Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടം വിളിച്ചു കൊണ്ടുപോയി ഡ്രൈവറെ വധിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ചത് 18 കൊല്ലം മുൻപ്; നാട്ടിലും വിദേശത്തുമായി ഒളിവു ജീവിതം; പൊലീസ് തന്റെ കാര്യം മറന്നെന്ന് കരുതി തിരിച്ചെത്തി; നാട്ടിലെത്തിയപ്പോൾ പിടികിട്ടാപ്പുള്ളിയെ കൂളായി പൊക്കി കീഴ്‌വായ്പൂർ പൊലീസ്; ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കൊന്ന് കാർ മോഷ്ടിക്കുന്ന സംഘത്തലവൻ ബൈജു ഒടുവിൽ വലയിലായി

ഓട്ടം വിളിച്ചു കൊണ്ടുപോയി ഡ്രൈവറെ വധിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ചത് 18 കൊല്ലം മുൻപ്; നാട്ടിലും വിദേശത്തുമായി ഒളിവു ജീവിതം; പൊലീസ് തന്റെ കാര്യം മറന്നെന്ന് കരുതി തിരിച്ചെത്തി; നാട്ടിലെത്തിയപ്പോൾ പിടികിട്ടാപ്പുള്ളിയെ കൂളായി പൊക്കി കീഴ്‌വായ്പൂർ പൊലീസ്; ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കൊന്ന് കാർ മോഷ്ടിക്കുന്ന സംഘത്തലവൻ ബൈജു ഒടുവിൽ വലയിലായി

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: ഓട്ടം വിളിക്കുന്ന കാർ, ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവൻ 18 വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ പൊലീസ് വലയിൽ. കൊല്ലം അഞ്ചാലുംമൂട് മനുനിവാസിൽ ബൈജുവിനെ(40) കീഴ്‌വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2001 ഏപ്രിൽ 24 ന് കൊല്ലം കുണ്ടറയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കെന്ന് പറഞ്ഞ് ബൈജുവിന്റെ നേതൃത്വത്തിൽ നാലംഗസംഘം ഓട്ടം വിളിക്കുകയായിരുന്നു. ഉമയനല്ലൂർ പേരുർ മുജീബ് ഓടിക്കുന്ന കെ.എൽ.

3-3151 നമ്പർ അംബാസിഡർ കാറാണ് അത്യാവശ്യമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകാനെന്ന പേരിൽ പ്രതികൾ വിളിച്ചത്. ഇവർ പറഞ്ഞ വഴികളിലൂടെയായിരുന്നു ഓട്ടം. ആളൊഴിഞ്ഞ സ്ഥലം കിട്ടുമ്പോൾ ഡ്രൈവറെ വധിച്ച് കാർ കൈക്കലാക്കാനായിരുന്നു പദ്ധതി. ഇതിൻ പ്രകാരം രാത്രി 12 മണിയോടെ കുന്നന്താനം പാമല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം വാഹനം എത്തിയപ്പോൾ ഡ്രൈവർ മുജീബിന്റെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ചു.

പിടിവലിക്കിടെ ബോധം പോയ മുജീബിനെ ഉപേക്ഷിച്ച് സംഘം കാർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിന് ശേഷം ബൈജു നാടുവിട്ടു. ശേഷിച്ച മൂന്നു പ്രതികളെയും പൊലീസ് പൊക്കിയിരുന്നു. ഇതിൽ ഒരാൾ മരണപ്പെട്ടു പോയി. ബൈജുവാകട്ടെ ബംഗളൂരുവിലും മുംബൈയിലുമൊക്കെയായി ഒളിവിൽ കഴിഞ്ഞ ശേഷം വിദേശത്തേക്ക് കടന്നു. അവിടെ ഇരുന്നു കൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. തുടർന്ന് ഇയാളുടെ അഭിഭാഷകൻ കീഴടങ്ങാൻ നിർദേശിച്ചെങ്കിലും ബൈജു തയാറായില്ല.

ഇയാൾ കീഴ്‌വായ്പൂർ പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ഇടയ്ക്കിടെ ബൈജു നാട്ടിലെത്തിയിരുന്നു. വിവരം അറിഞ്ഞ് കീഴ്‌വായ്പൂരിൽ നിന്ന് പൊലീസ് എത്തുമ്പോഴേക്കും മുങ്ങുന്നതായിരുന്നു പതിവ്. എന്നാൽ, ഇക്കുറി രക്ഷപ്പെടാൻ കഴിഞ്ഞില്ല. ജില്ലാ പൊലീസ് മേധാവി ജി ജയദേവിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. പൊലീസുകാരായ ശിവപ്രസാദ്, ജോബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP