Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വന്തം മകളെ കൊലപ്പെടുത്തി കൊത്തിനുറുക്കിയത് മുസ്ലിം യുവാവുമായുള്ള പ്രണയം ഉപേക്ഷിക്കാൻ തയ്യാറാകാഞ്ഞതിനാൽ; അരവിന്ദ് തിവാരി പിടിയിലായത് പ്രിൻസിയുടെ കൊത്തിനുറുക്കിയ ശരീരഭാഗങ്ങൾ സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചതോടെ

സ്വന്തം മകളെ കൊലപ്പെടുത്തി കൊത്തിനുറുക്കിയത് മുസ്ലിം യുവാവുമായുള്ള പ്രണയം ഉപേക്ഷിക്കാൻ തയ്യാറാകാഞ്ഞതിനാൽ; അരവിന്ദ് തിവാരി പിടിയിലായത് പ്രിൻസിയുടെ കൊത്തിനുറുക്കിയ ശരീരഭാഗങ്ങൾ സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

താനെ: സ്വന്തം മകളെ കൊലപ്പെടുത്തി മൃതശരീരം കൊത്തിനുറുക്കി സ്യൂട്ട് കെയ്‌സിലാക്കിയ പിതാവ് പൊലീസ് പിടിയിലായത് ശരീര ഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ. മുസ്ലിം യുവാവുമായുള്ള മകളുടെ പ്രണയം അംഗീകരിക്കാനാവാതെയാണ് അരവിന്ദ് തിവാരി എന്ന നാൽപ്പത്തിയേഴുകാരൻ 22കാരിയായ മകൾ പ്രിൻസിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ടിറ്റ്‌വാലയിൽ പ്രിൻസിക്കൊപ്പമായിരുന്നു അരവിന്ദ് തിവാരി താമസിച്ചിരുന്നത്. പ്രിൻസിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തർപ്രദേശിലെ ജാൻപൂരിലാണ് താമസം. ബിരുദധാരിയായ പ്രിൻസി ജോലിക്ക് പോകാനാരംഭിച്ചിട്ട് ആറ് മാസമായി. ഒപ്പം ജോലി ചെയ്യുന്ന മുസ്ലിം യുവാവുമായി പ്രിൻസി പ്രണയത്തിലായി. ഇതറിഞ്ഞ പിതാവ് മകളോട് പ്രണയം അവസാനിപ്പിക്കാൻ നിരന്തരം ആവശ്യപ്പെട്ടു. എന്നാൽ തന്റെ പ്രണയത്തിൽ നിന്നും പിന്മാറാൻ പ്രിൻസി തയ്യാറായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു.

മകൾ തന്റെ വഴിക്ക് വരില്ലെന്ന് മനസ്സിലാക്കിയ അരവിന്ദ് മകളെ കൊലപ്പെടുത്തി ശരീരം കൊത്തിരിഞ്ഞ് സ്യൂട്ട് കെയ്‌സിലാക്കി. ഇത് ഉപേക്ഷിക്കാൻ പോകുന്നതിനിടെ പൊലീസ് പിടിയിലാകുകയായിരുന്നു. കൊത്തിനുറുക്കിയ ശരീരഭാഗങ്ങൾ അടങ്ങിയ സ്യൂട്ട് കെയ്‌സുമായി ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ സംശയം തോന്നിയ ഡ്രൈവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രിൻസിയുടെ ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അരവിന്ദ് തിവാരി സ്യൂട്ട്കേസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ട്രെയിനിൽ നിന്നിറങ്ങിയ ഒരാൾ പുലർച്ചെ അഞ്ചരയോടെ വലിയ സ്യൂട്ട് കേസുമായി ഓട്ടോറിക്ഷയിൽ കയറി. റിക്ഷയിൽ സ്യൂട്ട്‌കേസ് വച്ച ഉടൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ കാരണം തിരക്കി. മറുപടി പറയാതെ യാത്രക്കാരൻ ഇറങ്ങിയോടി. മുഖത്ത് തൂവാല കൊണ്ടു മറച്ചിരുന്നതിനാൽ ആളെ പെട്ടെന്ന് തിരിച്ചറിയാനായില്ല. തുടർന്ന് ഡ്രൈവർമാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്നു കണ്ടെത്തിയത്. മൃതദേഹം അടുത്തുള്ള രുഗ്മിണിബായ് മുനിസിപ്പൽ ആശുപത്രിയിലേയ്ക്കു മാറ്റി.

ചുവന്ന ഷർട്ട് ധരിച്ച ഒരാൾ മുഖം തൂവാല കൊണ്ട് മറച്ച നിലയിൽ സ്യൂട്ട് കേസുമായി നീങ്ങുന്നത് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നത് അന്വേഷണ സംഘത്തിന് സഹായകമായി. അന്ധേരി ലോജിസ്റ്റിക് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ തിവാരിയെ െപാലീസ് ഓഫിസിലെത്തിയാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിന്തുടർന്നെത്തിയാണ് പെട്ടിയുപേക്ഷിച്ച് കടന്ന അരവിന്ദിനെ പൊലീസ് പിടികൂടിയത്.

വീട്ടിലെത്തി മകളെ കുറിച്ചന്വേഷിച്ച പൊലീസിനോട് ആദ്യം അറിയാത്ത ഭാവം നടിച്ചെങ്കിലും തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. താനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. ശരീരത്തിന്റെ കീഴ് ഭാഗം മാത്രമാണ് കണ്ടെത്തിയത്. തലയും മേൽ ഭാഗവും കണ്ടെത്താൻ സമീപ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 30 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ച ക്രൈം ബ്രാഞ്ച് സംഘത്തിനു താനെ ഡിസിപി (ക്രൈം) പ്രത്യേക സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP