Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതായ പറമ്പായിയിലെ നിഷാദിനെ കൊലപ്പെടുത്തിയെന്ന് തുറന്ന് പറഞ്ഞ് തീവ്രവാദ കേസിലെ പ്രതി; കൊല നടത്തിയത് 25 ലക്ഷം രൂപക്ക് ക്വട്ടേഷൻ എടുത്ത്; കൊലക്ക് കാരണം ഇതരമതസ്ഥയായ സ്ത്രീയുമായുള്ള ബന്ധമെന്നും വെളിപ്പെടുത്തൽ; പി.എ. സലീമിനെ വലയിലാക്കിയത് ബെംഗലൂരു പൊലീസ്

കാണാതായ  പറമ്പായിയിലെ നിഷാദിനെ കൊലപ്പെടുത്തിയെന്ന് തുറന്ന് പറഞ്ഞ് തീവ്രവാദ കേസിലെ പ്രതി; കൊല നടത്തിയത് 25 ലക്ഷം രൂപക്ക് ക്വട്ടേഷൻ എടുത്ത്; കൊലക്ക് കാരണം ഇതരമതസ്ഥയായ സ്ത്രീയുമായുള്ള ബന്ധമെന്നും വെളിപ്പെടുത്തൽ; പി.എ. സലീമിനെ വലയിലാക്കിയത് ബെംഗലൂരു പൊലീസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: തീവ്രവാദ കേസിലെ പ്രതി മമ്പറം പറമ്പായിയിലെ പി.എ. സലീം പറമ്പായിയിലെ പ്രകാശന്റെ മകൻ നിഷാദിനെ 25 ലക്ഷം രൂപ ക്വട്ടേഷൻ എടുത്തുകൊലപ്പെടുത്തിയെന്ന് ബംഗളൂരു പൊലീസിന് മൊഴി നൽകി. ബംഗളൂരു സ്ഫോടന പരമ്പര കേസിലെ പ്രതിയായ പിടികിട്ടാപുള്ളിയായ സലീമിനെ ഈ മാസം 10 ാം തീയ്യതി രാത്രിയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയത്. കർണാടക പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് സ്വകാര്യ ബസ്സ് ഡ്രൈവറായ നിഷാദിനെ കൊലപ്പെടുത്തിയെന്ന വിവരം സലീം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതര മതസ്ഥയായ ഒരു സ്ത്രീയുമായുള്ള ബന്ധത്തെ തുടർന്ന് 25 ലക്ഷം രൂപക്ക് ക്വട്ടേഷൻ എടുത്തുകൊലപ്പെടുത്തുകയായിരുന്നുവെന്ന് സലീം പൊലീസിനോട് പറഞ്ഞു. 2012 ഒക്ടോബർ 21 നാണ് നിഷാദിനെ കാണാതായത്. അതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭ്യമായില്ല. 

നിഷാദിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. മണ്ഡലം കമ്മിറ്റി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തീവ്രവാദ ശക്തികൾക്ക് ഇതുമായി ബന്ധമുണ്ടെന്നും ബിജെപി. ആരോപിച്ചിരുന്നു. കൊല നടത്തിയ ശേഷം ഒളിവിൽ പോയെന്നും പിന്നീട് 2016 ൽ കണ്ണൂരിലെത്തി കവർച്ച നടത്തിയതായും സലീം വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സലീമിനെ അടിയന്തിരമായും കസ്റ്റഡിയിലെടുക്കാൻ കണ്ണൂർ ക്രൈംബ്രാഞ്ച് നടപടിയെടുത്തു വരികയാണ്. സലീമിനെ മമ്പറത്തെ വീട്ടിൽ വെച്ചു തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

2016 ഡിസംബർ 19 ന് സലീമിന്റെ സഹോദരൻ റെയ്സൽ പിടിയിലായതും ഇതേ വീട്ടിൽ വെച്ചു തന്നെ. ലഷ്‌ക്കറി തൊയ്ബ കമാന്റർ തടിയന്റവിടെ നസീറിന്റെ കൂട്ടാളിയായ ഈ സഹോദരങ്ങൾ ബംഗളൂരു സ്ഫോടന കേസിലെ പിടികിട്ടാ പുള്ളികളായ പ്രതികളായിരുന്നു. ബോംബ് സ്ഫോടനത്തിലും തീവ്രവാദ പ്രവർത്തനത്തിലും കവർച്ചയിലും ഈ സഹോദരങ്ങൾ മത്സരിച്ച് പ്രവർത്തിക്കുന്നവരാണ്.

2006 ൽ മൊഫ്യൂസൽ ബസ്സ്റ്റാൻഡിലും കെ.എസ്. ആർ.ടി.സി. സ്റ്റാൻഡിലും ബോംബ് വെച്ച ഇരട്ട സ്ഫോടന കേസിലെ പ്രതി കണ്ണൂർ സിറ്റിയിലെ താഴകത്ത് അബ്ദുൾ ഹാലിമിന്റെ കൂട്ടു പ്രതികൾ കൂടിയാണ് പിടിയിലായ പി.എ. സലീമും റെയ്സലും. വിജിലൻസ് ചമഞ്ഞ് കവർച്ചയും ഭീഷണിപ്പെടുത്തി കൊള്ളയും നടത്തുന്ന ഹാലിമിന്റെ സംഘത്തിൽ ഇവർ രണ്ട് പേരുമുണ്ടായിരുന്നു. ഇത്തരം ഒരു ഡസൻ കേസുകൾ ഹാലിമിന് നേരെ ഉണ്ടെങ്കിലും തെളിവ് അവശേഷിപ്പിക്കാതെ രക്ഷപ്പെട്ട് നിയമ നടപടിയിൽ നിന്നും ഒഴിവാകാനുള്ള മിടുക്ക് അയാൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു കേസിലും ഹാലിം ശിക്ഷിക്കപ്പെട്ടില്ല. 2008 ജൂലായ് 25 ന് ബംഗളൂരുവിലെ പത്ത് കേന്ദ്രങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ ശ്രമിച്ച കേസിലും ഹാലിമിനൊപ്പം പി.എ. സലീമും റെയ്സലും ഉണ്ടായിരുന്നു.

24 ന് ബംഗളൂരുവിലെത്തിയ സംഘം നഗരത്തിലെ പത്ത് കേന്ദ്രങ്ങളിൽ ബോംബുവെച്ചു. 28 ാം തീയ്യതി ഇവർ നാട്ടിലേക്ക് തിരിച്ചു. തുടർന്ന് മുങ്ങി നടക്കുകയായിരുന്നു. സാങ്കേതിക പിഴവുകാരണം 9 ബോംബുകളും പൊട്ടിയില്ല. ഇരുമ്പു പെട്ടിയിൽ അടക്കം ചെയ്ത പത്താമത്തെ ബോംബ് ബസ്സ് വെയ്റ്റിങ് ഷെൽട്ടറിൽ വെക്കുകയായിരുന്നു. ഈ ബോംബ് പൊട്ടി ബസ്സ് കാത്തിരിക്കുകയായിരുന്ന ഒരു സ്ത്രീ മരിച്ചു. ഈ സംഭവത്തിന് നേതൃത്വം നൽകിയ ഹാലിം ബോംബ് വെച്ച ശേഷം ബംഗളൂരു നഗരത്തിലെ ഹോട്ടലിൽ കഴിയുകയായിരുന്നു. പിന്നീടാണ് നാട്ടിലേക്ക് തിരിച്ചത്. ബോംബുകൾ നിർമ്മിക്കാൻ പെരുമ്പാവൂരിലെ ഒരു കെമിക്കൽ കടയുടെ പൂട്ട് പൊളിച്ച് 200 കി.ലോ ഗ്രാം അമോണിയം നൈട്രേറ്റും ജലാറ്റിൻ സ്റ്റിക്കും കവർച്ച ചെയ്തു. ഈ വസ്തുക്കൾ ഉപയോഗിച്ചാണ് ബംഗളൂരു സ്ഫോടനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP