Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജ്യൂസിൽ ലഹരിമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ചിത്രങ്ങൾ എടുത്തശേഷം മതപരിവർത്തനത്തിന് ശ്രമിച്ചെന്ന കേസിൽ യുവാവ് കീഴടങ്ങി; താൻ മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ല; പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു, വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതായും പൊലീസ് മുമ്പാകെ മുഹമ്മദ് ജാസിമിന്റെ മൊഴി; തട്ടികോണ്ടുപോകാൻ ശ്രമിച്ചെന്ന പെൺകുട്ടിയുടെ ആരോപണവും നിഷേധിച്ചു; കോഴിക്കോട്ട് ലൗ ജിഹാദ് ആരോപണം ഉയർന്ന കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്

ജ്യൂസിൽ ലഹരിമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ചിത്രങ്ങൾ എടുത്തശേഷം മതപരിവർത്തനത്തിന് ശ്രമിച്ചെന്ന കേസിൽ യുവാവ് കീഴടങ്ങി; താൻ മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ല; പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു, വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതായും പൊലീസ് മുമ്പാകെ മുഹമ്മദ് ജാസിമിന്റെ മൊഴി; തട്ടികോണ്ടുപോകാൻ ശ്രമിച്ചെന്ന പെൺകുട്ടിയുടെ ആരോപണവും നിഷേധിച്ചു; കോഴിക്കോട്ട് ലൗ ജിഹാദ് ആരോപണം ഉയർന്ന കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് സരോവരം പാർക്കിൽവെച്ച് പെൺകുട്ടിക്ക് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതി ഉയർന്ന കേസിൽ പ്രതിയാ യുവാവ് കീഴടങ്ങി. നടുവണ്ണൂർ സ്വദേശി കാവിൽ കുറ്റിക്കണ്ടി വീട്ടിൽ മുഹമ്മദ് ജാസിം(19) ആണ് മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ സ്വമേധയാ ഹാജരായ യുവാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

നഗ്‌നവീഡിയോ കാണിച്ച് പണം അപഹരിക്കാൻ ശ്രമിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, ലൈംഗികമായി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുഹമ്മദ് ജാസിമിനെതിരേ കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. ഐ.പി.സി.384, 506, 376 വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കോഴിക്കോട് നഗരമധ്യത്തിലെ സരോവരം ബയോപാർക്കിൽ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്. തുടർന്ന് ദൃശ്യങ്ങൾ കാണിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നു. എതിർത്തപ്പോൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം താൻ മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് മുഹമ്മദ് ജാസിം പൊലീസിന് മുമ്പാകെ മൊഴി നൽകി. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും മുഹമ്മദ് ജാസിം പൊലീസിനോട് പറഞ്ഞു. തട്ടികോണ്ടുപോകാൻ ശ്രമിച്ചെന്ന പെൺകുട്ടിയുടെ പരാതിയും ഇയാൾ നിഷേധിച്ചു. മുഹമ്മദ് ജാസിമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇയാൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിൽ അന്വേഷണം നടത്തുന്ന എൻഐഎ സംഘം നാളെ ഇയാളെ ചോദ്യം ചെയ്യും. ഇതിനു ശേഷമേ ഇയാളെ കോടതിയിൽ ഹാജരാക്കൂ.

യുവാവിനെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. കോഴിക്കോട്ടുള്ള പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനിയായ പത്തൊമ്പതുകാരിയെ ജൂലായ് 25-ന് കോഴിക്കോട് ബൈപ്പാസ് റോഡിലെ സരോവരത്തെത്തിച്ച് ജാസിം പീഡിപ്പിച്ചെന്നാണ് കേസ്. പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിയുണ്ടായി. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ഏഴിന് വിദ്യാർത്ഥിനി സഞ്ചരിച്ച കാർ തടഞ്ഞുവച്ച് ജാസിം ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽകോളേജ് പൊലീസിന് കൈമാറുകയായിരുന്നു. പരാതി ലഭിച്ചതോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് 164 പ്രകാരമുള്ള മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. പീഡനം നടന്നത് മെഡിക്കൽകോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറി. മെഡിക്കൽ കോളേജ് സിഐ. മൂസ വള്ളിക്കാടൻ ആണ് യുവാവിനെ അറസ്റ്റുചെയ്തത്.

അതിനിടെ, മതപരിവർത്തനശ്രമമുണ്ടായെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്. സിറ്റി പൊലീസ് ചീഫ് എ.വി. ജോർജിന് പെൺകുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ തട്ടിക്കൊണ്ടു പോകുന്ന രംഗങ്ങളില്ലെന്നതും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണം തെളിയിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാക്കുന്നു. അതിനിടെ പൊലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന നിലപാടിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ. നേരത്തെ രക്ഷിതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്. ഇതേ തുടർന്നാണ് സംഭവത്തിൽ എൻഐഎ അന്വേഷണം തുടങ്ങിയത്.

അതേസമയം ലൗജിഹ് ആരോപണം സംഘപരിവാർ സംഘടനകൾ ഈ വിഷയത്തിൽ ഉയർത്തിയിരുന്നു. എന്നാൽ, പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നഗരത്തിൽ പ്രക്ഷോഭം നടത്തിയിരുന്നു. കൂടാതെ സിറ്റി പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധമാർച്ചും നടന്നു. വിഷയത്തിൽ യുവമോർച്ചയടക്കമുള്ള സംഘടനകളും ദേശീയ ന്യൂനപക്ഷ കമ്മീഷനും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ചലച്ചിത്ര സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ അലി അക്‌ബറിന്റെ നിരന്തരമായ ഇടപെടലുകളാണ് ഈ വിഷയം സജീവ ചർച്ചയാക്കിയത്.

നടുവണ്ണൂർ സ്വദേശി കാവിൽ മുഹമ്മദ് ജാസിം (19) ആണ് പ്രതി. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേർസണൽ സ്റ്റാഫിലെ അംഗത്തിന്റെ ബന്ധുവായ ഈ പ്രതിയെ പിടികൂടാൻ സ്വാധീനംമൂലം പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമിഷാക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് എൻ.ഐ.എ. ഇടപെട്ടത്. ഇത് കൃത്യമായ ലൗ ജിഹാദ് ആണെന്നാണ സംഘപരിവാർ സംഘടനാൾ പറയുന്നത്. എന്നാൽ ഇത് ലൗ ജിഹാദ് ആണെന്ന് പറയാൻ കഴിയില്ലെന്നും ഏതെങ്കിലും സംഘടനകൾക്ക് പങ്കുണ്ടെന്ന് പറയാൻ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കേസന്വേഷണ വിവരം ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ മൂസ വള്ളിക്കാടൻ പറയുന്നത്. കേസിൽ ഏതെങ്കിലും ഇസ്ലാമിക സംഘടനകർക്ക് പങ്കുണ്ടെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP