Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആപ്പിളിനെ വെല്ലുന്ന ഫോൺ ഉദ്ഘാടനം ചെയ്യാൻ പോകുന്ന വഴി മുതലാളിമാരെ പൊലീസ് പൊക്കി; മാംഗോ മൊബൈൽ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരെ അറസ്റ്റു ചെയ്തത് ബാങ്ക് ഓഫ് ബറോഡ നൽകിയ വഞ്ചനാ കേസിൽ; ജീവനക്കാരിയുടെ പരാതിയും അറസ്റ്റിലേക്ക് വഴിതെളിയിച്ചു; മൊബൈൽ ഫോൺ തട്ടിപ്പിനെ കുറിച്ചും അന്വേഷണം

ആപ്പിളിനെ വെല്ലുന്ന ഫോൺ ഉദ്ഘാടനം ചെയ്യാൻ പോകുന്ന വഴി മുതലാളിമാരെ പൊലീസ് പൊക്കി; മാംഗോ മൊബൈൽ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരെ അറസ്റ്റു ചെയ്തത് ബാങ്ക് ഓഫ് ബറോഡ നൽകിയ വഞ്ചനാ കേസിൽ; ജീവനക്കാരിയുടെ പരാതിയും അറസ്റ്റിലേക്ക് വഴിതെളിയിച്ചു; മൊബൈൽ ഫോൺ തട്ടിപ്പിനെ കുറിച്ചും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആപ്പിളിനെ വെല്ലുന്ന വിധത്തിലുള്ള സ്മാർട്ട് ഫോണുമായി മലയാളികളുടെ സ്വന്തം മൊബൈൽ കമ്പനി എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ മാംഗോ ഫോൺ ഉടമകൾ അറസ്റ്റിൽ. എം ഫോൺ ഉടമകൾ ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് അറസ്റ്റിലായത്. ബാങ്ക് ഓഫ് ബറോഡ നൽകിയ തട്ടിപ്പു കേസിലാണ് അറസ്റ്റ്്. വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കൊച്ചി ലേമെറിഡിയനിൽ ആപ്പിളിനെ വെല്ലുന്ന എം ഫോൺ ഉദ്ഘാടനം ചെയ്യാൻ എത്തിയ വേളയിലാണ് ഇരുവരെയും ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്.

പുതിയ ഫോൺ ഇറക്കുന്നതും തട്ടിപ്പിന്റെ ഭാഗമായാണെന്നാണ് പൊലീസ് പറയുന്നത്. മാംഗോ ഫോൺ ലോഞ്ചിന് ഇവർ 30 ലക്ഷം രൂപയാണ് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനു നൽകിയിട്ടുള്ളത്. മാദ്ധ്യമങ്ങൾക്ക് കോടികളുടെ പരസ്യവും നല്കിയിരുന്നു. എം ഫോൺ മുതലാളിമാരുടെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് മറുനാടൻ മലയാളി വിശദമായി തന്നെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏറെയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടവയായിരുന്നു. ഇക്കാര്യം വിശദമായി തന്നെ മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പരയിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

കൊച്ചിയിലെ എസ്‌ബിറ്റിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയിൽ നിന്നും 13 കോടിയോളം രൂപ വായ്്പ്പയെടുത്ത് തിരിച്ചടക്കാത്തതിന്റെ പേരിൽ ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ഇങ്ങനെ എസ്‌ബിറ്റിക്ക് പണയപ്പെടുത്തിയ അതേ വസ്തു തന്നെ ബാങ്ക് ഓഫ് ബറോഡയ്ക്ക് പണയപ്പെടുത്തിയും അഗസ്റ്റിൻ സഹോദരങ്ങൾ തട്ടിപ്പുകാട്ടിയ കാര്യമാണ് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തത്. എസ്‌ബിറ്റിയിൽ വച്ച വസ്തുവിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ലോണെടുത്തിരുന്നു. 2.50 കോടി രൂപയായിരുന്നു വായ്‌പ്പ എടുത്തത്. ഇങ്ങനെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പു നടത്തിയ സംഭവത്തിലാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.

എഎംഡബ്ല്യു ട്രക്കുകളുടെ കേരളത്തിലെ ഡീലർമാരായിരുന്നു അഗസ്റ്റിൻ സഹോദരന്മാർ. ഈ കമ്പനിയുടെ പ്രവർത്തനം അവസാനിച്ചതോടെയാണ് ഇ്‌വർ മാംഗോ മൊബൈലുമായി രംഗപ്രവേശനം ചെയ്തത്. എന്നാൽ ഏഷ്യൻ മോട്ടോഴ്‌സ് അടക്കം മൂന്ന് കമ്പനികൾ ഇവർ ഉണ്ടാക്കിയിരുന്നു. ഏഷ്യൻ ടിമ്പേഴ്‌സ്, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയായിരുന്നു ഇവരുടെ കമ്പനികൾ. ഈ കമ്പനികളുടെ പേരിൽ ഇപ്പോഴും കേസുകൾ നിലവിലുണ്ട്.

ഇതിൽ സുപ്രധാനമായ തട്ടിപ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. 13.50 കോടി രൂപയാണ് എസ്‌ബിറ്റിയിൽ ഇന്നും ഇവർ വായ്‌പ്പയെടുത്തിരുന്നത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ട്രക്ക് പണയപ്പെടുത്തിയാണ് ഇങ്ങനെ വായ്‌പ്പ സമാഹരിച്ചത്. മറ്റ് ട്രക്കുകൾ വിറ്റു പോകുമ്പോൾ ലഭിക്കുന്ന പണം ബാങ്കിൽ അടയ്ക്കാമെന്നും വ്യവസ്ഥ ചെയ്തു. എന്നാൽ, ഈ പണം വേറെ അക്കൗണ്ടിലേക്ക് വകയിരുത്തി ബാങ്കിനെ ചതിക്കുകയാണ് ഇവർ ചെയ്തത്. കൊച്ചിയിലെ എസ്‌ബിറ്റിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയിൽ നിന്നുമായിരുന്നു ഇങ്ങനെ പണം വായ്‌പ്പയെടുത്തത്. ഇങ്ങനെ എസ്‌ബിറ്റിക്ക് പണയപ്പെടുത്തിയ അതേ വസ്തു തന്നെ പണയം വച്ചാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും പണമെടുത്തത്.

മാംഗോ ഫോണിന്റെ ഫ്രാഞ്ചൈസികളുടെ പേരിൽ പണപ്പിരിവ് നടത്താൻ പദ്ധതിയിട്ട് വരുന്നതിനിടെയാണ് ഇവർ അറസ്റ്റിലായിരിക്കുന്നത്. വയനാട് സ്വദേശികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ഈ മൊബൈൽ കമ്പനി എന്നതാണ് ഈ അന്വേഷണത്തിൽ വ്യക്തമായ കാര്യം. ഇതിനായി സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻ അംബാസിഡർമാരാക്കിയെന്നും ഇവർ പറഞ്ഞു. പറഞ്ഞതിൽ നിന്നും ഒരു മാസം വൈകി മാംഗോ മൊബൈൽ ഫോൺ ഇന്ന് രംഗത്തിറക്കുമെന്നാണ് മാംഗോയുടെ അണിയറ ശിൽപ്പികളുടെ അവകാശപ്പെട്ടിരുന്നത്. എന്ന് വൈകീട്ട് ഏഴ് മണി മുതൽ ചാനലിൽ ലോഞ്ചിങ് ഉണ്ടാകുമെന്ന് പത്രപ്പരസ്യത്തിലും ഉണ്ടായിരുന്നു.

ആപ്പിളിനെ വെല്ലുന്ന മാംഗോ ഫോൺ ഇന്ന് ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ട് മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ മുൻപേജ് പരസ്യമാണ് ഇവർ നൽകിയിരിക്കുന്നത്. ഇങ്ങനെ കോടികൾ മുടക്കി മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയതിന് പിന്നാലെയാണ് ഉടമകളെ പൊലീസ് അറസ്റ്റു ചെയ്തത്. ബാങ്കുകളെ കബളിപ്പിച്ച കേസിൽ അടക്കം നിരവധി തട്ടിപ്പു കേസിലെ പ്രതികളാണ് മാംഗോ ഫോണിന് പിന്നിലെ അണിയറ ശിൽപ്പികളായ അഗസ്റ്റിൻ സഹോദരന്മാർ. നേരത്തെ ഇവരുടെ മുൻ ജീവനക്കാരി നല്കിയ പരായിന്മേലും ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇതും ഇപ്പോൾ അറസ്റ്റിന് വഴിയൊരുക്കി.

മാതൃഭൂമിയിലും മനോരമയിലും, ദേശാഭിമാനിയിലും ഒന്നാം പേജിൽ ഒന്നാം ഫുൾപേജ് പരസ്യമാണ് മാംഗോ മൊബൈലിനെ കുറിച്ച് നൽകിയത്. ഇന്ന് ലേമെറിഡിയനിൽ വച്ചായിരുന്നു ഉദ്ഘാട ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് പൊലീസ് വളഞ്ഞിട്ടുണ്ട്. 'മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം' എന്ന കാപ്ഷനോടെയാണ് മൊബൈൽ ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ടുള്ള മാംഗോ ഫോണിന്റെ പരസ്യം. ഇതോടൊപ്പം ത്രീഡി സ്മാർട്ട് ഫോണിന്റെ ഫീച്ചേഴ്‌സ് വ്യക്തമാക്കികൊണ്ടുള്ള വിവരവും ഒന്നാം പേജ് പരസ്യത്തിലുണ്ടായിരുന്നു.

ഉടമകളെ കസ്റ്റഡിയിൽ എടുത്തതോടെ മാംഗോ ഫോൺ ലോഞ്ച് ഇന്ന് നടക്കാനും സാധ്യതയില്ല. കസ്റ്റഡിയിൽ എടുത്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി ഇന്ന് തന്നെ റിമാൻഡ് ചെയ്യും. ഇവരുടെ പേരിൽ നിരവധി സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടെന്നിരിക്കേ ഇവർക്കെതിരായ നിയമനടപടികൾ വരും ദിവസങ്ങളിലും മുറുകാനാണ് സാധ്യത. ബാങ്ക് ഓഫ് ബറോഡ നൽകിയ കേസിൽ ഒളിച്ചു കഴിയുകയായിരുന്നു ഇരുവരും ഇതുവരെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP