Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോളിവുഡിലും ഹിറ്റായ 'ദൃശ്യം' കൊലപാതകത്തിന് മോഡലായി ! 22കാരിയെ ബിജെപി നേതാവും മക്കളും കൊല്ലുന്നതിന് മുൻപ് സിനിമ മുഴുവനുമിരുന്ന് കണ്ടു; നേതാവുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയായതോടെ കുടുംബം തകരാതിരിക്കാൻ കൊന്നു കത്തിച്ചു; കേസ് തെളിയിക്കാൻ നേതാവിനേയും മക്കളേയും 'ബ്രെയിൻ മാപ്പിങ്' നടത്തിയതിന് പിന്നാലെ പുറത്തായത് സിനിമയെ വെല്ലുന്ന 'ബ്രില്ല്യന്റ് തിരക്കഥ'

ബോളിവുഡിലും ഹിറ്റായ 'ദൃശ്യം'  കൊലപാതകത്തിന് മോഡലായി ! 22കാരിയെ ബിജെപി നേതാവും മക്കളും കൊല്ലുന്നതിന് മുൻപ് സിനിമ മുഴുവനുമിരുന്ന് കണ്ടു; നേതാവുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയായതോടെ കുടുംബം തകരാതിരിക്കാൻ കൊന്നു കത്തിച്ചു; കേസ് തെളിയിക്കാൻ നേതാവിനേയും മക്കളേയും 'ബ്രെയിൻ മാപ്പിങ്' നടത്തിയതിന് പിന്നാലെ പുറത്തായത് സിനിമയെ വെല്ലുന്ന 'ബ്രില്ല്യന്റ് തിരക്കഥ'

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: ബിജെപി നേതാവും മക്കളും ചേർന്ന് 22കാരിയെ കൊലപ്പെടുത്തിയത് ദൃശ്യം സിനിമാ മോഡലിൽ. മലയാളത്തിലിൽ ഇറങ്ങിയ സിനിമയുടെ ഹിന്ദി പതിപ്പ് കണ്ട ശേഷമാണ് ക്രൂര കൃത്യത്തിന് മാസ്റ്റർ പ്ലാൻ തീരുമാനിച്ചതെന്ന പ്രതിയുടെയും മക്കളുടേയും മൊഴി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു. രണ്ട് വർഷം മുൻപ് മധ്യപ്രദേശിലെ ഇൻഡോറിലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ബൻഗാംഗ സ്വദേശിയായ ട്വിങ്കിൾ ദാഗ്രെ(22) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച്ചയാണ് ബിജെപി നേതാവിനെയും മൂന്ന് മക്കളെയും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രണ്ടുവർഷമായി തുടരുന്ന ദുരൂഹതയ്ക്കാണ് വിരാമമായത്.

കോൺഗ്രസ് നേതാവ് ആയിരുന്നു കൊല്ലപ്പെട്ട ട്വിങ്കിൾ. അതുകൊണ്ട് തന്നെ ട്വിങ്കിളിന്റെ തിരോധാനം ഇൻഡോറിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബിജെപി നേതാവ് ജഗ്ദീഷ് കരോട്ടിയ എന്ന കല്ലു പഹ്വാൻ(55) മക്കളായ അജയ്(36) വിജയ്(38) വിനയ് (31) സുഹൃത്ത് സലേഷ് കശ്യപ്(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജഗ്ദീഷ് കരോട്ടിയയും ട്വിങ്കിളും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗർഭിണിയായ ട്വിങ്കിൾ ഗർഭഛിദ്രവും നടത്തിയിരുന്നു. ജഗ്ദീഷിനോടൊപ്പം ഒന്നിച്ച് താമസിക്കണമെന്ന് ട്വിങ്കിൾ വാശിപിടിച്ചതോടെ ജഗ്ദീഷിന്റെ കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ തലപൊക്കി.

ഇതോടെ കുടുംബം തകരാതിരിക്കാനായി ജഗ്ദീഷും മക്കളും ചേർന്ന് ട്വിങ്കിളിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 2016 ഒക്ടോബർ 16 ന് ട്വിങ്കിളിനെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം ശരീരം കത്തിച്ചു കളഞ്ഞു. ശരീരം കത്തിച്ച സ്ഥലത്തുനിന്നും കൈചെയ്ൻ ഉൾപ്പെടെയുള്ള ആഭരണങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.

കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ജഗ്ദീഷും മക്കളും ദൃശ്യം സിനിമ കണ്ടതായി പൊലീസ് വ്യക്തമാക്കി. സിനിമയിൽ ഉള്ളതിന് സമാനമായി ഒരു സ്ഥലത്ത് ഇവർ നായയുടെ ശരീരം കത്തിച്ചു. ഈ സ്ഥലത്ത് മനുഷ്യന്റെ ശരീരം കത്തിച്ചതായി ഇവർ തന്നെ വാർത്തയും പ്രചരിപ്പിച്ചു.

പൊലീസ് ഈ സ്ഥലം പരിശോധിച്ചപ്പോൾ നായയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നുവെന്ന് ഇൻഡോർ ഡിഐജി ഹരിനാരായണാചാരി മിശ്ര വ്യക്തമാക്കി. ഗുജറാത്ത് ലാബോറട്ടിയിൽ വച്ച് ജഗ്ദീഷിനെയും അഞ്ച് പേരെയും ബ്രെയിൻ മാപ്പിങ് എന്ന ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കേസ് തെളിയിച്ചത്. ഇൻഡോറിൽ ഇത്തരത്തിൽ തെളിയിക്കുന്ന ആദ്യത്തെ കേസാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP