Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിഞ്ചുമക്കളെ അച്ഛൻ പീഡിപ്പിക്കുന്നെന്നു സംശയം; എട്ടും മൂന്നും വയസുള്ള പെൺമക്കളെ അമ്മ കഴുത്തറുത്തു കൊന്നു; രാജ്യത്തെ നടുക്കിയ സംഭവം ഹൈദരാബാദിൽ

പിഞ്ചുമക്കളെ അച്ഛൻ പീഡിപ്പിക്കുന്നെന്നു സംശയം; എട്ടും മൂന്നും വയസുള്ള പെൺമക്കളെ അമ്മ കഴുത്തറുത്തു കൊന്നു; രാജ്യത്തെ നടുക്കിയ സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: സ്വന്തം അച്ഛൻ തന്നെ പിഞ്ചുമക്കളെ പീഡിപ്പിക്കുന്നെന്ന സംശയത്തെ തുടർന്ന് അമ്മ മക്കളെ കഴുത്തറുത്തു കൊന്നു. എട്ടും മൂന്നു വയസ്സുള്ള പെൺകുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്.

രാജ്യത്തെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത് ഹൈദരാബാദിലാണ്. ബുധനാഴ്ച വൈകുന്നേരമാണു സംഭവം.

വ്യാപാരിയായ വിനയ് ചുത്‌കെയുടെയും എംബിഎ ബിരുദധാരിയായ രജിനിയുടെയും മക്കളായ അശ്വിക (എട്ട്), അവിഷ്‌ക (മൂന്ന്) എന്നവരാണ് കൊല്ലപ്പെട്ടത്. രജിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊട്ടിയ കുപ്പിയുടെ ചില്ലുകൊണ്ടാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് രജിനി പൊലീസിനോട് സമ്മതിച്ചു. കുട്ടികളെ ഭർത്താവ് പീഡിപ്പിക്കുന്നുണ്ടായിരുണ്ടെന്നും രജിനി പൊലീസിനു മൊഴി നൽകി.

ബുധനാഴ്ച രാത്രി വിനയ് വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. രാത്രി 9.45ഓടെ വീട്ടിലെത്തിയ വിനയ് കണ്ടതു വീട് അടച്ചിട്ടിരിക്കുന്നതാണ്. രജിനിയും വീട്ടിലില്ലായിരുന്നു. വീടിനുള്ളിൽ കട്ടിലിലും ബാത്ത് റൂമിലുമായി രക്തത്തിൽ കുളിച്ച നിലയിൽ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ വിനയ് കണ്ടെത്തി. കൊലപാതകത്തിനുശേഷം ശരീരത്തിൽ പറ്റിയ ചോര കഴുകിക്കളയാൻ പോയിരുന്ന രജിനി അധികം വൈകാതെ വീട്ടിലെത്തുകയും ചെയ്തു. താൻ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് അവർ സമ്മതിച്ചു. ഇതിനിടെ, പീഡനത്തിൽ നിന്ന് മക്കൾക്കു താൻ മോചനം നൽകിയെന്ന് ഒരു സുഹൃത്തിന് രജിനി എസ്എംഎസ് അയക്കുകയും ചെയ്തു.

മക്കളെ ഭർത്താവു കഴിഞ്ഞ ആറുമാസമായി പീഡിപ്പിക്കാറുണ്ടെന്നാണു യുവതിയുടെ മൊഴി. തന്നെ മോശമായ രീതിയിൽ സ്പർശിച്ചെന്ന് മൂത്തമകൾ പറഞ്ഞതായും അച്ഛന്റെ സാന്നിദ്ധ്യത്തിൽ എപ്പോഴും അവൾ ഭയന്നു വിറയ്ക്കാറുണ്ടായിരുന്നെന്നും രജിനി പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും ഒരാഴ്ച മുമ്പ് തർക്കത്തിലേർപ്പെട്ടിരുന്നു. എന്നാൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. മഹാരാഷ്ട്രയിൽ താമസിച്ചിരുന്ന കുടുംബം അടുത്തിടെയാണ് ഹൈദരാബാദിലേക്ക് താമസം മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP