Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

19-ാം വയസ്സിൽ നൊന്തുപെറ്റ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ പെൺകുട്ടി 38 വർഷത്തിന് ശേഷം പിടിയിൽ; പ്രസവിച്ചതിന് പിന്നാലെ ബ്‌ളാങ്കറ്റിൽ പൊതിഞ്ഞ് ഓടയിലെറിഞ്ഞ കുഞ്ഞിനെ വഴിയാത്രികൻ കണ്ടതോടെ കേസ്; വിവരമറിഞ്ഞ് ഓടിയെത്തി ആൻഡ്രൂ ജോൺ ഡോ എന്ന് പേരുവിളിച്ച് പൊന്നോമനയ്ക്ക് അന്ത്യവിശ്രമമൊരുക്കി നാട്ടുകാർ; ഡിഎൻഎ-ജെനിറ്റിക് ജീനോളജി പരിശോധനകളിലൂടെ കുറ്റം തെളിയിച്ച് അമേരിക്കൻ പൊലീസ് ആ അമ്മയെ അറസ്റ്റ് ചെയ്തത് ആൻഡ്രൂവിന്റെ 38-ാം ജന്മദിനത്തിൽ

19-ാം വയസ്സിൽ നൊന്തുപെറ്റ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ പെൺകുട്ടി 38 വർഷത്തിന് ശേഷം പിടിയിൽ; പ്രസവിച്ചതിന് പിന്നാലെ ബ്‌ളാങ്കറ്റിൽ പൊതിഞ്ഞ് ഓടയിലെറിഞ്ഞ കുഞ്ഞിനെ വഴിയാത്രികൻ കണ്ടതോടെ കേസ്; വിവരമറിഞ്ഞ് ഓടിയെത്തി ആൻഡ്രൂ ജോൺ ഡോ എന്ന് പേരുവിളിച്ച് പൊന്നോമനയ്ക്ക് അന്ത്യവിശ്രമമൊരുക്കി നാട്ടുകാർ; ഡിഎൻഎ-ജെനിറ്റിക് ജീനോളജി പരിശോധനകളിലൂടെ കുറ്റം തെളിയിച്ച് അമേരിക്കൻ പൊലീസ് ആ അമ്മയെ അറസ്റ്റ് ചെയ്തത് ആൻഡ്രൂവിന്റെ 38-ാം ജന്മദിനത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: എത്രമറയ്ക്കാൻ ശ്രമിച്ചാലും കുറ്റകൃത്യത്തിന്റെ ഏതെങ്കിലും ഒരു തെളിവ് കാലമേറെ കഴിഞ്ഞാലും ദൈവം കാത്തുവയ്ക്കും. ഈ വിശ്വാസം അന്വർത്ഥമാക്കുകയാണ് അമേരിക്കയിൽ നടന്ന ഒരു സംഭവം. നൊന്തുപെറ്റ ഒരു ചോരക്കുഞ്ഞിനെ ഒരു പത്തൊമ്പതുകാരി കൊലപ്പെടുത്തി വഴിയോരത്ത് ഉപേക്ഷിക്കുന്നു. ഒരു വഴിയാത്രികൻ കണ്ടതോടെ അക്കാര്യം പൊലീസും നാട്ടുകാരും അറിയുന്നു. ജനിച്ച് രണ്ടുമണിക്കൂർ മാത്രം പിന്നിടുമ്പോഴേക്കും കൊല്ലപ്പെട്ട കുഞ്ഞിനെ സ്വന്തം പൊന്നോമനയെപോലെ കരുതി നാട്ടുകാർ തന്നെ ആൻഡ്രൂ ജോൺ ഡോ എന്ന് വിളിച്ചു. അവന് വേണ്ടി ശുഭ്രവസ്ത്രങ്ങൾ അണിയിച്ച് കല്ലറയൊരുക്കി സംസ്‌കരിച്ചു. ആയിരങ്ങൾ പങ്കെടുത്ത സംസ്‌കാരം.

എന്നാൽ ഒരാൾ മാത്രം ഇക്കാര്യം മറന്നില്ല. അവനെ വഴിയോരത്ത് തണുത്തുറഞ്ഞ നിലയിൽ ഓടയിൽ കണ്ടെത്തിയ ലീ ലിറ്റ്‌സ്. അവന്റെ കല്ലറയിൽ പതിവായി എത്തിയ ലീ ലിറ്റ്‌സ് ഈ കുറ്റം തെളിയിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതാണ് ഇപ്പോൾ കൊലയാളി അവന്റെ അമ്മ തന്നെയെന്ന് 38 വർഷത്തിന് ശേഷം കണ്ടെത്തുന്നതിലേക്ക് ഈ കേസിനെ നയിച്ചിരിക്കുന്നത്.

ഇങ്ങനെയൊരു സംഭവമേ മറന്ന നിലയിലാണ് അവന്റെ അമ്മ ബെൻടാസ് തന്റെ കുടുംബത്തോടൊപ്പം പിന്നീട് ഇത്രയും കാലം ജീവിച്ചത്. പക്ഷേ, കൊലപാതകം നടന്ന് ഇത്രയും കാലത്തിനുശേഷം അറസ്റ്റിലാകുമ്പോൾ താൻ അന്നേരം ബുദ്ധിശൂന്യ ആയിരുന്നുവെന്നും അങ്ങനെ ചെയ്തതെന്നുമാണ് ആ അമ്മ മൊഴി നൽകിയത്. യുഎസിലെ ദക്ഷിണ ഡാകോട്ടിയിലെ സീയോക്‌സ് വെള്ളച്ചാട്ടത്തിന് സമീപത്താണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. 1981 ഫെബ്രുവരി 28ന് ആയിരുന്നു സംഭവം. ഈ പരിസരത്ത് യാത്ര ചെയ്യുമ്പോഴാണു ലീ ലിറ്റ്‌സ് ആ കാഴ്ച കണ്ടത്. വഴിയരികിലെ ഓടയിൽ ഒരു ബ്ലാങ്കറ്റിന്റെ തുമ്പ്. വാഹനം നിർത്തി പുറത്തിറങ്ങി ഈ ബ്ലാങ്കറ്റ് എടുത്തു പരിശോധിച്ചപ്പോൾ തണുത്തുറഞ്ഞ ചോരക്കുഞ്ഞിന്റെ മൃതദേഹം.

ഇതോടെ വിവരം പൊലീസിൽ അറിയിക്കപ്പെട്ടു. നാട്ടുകാരും എത്തി. ആരാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്ന് ആർക്കും ഒരു ഊഹവും ഉണ്ടായില്ല. കുഞ്ഞിനെ കിടങ്ങിൽ ഉപേക്ഷിച്ച് 24 മണിക്കൂർ കഴിഞ്ഞപ്പോഴാണു മൃതദേഹം കണ്ടെത്തുന്നതെന്ന് പിന്നീട് പരിശോധനകളിൽ മനസ്സിലായി. ജനിച്ചതിനുശേഷം ഏകദേശം രണ്ടു മണിക്കൂർ മാത്രമാണ് ആ കുഞ്ഞ് ജീവിച്ചതെന്നും തെളിഞ്ഞു. പൊക്കിൾ കൊടിപോലും മുറിക്കാതെയും പ്‌ളാസന്റ നീക്കാതെയും ചോരയിൽ കുളിച്ചാണ് മൃതദേഹം കണ്ടത്. ഇതോടെ കുഞ്ഞിനെ വലിച്ചെറിഞ്ഞതാണ് ഓടയിലേക്ക് എന്ന സംശയം ബലപ്പെട്ടു.

ഇത്തരത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ട പൊന്നോമനയെ ഒരു നോക്കുകാണാൻ ജനം പ്രവഹിച്ചു. സിയോക്‌സ് ഫാൾസുകാർ അവന് ആൻഡ്രൂ ജോൺ എന്ന് പേരിട്ടു. അലങ്കരിച്ച ശവമഞ്ചമൊരുക്കി ശുഭ്രവസ്ത്രങ്ങൾ ധരിപ്പിച്ച് കളിപ്പാട്ടങ്ങളും പാവകളും നിറച്ച് അവർ അവന് കല്ലറതീർത്ത് അന്ത്യ വിശ്രമമൊരുക്കി. പക്ഷേ, പിന്നീട് കാലം ചെ്ല്ലുമ്പോൾ നാട്ടുകാർ ഇതെല്ലാം മറന്നു. കേസും പിന്നീട് അധികം അന്വേഷിക്കപ്പെട്ടില്ല. പക്ഷേ, ഇടവേളകളിൽ ഈ കല്ലറ സന്ദർശിച്ചിരുന്നു ലീ ലിറ്റ്‌സ്. ഈ കഴിഞ്ഞ 38 വർഷവും ലിറ്റ്‌സും നാട്ടുകാരിൽ ചിലരും ഇവിടം സന്ദർശിച്ചും പൂക്കളർപ്പിച്ചും അവനെ ഓർത്തുകൊണ്ടിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ പത്തുവർഷത്തിനിടെ കേസ് വീണ്ടും ചൂടുപിടിക്കുന്നത്. ജനിച്ചയുടൻ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുത്ത ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഒന്നുകൂടെ ശക്തമായി. ഡിഎൻഎ പരിശോധന അടക്കമുള്ള കാര്യങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചു. ഇതിനായി മൃതദേഹം പുറത്തെടുത്ത് അസ്ഥികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഈ കാലമായപ്പോഴേക്കും യുഎസ് പൊലീസിന്റെ കൈവശം ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ ഡിഎൻഎ സാമ്പിൾ ഉണ്ടായിരുന്നു. ഇതൊന്നും യോജിച്ചില്ല. എന്നാൽ പൊലീസ് ശ്രമം വിട്ടില്ല. ഇതിനിടെ ഏറ്റവും പുതിയ ശാസ്ത്രസങ്കേതങ്ങളും ഡിഎൻഎ-ജീൻ പരിശോധനയ്ക്ക് തയ്യാറായിരുന്നു.

ഈ വർഷം ജനുവരിയിൽ ജെനിറ്റിക് ജീനോളജി സാങ്കേതിക വിദ്യ ഉപയോഗിച്ച് 38 വർഷത്തിന് ശേഷം ഒരു തെളിവ് ലഭിച്ചു. രക്തബന്ധത്തിലുള്ള കുടുബത്തിന്റെ പരമ്പരാഗതമായ ജീനുകളുടെ അടക്കമുള്ള വിവരങ്ങൾ പരിശോധിച്ച് വിവരം കണ്ടെത്തുന്ന ഈ സാങ്കേതിക വിദ്യയിലൂടെ തെളിവ് ലഭിച്ചതോടെ കാര്യങ്ങൾ മുന്നോട്ടുനീങ്ങി. തുടർ വിവര ശേഖരണങ്ങളിൽ ഡിഎൻഎ പരിശോധിച്ച് തെരേസ ബെൻടാസാണു കുഞ്ഞിന്റെ അമ്മയെന്നു കണ്ടെത്തി. കൊലക്കുറ്റം ചുമത്തി മാതാവ് ബെൻടാസിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. അവരുടെ ഡിഎൻഎ കണ്ടെത്തുന്നതിനായി ബെൻടാസ് ഉപയോഗിച്ച സിഗരറ്റ്, ബിയർ ബോട്ടിലുകൾ എന്ന് രഹസ്യമായി ശേഖരിച്ച് ജീൻ പരിശോധന പൂർത്തിയാക്കിയ ശേഷമായിരുന്നു അറസ്റ്റ്. അങ്ങനെ കഴിഞ്ഞമാസം ഫെബ്രുവരി 27ന്, ആൻഡ്രുവിന്റെ 38ാം ജന്മദിനത്തിൽ തന്നെ മാതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായി.

അതേസമയം, കുഞ്ഞിന്റെ പിതാവിനെ കേസിൽ പ്രതിയാക്കിയിട്ടില്ല. തന്റെ കുഞ്ഞ് മരിച്ചെന്ന വിവരം പോലും പിതാവ് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിന്റെ കുടുംബം സീയോക്‌സ് ഫാൾസിൽനിന്ന് ഉള്ളവരായതിനാലാണ് കുറ്റം തെളിഞ്ഞത്. മുൻപ് മരിച്ചവരുടെ അടക്കമുള്ള വിവരങ്ങൾ ഉപയോഗിച്ച് ആൻഡ്രുവിന്റെ കുടുംബത്തിന്റെ വിവരങ്ങൾ കണ്ടെത്തിയതോടെയാണ് മാതാവ് ബെൻടാസ് തന്നെ കുഞ്ഞിനെ കൊന്നതെന്ന നിലയിൽ അന്വേഷണം പുരോഗമിച്ചത്.

കുടുംബത്തോടും സുഹൃത്തുക്കളോടും ഗർഭിണിയാണെന്ന വിവരം പറഞ്ഞിരുന്നില്ല. തനിച്ചായിരുന്നു താമസിച്ചിരുന്നതെന്നും അക്കാലത്താണ് കുഞ്ഞ് പിറന്നതെന്നും ആണ് അവർ മൊഴി നൽകിയത്. താൻ ബുദ്ധിശൂന്യയായിരുന്നു എന്നായിരുന്നു പ്രതികരണം. 1981ൽ കുഞ്ഞിന്റെ ശവസംസ്‌കാരത്തെക്കുറിച്ചുള്ള വാർത്ത കണ്ടിരുന്നു എങ്കിലും അത് തന്റെ കുഞ്ഞാണെന്ന് കരുതിയിരുന്നില്ലെന്ന് ആണ് ബെൻടാസ് പറയുന്നത്. പിന്നീട് വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന ഇവർക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്. എന്നാൽ അത് തന്റെ കുഞ്ഞാണെന്ന് വിശ്വസിക്കാൻ അവർ തയാറായില്ല. നിലവിൽ രണ്ടു കുഞ്ഞുങ്ങളാണു ബെൻടാസിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP