Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടിൽ വിവാദമായതോടെ ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലും കരുതൽ; 230 പേരുമായി 47 ദിവസം കൊണ്ട് 11470 കിലോമീറ്റർ താണ്ടാൻ ഇറങ്ങി ബോട്ട് ഇന്തോനേഷ്യൻ സമുദ്രാതിർത്തിയിൽ എത്തി; നാട്ടിലെ കോലാഹലങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ എത്താനാവില്ലെന്നറിഞ്ഞ് റൂട്ട് മാറ്റി യാത്ര നിർത്താൻ ആലോചിക്കുന്നതായി സൂചന; മനുഷ്യക്കടത്തു എന്നു പേരിട്ടുവിളിക്കുന്ന അനധികൃത കുടിയേറ്റത്തിന് കാശു കൊടുത്തവർ കടലിൽ കുടുങ്ങുമോ?

നാട്ടിൽ വിവാദമായതോടെ ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലും കരുതൽ; 230 പേരുമായി 47 ദിവസം കൊണ്ട് 11470 കിലോമീറ്റർ താണ്ടാൻ ഇറങ്ങി ബോട്ട് ഇന്തോനേഷ്യൻ സമുദ്രാതിർത്തിയിൽ എത്തി; നാട്ടിലെ കോലാഹലങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ എത്താനാവില്ലെന്നറിഞ്ഞ് റൂട്ട് മാറ്റി യാത്ര നിർത്താൻ ആലോചിക്കുന്നതായി സൂചന; മനുഷ്യക്കടത്തു എന്നു പേരിട്ടുവിളിക്കുന്ന അനധികൃത കുടിയേറ്റത്തിന് കാശു കൊടുത്തവർ കടലിൽ കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ മാധ്യമങ്ങൾ മനുഷ്യക്കടത്ത് എന്ന് വിളിക്കുമെങ്കിലും മുനമ്പത്തു നിന്നും ബോട്ടിൽ യാത്രയായവരുടെ ലക്ഷ്യം നല്ലൊരു ജീവിതമാണ്. അതിനാണ് അവർ റിസ്‌ക്കെടുത്തും പണം കൊടുത്ത് കടൽ വഴിയുള്ള യാത്രക്ക് മുൻകൈയെടുത്തത്. ശരിക്കും അനധികൃത കുടിയേറ്റമാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാണ്. ജീവിതം പോലും അപകടത്തിൽ പെടുത്തിയുള്ള ഈ യാത്ര എവിടെ എത്തുമെന്ന കാര്യത്തിൽ യാത്ര തുടരുന്നവർക്കും ഇപ്പോൾ ആശങ്കയുണ്ട്.

മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസിലൻഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇൻഡൊനീഷ്യൻതീരത്തേക്ക് നീങ്ങുന്നതായി പൊലീസിന് സൂചന ലഭിച്ചു. ബോട്ടിൽ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീർന്നുതുടങ്ങിയെന്ന സൂചനയുമുണ്ട്. ഇതോടെ പുതുജീവിതം തേടി ഇറങ്ങിയവർ ആശങ്കയിലാണ്. അന്തർദേശിയ തലത്തിൽ വരെ ഇത് വാർത്തയായതോടെ തുടർന്നുള്ള യാത്ര ബുദ്ധിമുട്ടാകുമെന്ന കാര്യം ഇവർക്കും ബോധ്യമായി. തുടർന്നങ്ങോട്ട് യാത്ര സുഗമം ആകുകയില്ല.

കൊച്ചിയിൽനിന്ന് ന്യൂസീലൻഡിലേക്ക് കടൽമാർഗം 11,470 കിലോമീറ്റർ ദൂരമുണ്ട്. 47 ദിവസം തുടർച്ചയായി സഞ്ചരിച്ചാലേ ന്യൂസീലൻഡ് തീരത്തെത്തൂ. ബോട്ടിൽ ഒറ്റയടിക്ക് ഇത്രയും ദൈർഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇൻഡൊനീഷ്യ ലക്ഷ്യമാക്കാൻ കാരണമെന്ന് പൊലീസ് കരുതുന്നു. ഇവിടെ നിന്നും ഇന്ധനം നിറച്ച് പോകാനാണ് പദ്ധതിയിട്ടത്.

ഡൽഹിയിലെ അംബേദ്കർ കോളനി, െൈചന്ന എന്നിവടങ്ങളിൽനിന്നുള്ള ശ്രീലങ്കൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവരാണ് മുനമ്പം വഴി കടൽ കടന്നത്. സംഭവത്തിൽ വിദേശ അന്വേഷണ ഏജൻസികളുടെ സഹകരണം തേടാൻ കേരള പൊലീസ് തീരുമാനിച്ചു. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് ഈ നീക്കം. അന്വേഷണപുരോഗതി കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകൾക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോർട്ടുകൾ കേന്ദ്ര ഏജൻസികൾക്കും കൈമാറി.

മുന്പും കേരളത്തിൽ മനുഷ്യക്കടത്തിനുള്ള ശ്രമങ്ങളുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്കാര്യങ്ങളും പരിശോധിക്കും. കൊല്ലം കേന്ദ്രീകരിച്ചുനടന്ന ഈ ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. മനുഷ്യക്കടത്തിന്റെ സൂത്രധാരൻ ശ്രീകാന്തന്റെ വൈങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തമിഴിൽ എഴുതിയ ചില രേഖകൾ പൊലീസ് അവിടെനിന്ന് കണ്ടെടുത്തു. വീട്ടിൽ കണ്ടെത്തിയ നാണയക്കിഴികൾ സംബന്ധിച്ചും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ശ്രീകാന്തന്റെ വീട്ടിൽ നടന്ന പരിശോധനയിൽ സ്വിസ് ബാങ്ക് നിക്ഷേപരേഖകൾ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലും മറ്റു രേഖകളൊന്നും ലഭിച്ചില്ല. ആറ് പാസ്‌പോർട്ടുകൾ, ഒട്ടേറെ ബാങ്ക് പാസ് ബുക്കുകൾ, ചെക്കുകൾ, ആധാരങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ ഇയാളുടെ കൂട്ടാളി അനിൽകുമാറിനെ വെങ്ങാനൂരിൽ എത്തിച്ച് തെളിവെടുക്കുന്നത് സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മാറ്റിവെച്ചു. സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയശേഷം തെളിവെടുപ്പ് നടത്തും.

രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിനാളുകൾ മുനന്പത്തുനിന്ന് ബോട്ടിൽ യാത്ര തിരിച്ചത് ആരുമറിയാതെയാണെന്ന് അന്വേഷണോദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല.

മുനമ്പം മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടു നടന്നുവെന്ന് വിവരം. മുനമ്പത്തുനിന്ന് പുറപ്പെട്ട ബോട്ടിൽ കയറാൻ ശ്രമിച്ച് പരാജയപ്പെട്ട രണ്ട് ഡൽഹി സ്വദേശികൾ പൊലീസ് പിടിയിലായി. ദീപക്, പ്രഭു എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തതിൽനിന്നുമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടന്നെന്ന വിവരം പുറത്തെത്തിയത്. മുനമ്പത്തുനിന്ന് ബോട്ടിൽ കയറാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ഡൽഹി അംബേദ്കർ കോളനിയിലേക്ക് ദീപക്കും പ്രഭുവും തിരികെ പോയിരുന്നു. മുനമ്പം, കൊടുങ്ങല്ലൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി നടന്ന മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടു നടന്നെന്നാണ് ചോദ്യം ചെയ്യലിൽനിന്ന് പൊലീസിന് ലഭിക്കുന്ന വിവരം. പോകാൻ തയ്യാറായ ആളുകളിൽനിന്നായി ആറുകോടിയോളം രൂപ പിരിച്ചെടുത്തതായാണ് വിവരം. ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ആളുകൾ ബോട്ടിൽകയറി പോയിട്ടുണ്ടെന്നാണ് വിവരം. ഇവർ ഓരോരുത്തരിൽനിന്നും ഒന്നരലക്ഷം രൂപ മുൻകൂറായി വാങ്ങിയിരുന്നുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP