Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെന്നിത്തലയുടെ പൊലീസും മുസ്ലിംലീഗും ആവുന്നതു സഹായിക്കാൻ ശ്രമിച്ചിട്ടും കുടുക്കിൽ സഹോദരന്മാർ റിമാൻഡിൽ; കോടതിയിൽ കീഴടങ്ങി പ്രതികളെ മജിസ്ട്രറ്റ് തിരിച്ചയപ്പോൾ അറസ്റ്റുചെയ്തു; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയേക്കും: വെളിവാകുന്നത് കുഴൽപ്പണ മാഫിയയുടെ ശക്തി

ചെന്നിത്തലയുടെ പൊലീസും മുസ്ലിംലീഗും ആവുന്നതു സഹായിക്കാൻ ശ്രമിച്ചിട്ടും കുടുക്കിൽ സഹോദരന്മാർ റിമാൻഡിൽ; കോടതിയിൽ കീഴടങ്ങി പ്രതികളെ മജിസ്ട്രറ്റ് തിരിച്ചയപ്പോൾ അറസ്റ്റുചെയ്തു; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയേക്കും: വെളിവാകുന്നത് കുഴൽപ്പണ മാഫിയയുടെ ശക്തി

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രതിയുടെ ബന്ധുക്കളും ആഭ്യന്തരമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുക, എന്നിട്ട് കീഴടങ്ങാൻ ഒരു തീയതി തീരുമാനിക്കുക, വധശ്രമക്കേസിലെ പ്രതികൾ തൊട്ടടുത്തുണ്ടായിട്ടും പൊലീസ് നിഷ്‌ക്രിയരായി നിൽക്കുക. ഷാജി കൈലാസ് സിനിമകളെപ്പോലും തോൽപ്പിക്കുന്ന നാടകങ്ങളാണ്, കള്ളക്കടത്തുരഹസ്യം പൊലീസിന് ചോർത്തിക്കൊടുക്കുമെന്ന് ഭയന്ന് കോഴിക്കോട് മാനിപുരം സ്വദേശി മുഹമ്മദ് ഷാനുവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ സംഭവിച്ചത്. പ്രതികളാവട്ടെ സീരിയൽ നടി പ്രിയങ്കയുടെ ആത്മഹത്യയിലും ആരോപിതർ.പക്ഷേ ഇവർ കോഴിക്കോട് അറിയപ്പെടുന്ന ലീഗ് അനുഭാവികളും പാർട്ടിയുടെ ഫിനാൻസർമാരുമാവുഗ്ഗേമ്പാൾ തൊടാൻ പൊലീസ് മടിക്കും. പക്ഷേ അവസാനം പൊതുജന സമ്മർദവും പ്രതിഷേധവും ഏറിയതോടെ ഈ കേസിലെ മുഖ്യപ്രതികളായ കുടുക്കിൽ സഹോദരന്മാർ എന്ന പേരിലറിയപ്പെടുന്ന താമരശ്ശേരി കുടുക്കിലുമ്മാരം ബാബു, റഹീം, ഷഫീഖ് എന്നിർ കീഴടങ്ങിയിരക്കയാണ്.

ഈ കീഴടങ്ങലും നീതിന്യായ വ്യവസ്ഥയിലെ അപുർവ സംഭവമായി മാറി. പ്രതികൾ തിങ്കളാഴ്ച കീഴടങ്ങാനായി കോടതിയിൽ ഹാജരായെങ്കിലും മജിസ്‌ട്രേറ്റ് ഇവർക്കെതിരെ ഒരു നടപടിയും എടുത്തില്ല.പ്രതികളിലൊരാൾക്ക് അസുഖമാണെന്നറിയിച്ചപ്പോൾ ചൊവ്വാഴ്ച ഹാജരായാൽ മതി എന്ന് പറഞ്ഞ് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജസ്‌ട്രേറ്റ് സാബു തിരിച്ചയക്കുകയായിരുന്നു. ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച പ്രതികളാണിവരെന്ന് ഓർക്കണം. ഇവർ യഥാർഥപ്രതികളാണോ എന്ന് റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ ഈ പ്രതികളെ രാത്രി 11 മണിയോടെ പിന്നീട് പൊലീസ് കുന്ദമംഗലത്തെ ലോഡ്ജിൽ വച്ച് അറസ്റ്റ് ചെയ്യ്യുകയായിരുന്നു. ഇതുതന്നെ നാടകമാണെന്നാണ് പറയുന്നത്.

ഇതേ കേസിലെ മറ്റ് മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായതിനെ തുടർന്ന് റിമാൻഡ് ചെയ്‌തെങ്കിലും പിന്നീട് ഇവരിലൊരാൾ കേസിലെ പ്രതിയല്‌ളെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതിനാൽ വിട്ടയക്കേണ്ടി വന്നു. ഈ വീഴ്ച ആവർത്തിക്കാതിരിക്കാനാണ് മുഖ്യപ്രതികൾ നേരിട്ട് ഹാജരായിട്ടും റിമാൻഡ് ചെയ്യതെ വിട്ടയച്ച കോടതിയുടെ അസാധാരണ നടപടി ഉണ്ടായത്്. കേസിലെ പ്രധാനപ്രതികളായ കുടുക്കിൽ സഹോദരന്മാരെ അറസ്റ്റ് ചെയ്യതെ പൊലീസ് നാടകം കളിക്കുന്നു എന്ന ആരോപണം തുടക്കം മുതൽ ഉയർന്നതാണ്്. മുഖ്യപ്രതികൾ സംസ്ഥാനത്തിന് പുറത്താണെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞിരുന്നത്. അതേ സമയം പ്രതികൾ നാട്ടിൽ വന്നുപോകുകയായിരുന്നു.

ഷാനുവിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് എ.ഡി.ജി.പി നിതിൻ അഗർവാൾ അന്വേഷണത്തിന് പ്രത്യകേ ടീമിനെ തന്നെ നിയോഗിച്ചിരുന്നു. മേൽകോടതികളിൽ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. ഈ ഘട്ടത്തിൽ പോലും പ്രതികളുടെ നീക്കങ്ങൾ അറിഞ്ഞ് അറസ്റ്റ് ചെയ്യൻ പൊലീസിന് കഴിഞ്ഞില്ല എന്ന വിമർശമുയരുന്നതിനിടെയാണ് രാത്രി തന്നെ പ്രതികളെ പിടകൂടി മുഖം രക്ഷിക്കാൻ പൊലീസ് ശ്രമിച്ചത്.

സപ്റ്റംബർ 23ന് രാത്രി മാനിപുരം സ്വദേശി സാനുവിനെ തട്ടിക്കൊണ്ടുപോയി പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. സീരിയൽ നടി പ്രിയങ്ക കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റിൽ ആത്മഹത്യചെയ്ത കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതികളാണ് കുടുക്കിൽ സഹോദരന്മാർ. പക്ഷേ ഷാനുവിനെ വെട്ടി മരണാസന്നനാക്കിയിട്ടും പ്രതികൾക്ക് ലീഗ് എല്ലാ സംരക്ഷണവും ഒരുക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഇവരെ അറസ്റ്റുചെയ്താൽ അത് പാർട്ടിക്ക് ക്ഷീണമാവുമെന്ന് ലീഗ് നേതാക്കളും പ്രതിയുടെ ബന്ധുക്കളും കൊടുവള്ളിയിലത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടെ നേരിട്ട് ആവശ്യപ്പെട്ടത് മുമ്പ് വിവാദമായിരുന്നു. പ്രദേശത്തെ സ്വർണക്കളക്കടത്ത് കൂഴൽപ്പണ പരിപാടികൾ നിയന്ത്രിക്കുന്ന ഇവർ ലീഗിന്റെ വളരെ വേണ്ടപ്പെട്ടവരായാണ് അറിയപ്പെടുന്നത്. നേരത്തെ ഇവരോടൊപ്പം കോടികൾ വിലയുള്ള ആഡംബരകാറിൽ കെ.എം ഷാജി എംഎ‍ൽഎ സഞ്ചരിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതും പ്രതികളെ പിടികൂടാത്തതിൽ വ്യാപക ജനരോഷം ഉയർന്നതുമാണ് ഇപ്പോൾ കളംമാറ്റാൻ പൊലീസിനെ പ്രേരിപ്പിച്ചത്.കൊടുവള്ളിതാമരശ്ശേരി മേഖലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാകട്ടെ ലീഗിന് തരിച്ചടിയും നേരിട്ടു. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി മുഖം രക്ഷിക്കാനും പൊലീസ് നീക്കം തുടങ്ങി. അന്വേഷണ ചുമതലയുള്ള നടക്കാവ് സി.ഐ പ്രകാശൻ പടന്നയിൽ പ്രതികളെ രക്ഷപ്പെടുത്താൻ സഹായിക്കുന്നെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് നടപടി. എ.ഡി.ജി.പി നിഥിൻ അഗർവാൾ നിർദ്ദേശിച്ചതനുസരിച്ച് ഡി.ഐ.ജി ദിനേന്ദ്ര കശ്യപാണ് ഉത്തരവിട്ടത്. ഡിസ്ട്രിക്ട് ക്രൈം റെക്കോഡ് ബ്യൂറോ (ഡി.സി.ആർ.ബി) അസി. കമീഷണർ ഇ.പി. പ്രിഥ്വിരാജിനാണ് പകരം ചുമതല.

കുടുക്കിൽ സഹോദരങ്ങളിലൊരാളും നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിൽ ഉൾപ്പെട്ടയാളുമായ മുഹമ്മദലി എന്ന കുഞ്ഞാവ (40) കേസിൽ പ്രതിയല്‌ളെന്ന പൊലീസ് നിലപാടാണ് ആക്ഷേപങ്ങൾക്കിടയാക്കിയത്. മുഹമ്മദ് ഷാനുവിന്റെ മൊഴിയിൽ തന്നെ ആക്രമിച്ചവരുടെ കൂട്ടത്തിൽ മുഹമ്മദലിയുമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കുന്നതിലൂടെ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഷാനുവിന്റെ മാതാവ് ഡി.ഐ.ജിക്ക് പരാതി നൽകുകയും ചെയ്തു. നേരത്തേ ഷാനുവിന്റെ മൊഴിയിൽ പരാമർശിക്കാത്ത താമരശ്ശേരി കടുക്കൻ പൊയിൽ അലിബാബുവിനെ (46) പ്രതിയാക്കിയ പൊലീസ് പിന്നീട് ഇയാളെ പ്രതിപ്പടികയിൽ നിന്നൊഴിവാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അന്വേഷണത്തിലെ ഈ പാളിച്ചകളുടെ പേരിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. അന്വേഷണ പുരോഗതി എല്ലാദിവസവും അറിയിക്കണമെന്ന് നിർദ്ദേശിച്ച ഡി.ഐ.ജി, കുടുക്കിൽ മുഹമ്മദലിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുടുക്കിൽ സഹോദരന്മാരായ അബ്ദുൽ റഹിം, സൈനുൽ ആബ്ദീൻ ബാബു, ഇവരുടെ ബന്ധുക്കളായ ഷാഫി എന്ന ആന ഷാഫി, സമറുദ്ദീൻ, അഷ്‌റഫ്, പരപ്പൻ പൊയിൽ സ്വദേശി ഷഫീഖ്, അമ്പായത്തോട് സ്വദേശികളായ നംഷീദ്, സാഫർ, ജംഷീദ്, താമരശ്ശേരി സ്വദേശി അനസ് മോനി എന്നിവരാണ് കേസിൽ ഇതിനകം അറസ്റ്റിലായവർ. കുടുക്കിൽ സഹോദരങ്ങളിൽപെട്ട മുഹമ്മദാലി, നാദിർഷ എന്നിവരുൾപ്പെടെ 10 പേർ കൂടി പിടിയിലാകാനുണ്ട്.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP