Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകന്റെ ബൈക്കിൽ നിർബന്ധിച്ച് പറഞ്ഞയച്ചത് ഭാര്യ; കാമുകിയെ കെട്ടാൻ വേണ്ടി മതം മാറിയതോടെ നാട്ടുകാർക്ക് സംശയമായി; മുഹമ്മദലിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത് ഇങ്ങനെ

ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകന്റെ ബൈക്കിൽ നിർബന്ധിച്ച് പറഞ്ഞയച്ചത് ഭാര്യ; കാമുകിയെ കെട്ടാൻ വേണ്ടി മതം മാറിയതോടെ നാട്ടുകാർക്ക് സംശയമായി; മുഹമ്മദലിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മുഹമ്മദലിയെ ഭാര്യയുടെ നിർദ്ദേശ പ്രകാരം കാമുകൻ കൊലപ്പെടുത്തിയത് മക്കളെ പ്രകൃതി വിരുദ്ധ പീഡനങ്ങളിൽ നിന്ന് രക്ഷിക്കാനോ? എന്നാൽ കാമുകനും കാമുകിക്കും വിവാഹം കഴിക്കാനായിരുന്നു കൊലയെന്നാണ് പൊലീസ് നിഗമനം. വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പൊലീസ് പിടിയിലായത്.

കോത്തഗിരി അറവേണു മമ്പണി മാവുക്കരെ ഈസ്റ്റിലെ മുഹമ്മദലിയെ (38) കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിൽ ഭാര്യ തെക്കേപ്പൊറ്റ ഉളികുത്താംപാടം ചോലക്കൽ വീട്ടിൽ സുലൈഖ (36), കാമുകൻ കുഴൽമന്ദം ചിതലി ചരപ്പറമ്പ് സ്വദേശി സുരേഷ് എന്ന മുഹമ്മദലി (38) എന്നിവരാണ് പിടിയിലായത്. 2015 ഏപ്രിൽ 11നാണ് സംഭവം. സുലൈഖ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നതായും സുരേഷ് മതം മാറിയതായും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നാട്ടുകാരുടെ സംശയമാണ് ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

കേസന്വേഷണം തണുത്തെന്ന ധാരണയിലാണ് സുലൈഖയെ വിവാഹം കഴിക്കാൻ രഹസ്യമായി സുരേഷ് മതം മാറി മുഹമ്മദലിയായത്. പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ സുലൈഖയെ മേട്ടുപ്പാളയത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സുരേഷിനെയും വലയിലാക്കി. എന്നാൽ കൊലപാതകത്തെ കുറിച്ച് സുലൈഖ പറയുന്നത് ഇങ്ങനെയാണ്-മുഹമ്മദാലി മക്കളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ സുലൈഖ വഴക്കുണ്ടാക്കുകയും ഭാര്യവീട്ടുകാർ മുഹമ്മദലിക്ക് താക്കീത് നൽകുകയും ചെയ്തു. തുടർന്ന് സുലൈഖ ഭർത്താവിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു. ഇതിന് സുരേഷിന്റെ സഹായം തേടിയെന്നും പറയുന്നു. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.

സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ- തെക്കേപ്പൊറ്റയിൽ മരപ്പണിക്കാരനായിരുന്ന മുഹമ്മദലി നാലു വർഷത്തോളമായി ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ പത്തിന് കോയമ്പത്തൂരിൽ ചികിത്സയ്ക്കായി പോയ മുഹമ്മദലിയുടെ മൃതദേഹം പിന്നീട് കഞ്ചിക്കോട് മലമ്പുഴ റോഡിൽ മൂച്ചിക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തി. അജ്ഞാത മൃതദേഹമെന്ന നിലയിൽ പൊലീസ് നൽകിയ പത്രപ്പരസ്യം കണ്ടെത്തിയ മുഹമ്മദലിയുടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസ് വീണ്ടും ലോക്കൽ പൊലീസിനെ ഏല്പിക്കുകയായിരുന്നു.

സുരേഷും സുലൈഖയും രണ്ടുവർഷമായി രഹസ്യബന്ധത്തിലായിരുന്നു. കൊയമ്പത്തൂരിൽ ചികിത്സയ്ക്കായി പോയ മുഹമ്മദലിയെ ആലത്തൂരിൽ നിന്ന് സുരേഷാണ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയത്. സുരേഷിനോടൊപ്പം പോയാൽ മതിയെന്ന് സുലൈഖ നിർബന്ധിച്ചിരുന്നു. കഞ്ചിക്കോട് മലമ്പുഴ റോഡിൽ മൂച്ചിക്കാട് വച്ച് സുരേഷ് മുഹമ്മദലിക്ക് മദ്യം നൽകി ബോധം കെടുത്തുകയും കുറ്റിക്കാട്ടിനടുത്ത് കിടന്ന വലിയ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊന്ന് സ്ഥലം വിടുകയുമായിരുന്നു. കൊലപാതകശേഷം മുഹമ്മദലിയുടെ മൊബൈൽ ഫോണിലെ സിം ഊരി പൊട്ടിച്ച് കളഞ്ഞ്‌ശേഷം ഫോൺ കൈവശം വച്ചു.

പ്രാരംഭഘട്ടത്തിൽ ചോദ്യം ചെയ്തതിൽ സുലൈഖ പൊലീസിനോട് നിർണായക വിവരങ്ങൾ മറച്ച് വച്ചു .മുഹമ്മദലി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നും പറഞ്ഞു. ഇതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്. 14 വർഷം മുമ്പാണ് മുഹമ്മദാലിയും സുലൈഖയും വിവാഹിതരായത്. 13ഉം 10ഉം വയസുമുള്ള രണ്ട് ആൺമക്കൾ ഇവർക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP