ സംശയിക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ കിട്ടിയ പരാതിയിലും പൊലീസ് അന്വേഷണം നടത്തുന്നില്ല. യുവതിയെ ജയിലിൽ കിടത്തിയാൽ മുന്നണി പോലും വിട്ടുപോകുമെന്ന ഇടത് എംഎൽഎയുടെ ഭീഷണിയാണ് ഇതിന് കാരണം. ഇക്കാര്യം മനസ്സിലാക്കി ഏഴ് വയസ്സുകാരന്റെ ക്രൂരതയിൽ അമ്മയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയാ കൂട്ടായ്മ രൂപപ്പെട്ടിരുന്നു. പിസി ജോർജ് ഇതിന്റെ നേതൃത്വവും ഏറ്റെടുത്തു. ഇതോടെയാണ് കണ്ണിൽ പൊടിയിടാൻ പേരിന് മാത്രമായി യുവതിയെ അറസ്റ്റ് ചെയ്തത്.

യുവതിയുടെ രണ്ടാമത്തെ കുട്ടിയെ അരുൺ ആനന്ദ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസും പൊലീസ് എടുത്തിട്ടുണ്ട്. അതുകൊണ്ട് പോക്സോ കേസിൽ പ്രതിയായ ഇരയുടെ വിവരങ്ങൾ പുറത്തു വരുമെന്നതിനാൽ ഈ സ്ത്രീയുടെ ചിത്രം പോലും പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുമുണ്ട്. അങ്ങനെ തൊടുപുഴയിലെ ക്രൂരതയെ തന്ത്രപരമായി പൊലീസ് രക്ഷിച്ചെടുത്തു. അരുൺ ആനന്ദ് ക്രൂരമായി മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കി ആശുപത്രിയിൽ എത്തിച്ച വേളയിലും ചികിത്സ വൈകിപ്പിക്കുകയാണ് ഉണ്ടായത്. മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാനാണ് പ്രതി ശ്രമിച്ചെന്നതിന്റെ തെളിവുകളാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുനന്നു.

പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലെന്ന് വരുത്തി ജാമ്യം അനുവദിക്കുകയായിരുന്നു.ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം യുവതിക്കെതിരെ കെസെടുക്കാൻ നേരത്തെ ശിശുക്ഷേമ സമിതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഉടുമ്പുംചോലയിലെ വസതിയിലുണ്ടായിരുന്ന യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ഇപ്പോൾ റിമാൻഡിലാണ്. അമ്മയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിക്കുകയായിരുന്നു. കുട്ടിയുടെ നാലുവയസ്സുള്ള അനുജനെയും മാതാവിന്റെ സുഹൃത്തായ അരുൺ ആനന്ദ് ആക്രമിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴി കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി തീരുമാനമെടുത്തത്. അമ്മയെ പ്രധാന സാക്ഷിയാക്കി അരുൺ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം.

എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതോടെയാണ് പേരിന് വേണ്ടി കേസെടുത്തത്. ജുവനൈൽ ജസ്റ്റീസ് ആക്ടിലെ വകുപ്പുകൾ ചുമത്തിയതുമില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP