Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴി വേസ്റ്റ് തലവേദനയായപ്പോൾ മാലിന്യം നീക്കാനെത്തിയത് ഫെയ്‌സ് ബുക്ക് കൂട്ടായ്മ; പന്നി വേസ്റ്റ് എന്ന് കരുതിയ അവശിഷ്ടത്തിൽ പുരുഷ ജനനേന്ദ്രീയം കണ്ടത് നിർണ്ണായകമായി; തലയോട്ടിയിൽ രേഖാചിത്രം പിറന്നപ്പോൾ കൈവിരലുകൾ സത്യം പറഞ്ഞു; 1990ൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇസ്മായിലിൽ നിന്ന് ശേഖരിച്ച ഫിംഗർ പ്രിന്റ് കഥയുടെ ചുരുളഴിച്ചു; വേട്ടമൃഗത്തോട് എന്ന പോലെ അമ്മയെ കൊന്ന് തള്ളിയത് ഏക മകന്റെ സ്വത്തിനോടുള്ള മോഹം; ബിർജുവിന്റെ ക്രൂരതയിൽ നടുങ്ങി മുക്കം

കോഴി വേസ്റ്റ് തലവേദനയായപ്പോൾ മാലിന്യം നീക്കാനെത്തിയത് ഫെയ്‌സ് ബുക്ക് കൂട്ടായ്മ; പന്നി വേസ്റ്റ് എന്ന് കരുതിയ അവശിഷ്ടത്തിൽ പുരുഷ ജനനേന്ദ്രീയം കണ്ടത് നിർണ്ണായകമായി; തലയോട്ടിയിൽ രേഖാചിത്രം പിറന്നപ്പോൾ കൈവിരലുകൾ സത്യം പറഞ്ഞു; 1990ൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇസ്മായിലിൽ നിന്ന് ശേഖരിച്ച ഫിംഗർ പ്രിന്റ് കഥയുടെ ചുരുളഴിച്ചു; വേട്ടമൃഗത്തോട് എന്ന പോലെ അമ്മയെ കൊന്ന് തള്ളിയത് ഏക മകന്റെ സ്വത്തിനോടുള്ള മോഹം; ബിർജുവിന്റെ ക്രൂരതയിൽ നടുങ്ങി മുക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിലെ നിഗൂഢതയുടെ ചുരുളുകൾ അഴിച്ച് ക്രൈംബ്രാഞ്ചിന്റെ ശാസ്ത്രീ അന്വേഷണം തന്നെ. തിരുവമ്പാടിയിലെ പറമ്പിൽ കോഴിവേസ്റ്റ് അടക്കമുള്ള മാലിന്യം തള്ളുന്നതിനെതിരെ സമീപത്തെ യുവാക്കൾ അടക്കം ആ സമയത്ത് രംഗത്തുവന്നിരുന്നു. അവർ മാലിന്യം നീക്കം ചെയ്യുന്നതിനിടെ വലിയ പ്ലാസ്റ്റിക് ചാക്കിൽ മാലിന്യം കണ്ടെത്തി. വലിയ ചാക്കിലുള്ളതായതിനാൽ അത് പന്നിവേസ്റ്റ് ആയിരിക്കുമെന്നാണ് കരുതിയത്. മൃതദേഹം വികൃതമായ അവസ്ഥയിലായിരുന്നു. എന്നാൽ ശരീരഭാഗങ്ങളിൽ ജനനേന്ദ്രിയം അടക്കം കണ്ടതാണ് നിർണായകമായത്. ഇതോടെ കൊല്ലപ്പെട്ടത് മനുഷ്യനാണെന്ന് സ്ഥിരീകരിച്ചു. ഈ അന്വേഷണമാണ് കൊലയുടെ ചുരൾ അഴിച്ചത്.

കോഴിക്കോട് ചാലിയം കടപ്പുറത്തുനിന്നും ആദ്യം ഇടതു കൈ ലഭിക്കുന്നു. നാലു ദിവസങ്ങൾക്ക് ശേഷം വലതുകൈയും ലഭിച്ചു. ഈ കേസിൽ ലോക്കൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. പിന്നീട് അഞ്ചുദിവസം കഴിഞ്ഞ് 55 കിലോമീറ്റർ അകലെ മുക്കം തിരുവമ്പാടിക്കടുത്ത് കോഴിവേസ്റ്റും മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് വലിയ ചാക്കിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തുന്നത്. ഇതിനും അഞ്ചു മാസങ്ങൾക്ക് ശേഷമാണ് കടപ്പുറത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികൾക്ക് തലയോട്ടി ലഭിക്കുന്നത്.

ഭയന്നുപോയ കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും, പുറത്ത് പറഞ്ഞ് പുലിവാല് പിടിക്കേണ്ടെന്നായിരുന്നു അമ്മയുടെ ഉപദേശം. രണ്ടുദിവസത്തിന് ശേഷം സ്‌കൂളിൽ വെച്ച് കുട്ടി കടപ്പുറത്ത് വെച്ച് തലയോട്ടി കണ്ടെത്തിയ വിവരം കൂട്ടുകാരോട് പറഞ്ഞു. ആ കുട്ടി അച്ഛനോട് പറയുകയും അച്ഛൻ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കേസെടുക്കുകയുമായിരുന്നു. വിദഗ്ധ പരിശോധനയിൽ ഇതെല്ലാം ഒരാളുടേതാണെന്ന് കണ്ടെത്തി. എന്നാൽ ആരുടേതാണെന്ന് അറിയാൻ ഒരു തുമ്പും ലഭിച്ചിരുന്നില്ല. മൃതദേഹത്തിന്റെ ഫിംഗർപ്രിന്റ് എടുത്തത് തെളിച്ചമുണ്ടായിരുന്നില്ല. ഇത് ഹൈഡെഫനിഷൻ ടെക്നോളജി ഉപയോഗിച്ച് തെളിയിച്ചെടുത്ത്, സ്റ്റേറ്റ് ക്രൈംറിക്കാർഡ്സ് ബ്യൂറോയുടെ കൈവശമുള്ള രേഖകളുമായി ചേർത്തുപരിശോധിച്ചപ്പോഴാണ് മരിച്ചത് വണ്ടൂർ സ്വദേശിയായ ഇസ്മായിലാണെന്ന് വ്യക്തമായതെ്.

അന്വേഷണം ബിർജുവിലെത്തി. നാടുവിട്ടുപോയ ബിർജുവിനെ പിന്നീട് തമിഴ്‌നാട്ടിലെ നീലഗിരിയിൽ ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്ന് പിടികൂടിയെങ്കിലും അയാൾ രക്ഷപ്പെട്ടു. പിന്നീട് മുക്കത്ത് വെച്ച് ബിർജു ക്രൈംബ്രാഞ്ചിന്റെ പിടിയിൽ അകപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ട് കൊലപാതകങ്ങളും തെളിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി വെളിപ്പെടുത്തി. മലപ്പുറം വണ്ടൂർ പുതിയാത്ത് ഇസ്മയിൽ (48) ആണ് കൊല്ലപ്പെട്ടത്.പ്രതി പാലാ കുടുംബാംഗം ബിർജുവിനെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചു. അമ്മ ജയവല്ലിയുടെ കൊലപാതകത്തിലും ബിർജു കുറ്റം സമ്മതിച്ചു. കോഴിക്കോട് മുക്കം , ചാലിയം ഭാഗങ്ങളിൽനിന്നാണ് ഇസ്മയിലിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നത്.2014ൽ ജയവല്ലിയേും 2017 ൽ ഇസ്മയിലിനേയും കൊലപ്പെടുത്തുകയായിരുന്നു.

ജയവല്ലിയെ കൊലപ്പെടുത്താനും സ്വത്ത് തട്ടിയെടുക്കാനും ബിർജുവിന് സഹായി ഇസ്മയിലായിരുന്നു. ആത്മഹത്യയെന്ന് വരുത്തി തീർത്ത ആ കൊലപാതകം പുറത്തറിയാതിരിക്കാനും പണഇടപാടിൽ നിന്ന് രക്ഷപ്പെടാനുമാണ് ഇസ്മയിലിനെ കൊന്ന് ശരീരം പലഭാഗങ്ങളായി മുറിച്ച് ഉപേക്ഷിച്ചതെന്ന് ബിർജു പറഞ്ഞു. ഭൂസ്വത്ത് ധാരാളമുള്ള പാലാ കുടുംബത്തിലെ അംഗമാണ് ബിർജു. സ്വത്ത് വീതിച്ചപ്പോൾ ലഭിച്ച അഞ്ചേക്കൽ ബിർജു വിറ്റ് പണം ധൂർത്തടിച്ചു. വീണ്ടും പണത്തിനായി ജയവല്ലിയെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ബിർജുവും കുടുംബവും അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. പണം പലിശക്ക് കൊടുക്കുന്ന ഇടപാട് ജയവല്ലിക്ക് ഉണ്ടായിരുന്നു. ഇതിന്റെ എജന്റായി നിന്നിരുന്നത് ഇസ്മയിൽആണ്. അമ്മയിൽനിന്ന് പണം വാങ്ങി ഇസ്മയിൽ ബിർജുവിന് കൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ട് അമ്മയെ ബിർജു ബുദ്ധിമുട്ടിച്ചു. പണം തരില്ലെന്ന് അവർ തീർത്തു പറഞ്ഞു.

ഇതോടെ ജയവല്ലിയെ കൊലപ്പെടുത്താൻ ബിർജു തീരുമാനിച്ചു. ഭാര്യയേും മക്കളേയും ഭാര്യാവീട്ടിൽ പറഞ്ഞുവിട്ടശേഷം ഇസ്മയിലുമൊത്ത് വീട്ടിലെത്തി.കൊലചെയ്യാൻ രാവിലേയും ഉച്ചക്കും വന്നെങ്കിലും സാധിച്ചില്ല. വൈകിയിട്ട് എത്തിയപ്പോൾ ജയവല്ലി ഉറങ്ങുകയായിരുന്നു. കട്ടിലിന്റെ അഴിയിൽ കയർകെട്ടിവരിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഫാനിൽ സാരിയിൽ കെട്ടിത്തൂക്കുയായിരുന്നു. മരണം ആത്മഹത്യയെന്ന് വരുത്തിതീർത്തു. 2014ലാണ് കൊലപാതകം നടത്തിയത്. ഏകമകനായ ബിർജുവിലേക്ക് അമ്മയുടെ സ്വത്തുക്കൾ എത്തിചേരുകയും. ചെയ്തു. തുടർന്ന് വീട് വിൽക്കാൻ ബിർജു ശ്രമിച്ചു. 10 ലക്ഷം രൂപ അഡ്വാൻസ് കൈപറ്റി. ഇതറിഞ്ഞ് ഇസ്മയിൽ പണമാവശ്യപ്പെട്ട് ബിർജുവിനെ ശല്യപ്പെടുത്താൻ തുടങ്ങി. വീട്ടിലെത്തിയ ഇസ്മയിലെ മദ്യം കൊടുത്ത് മയക്കിക്കിടത്തി കഴുത്ത് വരിഞ്ഞ് കൊലപ്പെടുത്തി. പിന്നീട് പ്ലാസ്റ്റിക് ചരടുകളും സർജിക്കൽ ബ്ലേഡും വാങ്ങിയെത്തി ശരീരം പല ഭാഗങ്ങളായി മുറിച്ച് പ്ലാസ്റ്റിക് ചാക്കുകളിലാക്കി മുക്കം ചാലിയം ഭാഗങ്ങളിൽ പലയിടത്തായി കൊണ്ടിട്ടു. വേട്ടയാടുന്ന ശീലമുണ്ടായിരുന്ന ബിജുവിന് വേട്ടമൃഗങ്ങളെ കഷ്ണങ്ങളാക്കി പരിചയവുമുണ്ടായിരുന്നു. അതാണ് ഇസ്മയിലിന്റെ മൃതദേഹത്തിലും ചെയ്തത്.

മുക്കത്ത് കോഴി വേസ്റ്റ് ഇടുന്നതിൽ പ്രതിഷേധിച്ച് ആ ഭാഗത്തെ ഫേസ്‌ബുക്ക് കൂട്ടായ്മ മാലിന്യം നീക്കാൻ ശ്രമം തുടങ്ങി. മാലിന്യം നീക്കുന്നതിനിടെയാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇസ്മയിലിനെതിരേ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളിൽ നേരത്തെ കേസുകളുണ്ട്. തിരുവനന്തപുരം ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പൊലീസിനു ലഭിച്ചത്. 1991-ൽ മലപ്പുറം പൊലീസ് പിടികൂടിയപ്പോൾ ഇസ്മയിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. ഇതും മൃതദേഹത്തിൽനിന്നു ലഭിച്ച വിരലടയാളവും ഒത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്.

2017 ഓഗസ്റ്റ് 13-ന് ചാലിയം കടൽത്തീരത്തുനിന്ന് ബേപ്പൂർ പൊലീസിനു ലഭിച്ച തലയോട്ടി ഉപയോഗിച്ച് 2019 നവംബറിൽ രേഖാചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ അഞ്ചുദിവസം മുതൽ ഏഴുദിവസം വരെ പഴക്കമുണ്ടായിരുന്നു. അഗസ്ത്യമുഴിയിലെ റോഡരികിൽനിന്ന് ജൂലായ് ആറിനാണ് ഉടൽഭാഗം കണ്ടെത്തിയത്. കൈതവളപ്പ് കടൽത്തീരത്തു നിന്ന് ജൂൺ 28-ന് ഒരു കൈയുടെ ഭാഗവും ജൂലായ് ഒന്നിന് ചാലിയം കടൽത്തീരത്തുനിന്ന് രണ്ടാമത്തെ കൈയും കിട്ടി. ഇതെല്ലാം ഒരാളുടേതാണെന്ന് ഡിഎൻഎ. പരിശോധനയിൽ കണ്ടെത്തിയെന്നും വാർത്തസമ്മേളനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP