Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശ്ലീല ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ... ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ... ഓഡിയോ ക്ലിപ്പുകൾ...; നാലായിരത്തോളം ഡിജിറ്റൽ തെളിവുകളിൽ തെളിയുന്നത് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും കാമകേളികൾ; കുടുങ്ങിയവരിൽ ബിജെപി-കോൺഗ്രസ് നേതാക്കൾ അടക്കം എട്ട് മന്ത്രിമാർ; തേൻ കെണിയിൽ പെട്ടത് 13 ഐഎഎസുകാർ; ഒളിക്യാമറകളിൽ ബ്യൂറോക്രാറ്റുകളേയും രാഷ്ട്രീയക്കാരേയും കുടുക്കിയത് അഴിമതിക്ക് പുതുവേഗം നൽകാൻ; മധ്യപ്രദേശിലെ ഹണിട്രാപ് വിരൽ ചൂണ്ടുന്നതും സോളാർ മോഡൽ

അശ്ലീല ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ... ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ... ഓഡിയോ ക്ലിപ്പുകൾ...; നാലായിരത്തോളം ഡിജിറ്റൽ തെളിവുകളിൽ തെളിയുന്നത് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും കാമകേളികൾ; കുടുങ്ങിയവരിൽ ബിജെപി-കോൺഗ്രസ് നേതാക്കൾ അടക്കം എട്ട് മന്ത്രിമാർ; തേൻ കെണിയിൽ പെട്ടത് 13 ഐഎഎസുകാർ; ഒളിക്യാമറകളിൽ ബ്യൂറോക്രാറ്റുകളേയും രാഷ്ട്രീയക്കാരേയും കുടുക്കിയത് അഴിമതിക്ക് പുതുവേഗം നൽകാൻ; മധ്യപ്രദേശിലെ ഹണിട്രാപ് വിരൽ ചൂണ്ടുന്നതും സോളാർ മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: രാജ്യത്തെ ഏറ്റവും വലിയ ലൈംഗികവിവാദത്തിന് തുടക്കംകുറിച്ച് മധ്യപ്രദേശിൽ 'ഹണിട്രാപ്പി'ന്റെ തെളിവുകൾ പുറത്തുവന്നതോടെ കുടുങ്ങിയത് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പ്രമുഖർ. കേസിൽ ഭോപാൽ പൊലീസ് ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കെണിയിൽ പെട്ടവരുടെ 'ഹിറ്റ്ലിസ്റ്റ്' തയ്യാറാക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇതിൽ 13 ഐഎഎസ് ഉദ്യോഗസ്ഥരും പെടുമെന്നാണ് പുതിയ വിവരം. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം ഉൾപ്പെട്ട കേസിൽ പൊലീസ് ഇതുവരെ ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് സംഘത്തെയാണ് വലയിലാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സോളാർ അഴിമതിയിൽ കേരളം ചർച്ച ചെയ്ത വിവാദത്തിന് സമാനമാണ് മധ്യപ്രദേശിലും ചർച്ചയാകുന്നത്. സോളാറിലേതിന് സമാനമായി രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും അഴിമതിക്ക് ഒത്താശ ചെയ്യാൻ നടത്തിയ കാമകേളിയാണ് പുറത്തു വരുന്നത്.

മധ്യപ്രദേശിലെ ബിജെപി കോൺഗ്രസ് നേതാക്കൾ അടക്കം ഏട്ട് മുൻ മന്ത്രിമാർ വരെ ഹണിട്രാപ്പിൽ കുടുങ്ങിയതായാണ് വിവരം. സംസ്ഥാനത്തെ 13 ഉന്നത ഉദ്യോഗസ്ഥരെ സംഘം കെണിയിൽ പെടുത്തി പണം തട്ടി. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അന്വേഷണസംഘം പുറത്തിവിട്ടിട്ടില്ല. കേസിൽ പിടിയിലായ ശ്വേതാ ജയ്ൻ, ബർക്കാ സോണി, ആരതി ദയാൽ ശ്വതാ സ്വപിനിൽ, നമിസേക്ക് എന്നിവരിൽ നിന്നും 4000 ത്തിലധികം അശ്ലീല ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഹോട്ടൽ മുറികളിൽ നിന്നും ഒളിക്യാമറകൾ ഉപയോഗിച്ച് പകർത്തിയ ഫോട്ടോകളും ലൈംഗിക ചുവയോടെയുള്ള ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ഇതിലുണ്ട്. ഇവ ഫോറൻസിക്ക് പരിശോധനക്കായി അയച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. ഇതിൽ നിന്നാണ് രാഷ്ട്രീയക്കാരുടെ പേരുകൾ പൊലീസിന് കിട്ടിയത്.

അശ്ലീലചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ സ്ഥാനമാനങ്ങൾ നോക്കാതെ പുറത്തുവിടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ പിടിയിലായ ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേതാ വിജയ് ജെയ്ൻ, ശ്വേതാ സ്വപ്നിൽ ജെയ്ൻ, ബർഖാ സോണി, ഓം പ്രകാശ് കോറി എന്നിവർക്കു പുറമെ അഞ്ച് പെൺകുട്ടികളെക്കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. ഇൻഡോർ മുനിസിപ്പൽ കോർപറേഷനിലെ എൻജിനിയർ ഹർഭജൻ സിങ് എന്ന യുവാവിന്റെ പരാതിയാണ് സംഘത്തെ കുടുക്കാൻ സഹായിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കണ്ടെത്തിയത് ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സെക്സ് റാക്കറ്റിനെയാണ്.

അറസ്റ്റിലായ ബർക്കാ സോണി കോൺഗ്രസിന്റെ മുൻ ഐറ്റി സെൽ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്. മറ്റൊരു പ്രതിയായ ശ്വേതാ ജെയിൻ തന്റെ പെൺവാണിഭ സംഘ നടത്തിയിരുന്നത് ബിജെപി എംഎൽഎ ബിജേന്ദ്ര പ്രതാപി സിങ്ങ് നൽകിയ വാടകകെട്ടിടത്തിലാണ്. സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. 5 പ്രതികളും സമാന്തരമായി പ്രത്യേക സംഘങ്ങളാക്കിയാണ് പ്രവർത്തിച്ചിരുന്നത്. കോളേജ് വിദ്യാർത്ഥികളെയും ലൈംഗിക തൊഴിലാളികളെയും ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വൻതുകയും ആർഭാട ജീവിതവുമാണ് ഇവർ സംഘത്തിലെ സ്ത്രീകൾക്ക് നൽകിയിരുന്നത്. പ്രതികളായ ശ്വേതാ ജെയിനും ബർക്കാ സോണിക്കും സംസ്ഥാനത്തിന് അകത്തും പുറത്തു ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ മറാത്താവാഡയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവുമായി ഇവർ ഇടപാടുകൾ നടത്തിയിരുന്നു.

ഇൻഡോർ മുനിസിപ്പിൽ കോർപ്പറേഷനിലെ എൻജിനീയരാ ഹർഭജൻ സിങ്ങ് എന്ന വ്യക്തിയെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാളിൽ നിന്ന് 3 കോടി തട്ടാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചു എന്നായിരുന്നു പൊലീസിൽ നൽകിയ പരാതി. ഈ പരാതി അന്വേഷിച്ചപ്പോഴാണ് മധ്യപ്രദേശിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കുന്ന നിർണായ വിവരങ്ങൾ പുറത്തുവന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ 18 വയസ്സുള്ള പെൺകുട്ടിയിൽ നിന്നാണ് അന്വേഷണ സംഘം ഹണിട്രാപ്പ് സംഘത്തിലേക്ക് എത്തിച്ചേർന്നത്. ആരതി ദയാലും പൊലീസിനോട് കുറ്റസമ്മതം നടത്തിിട്ടുണ്ട്. പത്താംക്ലാസിൽ 95 ശതമാനം മാർക്ക് വാങ്ങിയാണ് ആരതി ജയിച്ചത്. പ്ലസ് ടുവിൽ 78 ശതമാനവും. ഒന്നര വർഷം മുമ്പ് ഭോപ്പാലിൽ എത്തിയതോടെയാണ് വാണിഭ സംഘത്തിലെ പ്രധാനിയായി ആരതി മാറിയത്.

മധ്യപ്രദേശ് സർക്കാരിനെ പിടിച്ചുകുലുക്കിയ 'വ്യഭിചാരക്കെണി'സംഘം ഉന്നതരെ വശീകരിക്കാൻ കോളേജ് വിദ്യാർത്ഥിനികളെ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിനു നേതൃത്വം നൽകിയ ശ്വേതാ ജെയ്‌നാണ് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കുമുമ്പിലെത്തിച്ചത്.12 ഉന്നതോദ്യോഗസ്ഥരും മധ്യപ്രദേശ് സർക്കാരിലെ എട്ടു മുന്മന്ത്രിമാരും കോൺഗ്രസ്, ബിജെപി. നേതാക്കളുമടക്കമുള്ളവർ വിവാദത്തിലകപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കെണിയിൽപ്പെടുത്തിയ സംഘത്തിലെ അഞ്ചുസ്ത്രീകളും ഒരു പുരുഷനും നേരത്തേ പൊലീസിന്റെ പിടിയിലായിരുന്നു. പ്രതികളിൽനിന്നു പിടിച്ചെടുത്ത തെളിവുകളിൽനിന്നാണ് ഉന്നതർ ഉൾപ്പെട്ട വിവരം പുറത്തായത്. ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികൾക്കുവേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു പ്രധാനലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത് ചെയ്തതെന്നും ശ്വേത പൊലീസിനോടു പറഞ്ഞു.

അറസ്റ്റിലായ കോളേജ് വിദ്യാർത്ഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒപ്പമിച്ചിരുത്തിയും ചോദ്യംചെയ്തു. സംസ്ഥാനത്തെ പ്രശസ്തമായ കോളേജിൽ ചേരുന്നതിനായാണ് താൻ ശ്വേതയെ കണ്ടതെന്നും സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് അവർ പറഞ്ഞതെന്നും മോണിക്ക സംഘത്തോടു പറഞ്ഞു. തുടക്കത്തിൽ, ശ്വേതയുടെ വാഗ്ദാനങ്ങൾ തള്ളി മോണിക്ക നാട്ടിലേക്കു തിരിച്ചുപോയി. എന്നാൽ, തട്ടിപ്പുസംഘത്തിലെ ആരതി ദയാൽ എന്ന സ്ത്രീ മോണിക്കയുടെ അച്ഛനെക്കണ്ട് പഠനച്ചെലവ് തന്റെ എൻ.ജി.ഒ. ഏറ്റെടുക്കാമെന്ന് വാഗ്ദാനംചെയ്തു. സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാൽ അച്ഛൻ പതിനെട്ടുകാരിയായ മോണിക്കയെ ആരതിക്കൊപ്പമയക്കുകയായിരുന്നു. പിന്നീട് സർക്കാർ എൻജിനിയറായ ഹർഭജൻ സിങ്ങിന് വഴങ്ങാൻ ആരതി മോണിക്കയെ നിർബന്ധിച്ചു. അതിന്റെ ദൃശ്യങ്ങൾ പകർത്തിയ ആരതി ഹർഭജനിൽനിന്ന് മൂന്നുകോടിരൂപ ആവശ്യപ്പെടുകയും ചെയ്തു. ഹർഭജൻ സംഘത്തിനെതിരേ പൊലീസിൽ പരാതിനൽകിയതോടെയാണ് വ്യഭിചാരക്കെണി സംഘത്തെക്കുറിച്ച് വിവരം പുറത്തുവരുന്നത്. കോളേജ് വിദ്യാർത്ഥികൾക്കുപുറമേ മുപ്പതിലധികം യുവതികളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

അതിനിടെ പെൺകെണി സംഘത്തിന്റെ സൂത്രധാര ശ്വേതാ ജെയ്ൻ ബിജെപി.ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളിൽനിന്ന് വിശദീകരണം തേടി. സുതാര്യ അന്വേഷണം നടക്കണമെന്നും സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും ബിജെപി. വക്താവ് ദീപക് വിജയ്വർഗിയ പറഞ്ഞു. 2008-ലെയും 2013-ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്കുവേണ്ടി ഇവർ പ്രചാരണം നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP