Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്ലാസ് മുറിയിൽ കുഴഞ്ഞു വീണുള്ള വിദ്യാർത്ഥിയുടെ മരണം സഹപാഠിയുടെ അടിയേറ്റ്; ഹൃദയാഘാതം എന്ന് എഴുതി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായത് മാതാപിതാക്കളുടെ പോരാട്ടം; പൊലീസിന്റെ പുനരന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

ക്ലാസ് മുറിയിൽ കുഴഞ്ഞു വീണുള്ള വിദ്യാർത്ഥിയുടെ മരണം സഹപാഠിയുടെ അടിയേറ്റ്; ഹൃദയാഘാതം എന്ന് എഴുതി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായത് മാതാപിതാക്കളുടെ പോരാട്ടം; പൊലീസിന്റെ പുനരന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്‌കൂൾ മൈതാനിയിൽ തുടങ്ങിയ സഹപാഠികളുടെ തർക്കം ക്ലാസ് മുറിയിലേക്ക് നീണ്ടപ്പോൾ സംഘട്ടനമായി. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ സംഘട്ടത്തിനിടെ മാരകമായി മർദനമേറ്റ ഒരാൾ കുഴഞ്ഞു വീണു. മണിക്കൂറുകൾക്കകം മരിച്ചു. നേരത്തേ ഹൃദയത്തിന് അസുഖമുള്ള കുട്ടി കുഴഞ്ഞു വീണു മരിച്ചുവെന്ന് വിധിയെഴുതി കേസ് ഫയൽ മടക്കി. മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ നിയമപോരാട്ടത്തിന് ഒടുവിൽ തങ്ങളുടെ മകൻ മർദനമേറ്റാണ് മരിച്ചതെന്ന് വ്യക്തമായി. കേസ് പുനരന്വേഷിച്ച പൊലീസ് സഹപാഠിക്ക് എതിരേ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ഉടൻ ഉണ്ടാകും.

കോന്നി റിപ്പബ്ലിക്കൻ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന എലിയറയ്ക്കൽ സ്വദേശി പ്രകാശിന്റെ മകൻ അബിൻ പ്രകാശ് (13) ആണ് മരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഉച്ചയൂണിന് ശേഷമുള്ള ഇടവേളയിൽ സ്‌കൂൾ മൈതാനിയിൽ കളി കഴിഞ്ഞ് മടങ്ങി വന്ന അബിൻ പ്രകാശും ഇതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയുമായി സംഘട്ടനം ഉണ്ടായിരുന്നു.

ഇതേ തുടർന്ന് കുഴഞ്ഞു വീണ അബിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടരയോടെ മരിച്ചു. ഹൃദയത്തിന് നേരത്തേ അസുഖമുള്ള അബിൻ കുഴഞ്ഞു വീണു മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. അബിന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് എസ്.ഐ ഈ കേസ് അന്വേഷിച്ചു വരികയായിരുന്നു. അതിനിടെയാണ് കഴുത്തിലേറ്റ ക്ഷതം കാരണം ശ്വാസം മുട്ടിയാണ് അരുൺ മരിച്ചത് എന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നത്.

അബിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ക്ലാസിൽ വച്ച് അടിപിടിയുണ്ടാക്കിയ സഹപാഠിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം സി.ഐയ്ക്ക് കൈമാറുകയും ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കുമെന്ന് സിഐ ആർ. ജോസ് പറഞ്ഞു.ഈ വിദ്യാർത്ഥി ഇപ്പോൾ 10-ാം ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂൾ ഗ്രൗണ്ടിലുണ്ടായ തർക്കമാണ് ക്ലാസ് മുറിയിൽ നടന്ന സംഘട്ടനത്തിൽ കലാശിച്ചത്. അടിപിടിക്കിടയിൽ എങ്ങനെയോ മാരകമായ ക്ഷതം അരുണിനുണ്ടായതാകാമെന്നും സിഐ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP